Connect with us

എന്നെ സിനിമയില്‍ കൈ പിടിച്ച്‌ ഉയര്‍ത്തിയ വ്യക്തിയാണദ്ദേഹം… ആ പുള്ളിയാണ് എന്നെ എല്ലാം പഠിപ്പിച്ചു തന്നത്!! തുറന്നടിച്ച് റോഷന്‍

Interviews

എന്നെ സിനിമയില്‍ കൈ പിടിച്ച്‌ ഉയര്‍ത്തിയ വ്യക്തിയാണദ്ദേഹം… ആ പുള്ളിയാണ് എന്നെ എല്ലാം പഠിപ്പിച്ചു തന്നത്!! തുറന്നടിച്ച് റോഷന്‍

എന്നെ സിനിമയില്‍ കൈ പിടിച്ച്‌ ഉയര്‍ത്തിയ വ്യക്തിയാണദ്ദേഹം… ആ പുള്ളിയാണ് എന്നെ എല്ലാം പഠിപ്പിച്ചു തന്നത്!! തുറന്നടിച്ച് റോഷന്‍

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് പ്രശസ്തരായ താരങ്ങളാണ് പ്രിയ പ്രകാശ്​ വാര്യരും റോഷന്‍ അബ്ദുള്‍ റഹൂഫും. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന് ചിത്രത്തിലൂടെയാണ് പ്രിയയും റോഷനും ചലച്ചിത്ര ലോകത്തേക് ചുവടുവയ്ക്കുന്നത്. സിനിമ വേണ്ടത്ര വിജയം കണ്ടില്ലെങ്കിലും പാട്ട് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. സിനിമ പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ വിവാദങ്ങളും ചിത്രത്തെ തേടി എത്തിയിരുന്നു. ചിത്രത്തിലെ നായിക പ്രിയ വാര്യ‌രെ വിമര്‍ശിച്ച്‌ സംവിധായകന്‍ ഒമര്‍ ലുലു രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിലൂടെ റോഷനും പ്രിയയ്ക്കും കിട്ടിയ പ്രശസ്തി അവിചാരിതമായെന്നും എന്നാല്‍ അവര്‍ ആകെ മാറിപ്പോയെന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു. ഒമര്‍ ലുലുവിന്റെ വിമര്‍ശനത്തെ കുറിച്ചും റോഷന്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ താന്‍ കണ്ടു. അദ്ദേഹത്തിനോട് പ്രതികരിക്കാനൊന്നും താന്‍ ഇല്ല. എന്നെ സിനിമയില്‍ കൈ പിടിച്ച്‌ ഉയര്‍ത്തിയ വ്യക്തിയാണദ്ദേഹം. ആ പുള്ളിയാണ് എന്നെ എല്ലാം പഠിപ്പിച്ചു തന്നത്. സെറ്റില്‍ ഒരു കാര്യത്തിനു പോലും അദ്ദേഹം തങ്ങളെ ഫോഴ്സ് ചെയ്യാറില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ സ്പെയ്സു തരാറുണ്ട്. അതു പോലെ സെറ്റില്‍ ഭയങ്കര ഫ്രീഡമായിരുന്നു.

ഒമറിനെ കൂടാതെ ഇരുവരെ വിമര്‍ശിച്ച്‌ ചിത്രത്തിലെ മറ്റൊരു നായിക നൂറിന്‍ ഷെരീഫും രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ മറുപടിയുമായി റോഷന്‍ രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് നൂറിന്‍ ഷെരീഫിനോട് പ്രത്യേകിച്ച്‌ ഒരു പ്രശ്നവും ഇല്ലെന്നും റോഷന്‍ പറഞ്ഞു. നൂറിന്റെ ആ അഭിമുഖം താനും കണ്ടിരുന്നു. അപ്പോഴാണ് ആദ്യമായി ഇക്കാര്യങ്ങളൊക്കെ അറിഞ്ഞത്. തനിക്ക് ആരുമായും ഒരു പ്രശ്നവുമില്ലെന്നും റോഷന്‍ ആവര്‍ത്തിച്ചു, നൂറിനുമായി ഒരു ഫോട്ടോ ഷൂട്ട് ഒരുക്കിയാല്‍ വരുമോ എന്നുള്ള ചോദ്യത്തിന് വരും എന്നായിരുന്നു റോഷന്റെ പ്രതികരണം. ജമേഷ് ഷോയിലാണ് ഉയര്‍ന്നു വന്ന ആരോപണങ്ങളോട് പ്രതികരിച്ചത്.

Continue Reading
You may also like...

More in Interviews

Trending

Recent

To Top