serial news
അവിടെ വന്നവരെല്ലാം ഞെട്ടിപ്പോയി… നിങ്ങള്‍ തമ്മില്‍ സ്നേഹമാണോ എന്നാണ് ചോദിച്ചത്… ഞാനൊരു ഉത്തരം മാത്രമാണ് പറഞ്ഞത്!! ആദിത്യനെയും അമ്പിളിയെയും കുറിച്ച് നടി ജീജ
അവിടെ വന്നവരെല്ലാം ഞെട്ടിപ്പോയി… നിങ്ങള്‍ തമ്മില്‍ സ്നേഹമാണോ എന്നാണ് ചോദിച്ചത്… ഞാനൊരു ഉത്തരം മാത്രമാണ് പറഞ്ഞത്!! ആദിത്യനെയും അമ്പിളിയെയും കുറിച്ച് നടി ജീജ
കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം നടി അമ്പിളി ദേവി മലയാള ടെലിവിഷനില്‍ സജീവമായിരിക്കുകയാണ്. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി ബാലതാരമായാണ് സിനിമയിലെത്തിയത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. അതേസമയം അമ്പിളി ദേവിയും നടന് ആദിത്യനും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ ഒരിടയക്ക് വലിയ വിവാദമായിരുന്നു. ഇതിനിടെ ഇപ്പോഴിതാ അമ്പിളി ദേവിയെക്കുറിച്ചുള്ള നടി ജീജ സുരേന്ദ്രന്റെ വാക്കുകളാണ് വൈറലാകുന്നത്.
അമ്പിളി എനിക്ക് എന്റെ മോളാണ്. അമ്പിളിയും ഞാനും തമ്മില്‍ ഒരു പിണക്കവും ഉണ്ടായിരുന്നില്ല. എല്ലാം യുട്യൂബുകാര്‍ ഉണ്ടാക്കിയതാണ്. ഒരു പ്രശ്നവുമില്ല. അമ്പിളിയോട് ചോദിച്ചാല്‍ അറിയാം. കൊവിഡിന് ശേഷം ഞങ്ങള്‍ രണ്ടാളും ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിരുന്നു. അവിടെ വന്നപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും കെട്ടിപ്പിടിക്കുകയായിരുന്നു ചെയ്തത്. അമ്പിളി ആണ് നായികയെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ആ ദിവസം വരാനായി കാത്തിരിക്കുകയായിരുന്നു. അങ്ങനെ ആറ്റിങ്ങലിലെ ലൊക്കേഷനില്‍ ചെന്നപ്പോള്‍ കണ്ടു. ആന്റീ.. എന്ന് വിളിച്ച് വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. അവളും കരഞ്ഞു, ഞാനും കരഞ്ഞു. അത് കഴിഞ്ഞും ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നുണ്ടെന്നും ജീജ പറയുന്നു.
അതേസമയം ആദിത്യനുമായും തനിക്ക് പ്രശ്നങ്ങളിലെന്നാണ് ജീജ പറയുന്നത്. നേരത്തെ ആദിത്യന് ജീജയ്ക്കെതിരെ പറഞ്ഞ വാക്കുകള്‍ വാര്‍ത്തയായിരുന്നു. വൈറലാകാന്‍ സാധ്യതയുള്ള കാര്യമാണിത്. ഈ ജനുവരി ഒന്നിന് കലാഭവന്‍ സേവന സമിതിയുടെ അവാര്‍ഡ് നൈറ്റുണ്ടായിരുന്നു. അതില്‍ ശ്യാമാംഭരം എന്ന സീരിയലിന് ആദിത്യന് അവാര്‍ഡുണ്ടായിരുന്നു. ഞാനാണ് അവാര്‍ഡ് കൊടുത്തത്. അവിടെ വന്നവരെല്ലാം ഞെട്ടിപ്പോയി. നിങ്ങള്‍ തമ്മില്‍ സ്നേഹമാണോ എന്നാണ് ചോദിച്ചത്. ഞാനൊരു ഉത്തരം മാത്രമാണ് പറഞ്ഞത്, ഞങ്ങള്‍ തമ്മില്‍ പിണക്കമാണെന്ന് നിങ്ങളുണ്ടാക്കി. അവന് ദേഷ്യം വന്നപ്പോള്‍ എന്തൊക്കെയോ പറഞ്ഞു. നമ്മളുടെ വീട്ടിലെ മക്കള്‍ ആയാലും പറയില്ലേ. പക്ഷെ എനിക്കൊരു ജീവിതമേയുള്ളൂവെന്നാണ് ജീജ പറയുന്നത്. നാളെ ഞാന്‍ ഉണ്ടോ എന്ന് ഭഗവാന് തീരുമാനിക്കണം. എനിക്ക് തീരുമാനിക്കാന്‍ പറ്റില്ല. നാളെ നേരം വെളുക്കുമ്പോള്‍ ജീജ ഉണ്ടോ എന്ന് ജീജയ്ക്ക് അറിയില്ല, ഭഗവാന് മാത്രമേ അറിയുകയുള്ളൂ. അതിനാല്‍ ഞാന്‍ ജീവിച്ചിരിക്കുന്ന ആ നിമിഷത്തില്‍ എല്ലാവരുമായി ഒറ്റ സ്നേഹമേ എനിക്കുള്ളൂ. അത് എന്നെ പറഞ്ഞവരോടായാലും ശരി എന്നെ തെറി വിളിച്ചവരോടായാലും ശരി. എന്നെ ഇനി കല്ലെറിഞ്ഞവരോടായാലും ശരി. ഞാനത് ക്ലിയര്‍ ചെയ്തിട്ടേ പോകൂ. ഞാന്‍ ചെയ്തു. അടുത്ത ഇന്റര്‍വ്യു ആദിത്യന്റേത് എടുക്കണം. അപ്പോള്‍ ആദിത്യന് പറയുമെന്നും ജീജ പറയുന്നു.
