Connect with us

രാവണാവതാരത്തിൽ മാസ്സ് ലുക്കിൽ മോഹൻലാൽ ! പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ!

Articles

രാവണാവതാരത്തിൽ മാസ്സ് ലുക്കിൽ മോഹൻലാൽ ! പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ!

രാവണാവതാരത്തിൽ മാസ്സ് ലുക്കിൽ മോഹൻലാൽ ! പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ!

മലയാള സിനിമയുടെ അഭിമാനമാണ് മോഹൻലാൽ . ഏത് വേഷവും അനശ്വരമാക്കുന്ന സൂപ്പര്താരമാണ് മോഹൻലാൽ . ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി 200 കോടിയുടെ നിറവിൽ നിൽകുമ്പോൾ തന്റെ അടുത്ത ചിത്രങ്ങളായ ബിഗ് ബ്രദർ , ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നിവയുടെ തിരക്കിലാണ് .

മലയാള സിനിമ ഇപ്പോൾ ചരിത്ര സിനിമകളുടെ പിന്നാലെയാണ് . മരയ്ക്കാർ മുതൽ കാളിയൻ വരെ ഒരു വലിയ ലിസ്റ്റാണ് ഇനി വരാൻ കിടക്കുന്നത് . കൂടുതലും മോഹൻലാലിൻറെ ചരിത്ര സിനിമകളാണ് എത്തുന്നത് . മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ആണ് അതിൽ മുൻപന്തിയിൽ. വിവാദങ്ങളൊഴിഞ്ഞു രണ്ടാമൂഴം സിനിമയായാൽ അതിൽ ഭീമന്റെ വേഷത്തിൽ എത്തുക മോഹൻലാൽ ആയിരിക്കും.

ഇപ്പോൾ മറ്റൊരു ചിത്രവും ആ ലിസ്റ്റിലേക്ക് എത്തുകയാണ്. വിനയൻ- മോഹൻലാൽ ചിത്രവും ഇതിനിടെ ഒരുങ്ങുന്നുണ്ട്. ദീർഘ നാളത്തെ പിണക്കത്തിന് ഒടുവിലാണ് മോഹൻലാൽ – വിനയൻ ചിത്രം ഒരുങ്ങുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് ഒരു പുരാണ സംഭവമായേക്കാം ഇതിവൃത്തം എന്ന് വിനയൻ വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ ആ ചിത്രം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഒരു ഫാൻ മെയ്ഡ് പോസ്റ്ററാണ് ചിത്രത്തിന്റെ ചർച്ചകൾ ഉയർത്തിയിരിക്കുന്നത്. രാവണാവതാരത്തിൽ മോഹൻലാലിൻറെ ഒരു പോസ്റ്റർ ആണ് തരംഗമാകുന്നത് . മുൻപ് അത്തരത്തിൽ ഒരു പോസ്റ്റ് വിനയൻ തന്നെ പങ്കു വെക്കുകയും അതിനെ കുറിച്ച് പറഞ്ഞതുമിങ്ങനെയാണ് .

രാവണന്‍ എന്ന കഥാപാത്രത്തെ വച്ച് ഒരു ചിത്രം ചെയ്യണമെന്ന് എന്റെ മനസ്സില്‍ പണ്ട് തൊട്ടേ ഉള്ള ആഗ്രഹമാണ്. ലാലിനെ പോലുള്ള ഒരാള്‍ അതിന് സമ്മതം അറിയിക്കുകയാണെകില്‍ ചെയ്യാന്‍ താല്പര്യമുള്ളതാണ്. കാരണം വ്യത്യസ്ത മാനങ്ങളുള്ള, നമ്മുടെ പുരാണങ്ങളില്‍ മറ്റേത്   കഥാപാത്രങ്ങളെക്കാളും അത് അര്‍ജുനന്‍ ആയിക്കോട്ടെ, ഭീമന്‍ ആയിക്കോട്ടെ ആരെക്കാളും മുകളില്‍ നില്‍ക്കുന്നതായി കുഞ്ഞുനാള്‍ മുതല്‍ എന്റെ മനസില്‍ ഉള്ളത് രാവണന്‍ ആണ് .

നമ്മുടെ പുരാണം അദ്ദേഹത്തെ സൃഷ്ടിച്ചിട്ടുള്ളത് ഭയങ്കര ഹീറോയിക് ആയ, വല്യ മനസിന്റെ ഉടമയായ, ഒരു വില്ലന്‍ ആയിട്ടാണ്. അതെന്റെ മനസ്സില്‍ കിടപ്പുണ്ട്. അതൊരു വലിയ പ്രൊജക്റ്റ് ആണ്. ലാലിനെ പോലൊരു നടനെ വച്ച് ഒരു ചിത്രം ചെയ്യുമ്പോള്‍ അത്തരമൊരു സിനിമ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

എന്തായാലും ഇത് ഫാൻ മെയ്ഡ് പോസ്റ്റർ ആണെങ്കിൽ കൂടി മികച്ച സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്നും ലഭിക്കുന്നത്. താടിയും മുടിയും നീട്ടി വളർത്തിയ ജടാധാരിയായ മോഹൻലാലിനെ സ്‌ക്രീനിൽ കാണാ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

fan made poster of mohanlal’s ravana avatar

More in Articles

Trending

Recent

To Top