Connect with us

വിളി വന്നു.. ബിഗ് ബോസിൽ പോയാൽ ട്രോൾ ചെയ്യുമെന്ന് പേടിയില്ല!! വെളിപ്പെടുത്തലുമായി ഗായത്രിസുരേഷ്

serial

വിളി വന്നു.. ബിഗ് ബോസിൽ പോയാൽ ട്രോൾ ചെയ്യുമെന്ന് പേടിയില്ല!! വെളിപ്പെടുത്തലുമായി ഗായത്രിസുരേഷ്

വിളി വന്നു.. ബിഗ് ബോസിൽ പോയാൽ ട്രോൾ ചെയ്യുമെന്ന് പേടിയില്ല!! വെളിപ്പെടുത്തലുമായി ഗായത്രിസുരേഷ്

അങ്ങനെ വീണ്ടുമൊരു ബി​ഗ് ബോസ് മലയാളം ഷോയ്ക്ക് തുടക്കമാകുകാണ്. എന്നാകും ഷോ ആരംഭിക്കുക എന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും സോഷ്യൽ മീഡിയ പേജുകളിൽ എങ്ങും പ്രെഡിക്ഷൻ ലിസ്റ്റുകൾ ഉയർന്നു കഴിഞ്ഞു. സിനിമ, സീരിയൽ, സ്പോർട്സ്, മ്യൂസിക്, സോഷ്യൽ മീഡിയ തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവരുടെ പേരുകൾ ഉയർന്ന് കേൾക്കുകയാണ്. വിവിധ ബി​ഗ് ബോസ് ഫാൻ പേജുകളിൽ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഈ അവസരത്തിൽ ബി​ഗ് ബോസിനെ കുറിച്ച് നടി ​ഗായത്രി സുരേഷ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. തനിക്ക് വളരെ ഇഷ്ടപ്പെട്ട പരിപാടിയാണ് ബി​ഗ് ബോസെന്നും പലതവണ ഷോയിലേക്ക് തനിക്ക് വിളി വന്നെന്നും അപ്പോഴൊന്നും പോകാൻ സാധിച്ചില്ലെന്നും ​ഗായത്രി സുരേഷ് പറയുന്നു. ഒപ്പം ബി​ഗ് ബോസ് സീസൺ 6ൽ വരണമെന്ന് ആ​ഗ്രഹിക്കുന്നത് ആരൊക്കെയാണെന്നും ​ഗായത്രി തുറന്നു പറയുന്നുണ്ട്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.

‘ബിഗ് ബോസ് എനിക്ക് വളരെ ഇഷ്ടമുള്ള ഷോയാണ്. വീട്ടിൽ അമ്മയും ഞാനും സഹോദരിയും ബിഗ് ബോസിനെ കുറിച്ച് സംസാരിക്കാറുണ്ട്. ഇതുവരെയുള്ള സീസണുകളിൽ പേളി, സാബു ചേട്ടൻ, രഞ്ജിനി ഹരിദാസ്, ദിൽഷ, അഖിൽ മാരാർ, റോബിൻ,ഋതു,ബ്ലെസ്ലി, റിയാസ് എന്നിവരെയൊക്കെ ഇഷ്ടമാണ്. ഇവരിൽ എന്റെ ടോപ് ഫൈവ് അഖിൽ മാരാർ, രഞ്ജിനി ഹരിദാസ്, റിയാസ്, കിടിലം ഫിറോസ്, ദിൽഷ ആൻറ് പേളി എന്നിവരാണ് ‘, എന്ന് ഗായത്രി പറഞ്ഞു. സീസൺ ആറിൽ ആരൊക്കെ വരണമെന്നാണ് ആ​ഗ്രഹമെന്ന ചോദ്യത്തിന് അശ്വന്ത് കോക്ക്, ഗ്ലാമി ഗംഗ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരെയാണെന്ന് ​ഗായത്രി പറയുന്നുണ്ട്. ബിഗ് ബോസ് എന്നത് കണ്ടന്റിന് പ്രാധാന്യം നൽകുന്ന ഷോയാണ്. കണ്ടന്റ് ഉണ്ടാക്കാൻ പറ്റിയ ആളാണ് അശ്വന്ത് കോക്ക്. ഗ്ലാമി ഗംഗ വളരെ റിയൽ ആയിട്ടുള്ള ആളായി തോന്നിയിട്ടുണ്ടെന്നും ​ഗായത്രി പറയുന്നു. ബിഗ് ബോസിലേക്ക് തന്നെ പലപ്പോഴും ക്ഷണിച്ചിട്ടുണ്ടെന്നും ​ഗായത്രി സുരേഷ് പറയുന്നുണ്ട്. എന്നാൽ, വിളി വരുമ്പോഴൊക്കെ അടുത്ത തവണയാകാം എന്നാണ് ചിന്ത. പോവാതിരിക്കാൻ പറ്റില്ലെന്ന അവസ്ഥ ഏതെങ്കിലും ഘട്ടത്തിൽ ഉണ്ടാകും. ഇപ്പോൾ സിനിമയിലാണ് ശ്രദ്ധ. അതിനിടയിൽ മൂന്ന് മാസം അവിടെ പോയി നിൽക്കണോ എന്നതാണ് ചിന്ത. ബിഗ് ബോസിൽ പോയാൽ ട്രോൾ ചെയ്യപ്പെടുമെന്ന പേടിയൊന്നും ഇല്ല. നമ്മൾ നമ്മുടെ ഭാഗം കൃത്യമായി ചെയ്യുകയാണ് വേണ്ടതെന്നും നടി വ്യക്തമാക്കി.

Continue Reading

More in serial

Trending

Recent

To Top