എന്തിനാണ് ഈ പ്രഹസനം; അപ്പുവിനെ തൂത്തുവാരി ആരാധകർ; സാന്ത്വനത്തിൽ അത് സംഭവിക്കുന്നു!!
By
പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിലൊന്നാണ് സാന്ത്വനം. തമിഴ് സീരിയലായ പാണ്ഡിയന്‍ സ്റ്റോറിന്റെ മലയാളം റീമേക്ക് ആയിരുന്നു സാന്ത്വനം. മറ്റു സീരിയലുകളിൽ നിന്നും സാന്ത്വനത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ മേക്കിങ് ആയിരുന്നു.സാധാരണ മലയാള ജീവിതം അവതരിപ്പിച്ചുവെന്നതായിരുന്നു സാന്ത്വനത്തെ ജനപ്രീയമാക്കിയത്. അതുകൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും ഈ പരമ്പരയ്ക്ക് കഴിഞ്ഞിരുന്നു.
കണ്ണീര്‍ പരമ്പരയായി മാറാതെ ആക്ഷനും റൊമാന്‍സും കോമഡിയുമൊക്കെയായി ഫീല്‍ഗുഡ് പരമ്പരയായിട്ടാണ് സാന്ത്വനം ഒരുക്കിയിരുന്നത്. എന്നാൽ ഈ അടുത്ത കാലത്തായിരുന്നു സീരിയൽ സംവിധായകൻ ആദിത്യൻ മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിയായിരുന്നു മരണം സംഭവിച്ചത്. ഇതോടെ പരമ്പരയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു.
പരമ്പരയുടെ കഥ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന രീതിയിലാണ് നിലവില്‍ അവതരിപ്പിക്കുന്നത്. പുതിയ കഥാപാത്രങ്ങളുമെത്തിയിരുന്നു. എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് സാന്ത്വനം സീരിയലിനെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വാർത്തകളും ആരാധകർക്കിടയിൽ ചർച്ചയായിമാറിയിരുന്നു.
വര്‍ഷങ്ങളായി മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി തുടരുന്ന സാന്ത്വനം പരമ്പര അവസാനിപ്പിക്കാൻ പോവുകയാണെന്നും, സാന്ത്വനം ക്ലൈമാക്‌സിലേക്ക് എന്ന് പറയുന്ന പുതിയ പ്രൊമോ വീഡിയോ പുറത്തുവന്നിരുന്നു. നിലവില്‍ നന്നായി പോകുന്ന പരമ്പര എന്തിനാണ് അവസാനിപ്പിക്കുന്നതെന്നൊക്കെ നിരവധി കമന്റുകളും വന്നിരുന്നു. എന്നാല്‍ ആ നിരാശയിലും ശിവാഞ്ജലി റൊമാന്‍സ് രംഗങ്ങളും ഇരുവര്‍ക്കും ആദ്യത്തെ കണ്‍മണി വരാന്‍ പോകുന്നു എന്ന വാര്‍ത്തയും എല്ലാം പ്രേക്ഷകര്‍ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.
ചിപ്പി രഞ്ജിത്ത്, സജിൻ, ഗോപിക അനിൽ, അച്ചു സുഗന്ധ്, രക്ഷ തുടങ്ങിയവരാണ് സീരിയലിൽ പ്രധാന വേഷം ചെയ്യുന്നത്. ചെന്നൈയിൽ പഠിക്കാൻ പോയ കണ്ണൻ തിരികെ വന്നശേഷം വിട്ടൊഴിയാതെ പ്രശ്നങ്ങളാണ് സാന്ത്വനം കുടുംബത്തിൽ. തിരികെ വന്ന കണ്ണൻ ബിസിനസ് തുടങ്ങാൻ പതിനഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പണം തന്നില്ലെങ്കിൽ സ്വത്ത് ഭാഗം വെച്ച് തന്റെ ഓഹരി എഴുതി തരണമെന്ന നിലപാടിലാണ് കണ്ണൻ. അത് സാന്ത്വനം കുടുംബത്തിൽ വലിയ അസ്വസ്ഥതതകൾക്ക് കാരണമായി. ഒരുവിധം ഏഴ് ലക്ഷം രൂപ സംഘടിപ്പിച്ച് കൊടുത്തിട്ടൊന്നും കണ്ണൻ അത് സ്വീകരിക്കാൻ തയ്യാറായില്ല.
സ്വത്ത് ഭാഗിക്കണം എന്നാണ് കണ്ണൻ പറയുന്നത്. സ്വത്ത് ഭാഗിച്ചാല്‍ തങ്ങള്‍ക്ക് പോകാന്‍ ഒരു വഴിയില്ലെന്ന് മനസിലാക്കിയ അപ്പുവും പ്രശ്‌നങ്ങള്‍ ഉണ്ടാക്കി തുടങ്ങി. അപ്പു കൂടി തിരിഞ്ഞ് നിന്ന് പ്രതികരിക്കാൻ തുടങ്ങിയതോടെ സാന്ത്വനം വീട് കൂടുതൽ കലുഷതമായി. ബാലനോടും ദേവിയോടും അടക്കം വെറുപ്പ് കാണിച്ചാണ് അപ്പുവിന്റെ സംസാരവും പ്രവൃത്തിയുമെല്ലാം. മകൾ ദേവു ദേവിയുടെ അടുത്തേക്ക് പോകുന്നതടക്കം അപ്പു വിലക്കിയിരിക്കുകയാണ്.
സ്വന്തം അമ്മയോടും അച്ഛനോടും ഉള്ളതിനേക്കാൾ അടുപ്പം ബാലനോടും ദേവിയോടും ദേവുവിനുണ്ട്. അതുകൊണ്ട് തന്നെ പുതിയ വിലക്കുകളും നിയന്ത്രണങ്ങളും അപ്പുകൊണ്ടുവന്നത് ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തുന്നത് ദേവുവിനെ തന്നെയാണ്. ദേവിയുടെ അടുത്തേക്ക് പോകാൻ അനുവദിക്കണമെന്ന് പറഞ്ഞാണ് ദേവു മോളുടെ കരച്ചിൽ. അമ്മ എന്ന് വിളിക്കുന്ന വല്യമ്മയുടെ അടുത്ത് പോകാന്‍ കഴിയാതെ കരച്ചിലായിരുന്നു ഇന്നലത്തെ എപ്പിസോഡില്‍ എല്ലാം ദേവു മോള്‍. ദേവിയും സങ്കടാവസ്ഥയില്‍ തന്നെയാണ്.
എപ്പോൾ വേണമെങ്കിലും എല്ലാവരും വഴിപിരിഞ്ഞേക്കാം അങ്ങനെയുള്ള സാഹചര്യത്തിൽ ആരുമായും അടുപ്പം വേണ്ടെന്നാണ് അപ്പു പറയുന്നത്. അതുകൊണ്ടാണത്രെ ദേവിയിൽ നിന്നും അപ്പു ദേവു മോളെ അകറ്റിയത്. കരഞ്ഞ് കരഞ്ഞ് ദേവു മോള്‍ അവശതയിലായി. ആശുപത്രിയില്‍ എത്തിച്ച് ഓക്‌സിജന്‍ കൊടുക്കുന്നതുവരെയാണ് കഴിഞ്ഞ ദിവസം സാന്ത്വനം എപ്പിസോഡ് അവസാനിച്ചത്. ആശുപത്രിയിൽ ക്രിട്ടിക്കലായി ചികിത്സയിൽ കഴിയുന്ന ദേവു മോളെ ഉൾപ്പെടുത്തിയാണ് പുതിയ പ്രമോ വന്നിരിക്കുന്നത്.
അപ്പുവിന്റെ വാശിയിൽ ബലിയാടായി ദേവുമോൾ എന്നാണ് തലക്കെട്ട്. പുതിയ പ്രമോ വന്നതോടെ അപ്പുവിനെതിരെ സീരിയൽ പ്രേക്ഷകരുടെ രോഷം ആളിക്കത്തി. ആ കൊച്ചിനെ കൊലയ്ക്ക് കൊടുത്തിട്ട് നിന്ന് മോങ്ങുന്നത് ആരെ കാണിക്കാനാണെന്നാണ് ഒരാളുടെ ചോദ്യം. അപ്പു കുറച്ച് ഓവറായിപ്പോയി… പാവം ദേവുമോള്‍, സ്വന്തം കൊച്ചിനെ സ്വയം വളര്‍ത്തണം, അല്ലാതെ മറ്റുള്ളവരെ വളര്‍ത്താന്‍ ഏല്‍പ്പിച്ചിട്ട് അവസാനം ഇങ്ങനെ വാശിപിടിച്ചിട്ട് കാര്യമില്ല, സ്വന്തം കുട്ടിയെ സ്വന്തമായി തന്നെ വളർത്തുക… മറ്റുള്ളവരുടെ കുട്ടിയെ കണ്ട് മോഹിക്കാതെ ദേവിക്ക് സ്വന്തം കുഞ്ഞിനെ വളർത്താൻ ബാലൻ അനുവദിക്കണമായിരുന്നു. വല്ലവന്റെയും കുഞ്ഞിന് വേണ്ടി കാണിക്കുന്ന കാട്ടിക്കൂട്ടൽ മൊത്തം പ്രഹസനമാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. സീരിയലിന്റെ ക്ലൈമാക്സിൽ എല്ലാവരും ഒരുമിക്കണമെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും ആഗ്രഹം. അതേ കുറിച്ചും കമന്റുകളിൽ പ്രേക്ഷകർ കുറിച്ചിട്ടുണ്ട്.
അതേസമയം സാന്ത്വനത്തില്‍ ആ സ്‌നേഹവും അടുപ്പവും ഒന്നുമില്ലാതെ തല്ലിപ്പിരിയുന്ന അവസ്ഥയാണ്. സീരിയലിൽ ഇങ്ങനൊക്കെ ആണെങ്കിലും സെറ്റിൽ കട്ട കമ്പനിയാണ് ഓരോരുത്തരും. ഇപ്പോഴിതാ സീരിയലിലെ കണ്ണന്റെ വേഷം കൈകാര്യം ചെയ്യുന്ന അച്ചു സുഗന്ത് തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച ഏറ്റവും പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇതും ഒരു കൂട്ടത്തല്ല് തന്നെയാണെങ്കിലും തമാശയ്ക്ക് ആണെന്ന് മാത്രം.
സാന്ത്വനം ഓഫ് സ്ക്രീൻ തല്ല് എന്ന തമ്പ്നെയിലൂടെയാണ് അച്ചു സുഗന്ത് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ഗെയിം അച്ചു തന്നെ തയാറാക്കി അപ്സരയോടും ഗോപികയോടും രക്ഷയോടുമെല്ലാം ചോദിക്കുന്നുണ്ട്. അവർ തെരഞ്ഞെടുക്കുന്ന നമ്പറുകളിൽ എന്താണോ എഴുതിയിരിക്കുന്നത് അതാണ് വായിക്കുന്നത്. ഊഡായിപ്പ്, ഊള, ചിമ്പാൻസി എന്നിങ്ങനെയൊക്കെയാണ് ഓരോരുത്തരും ഒടുവിൽ എത്തുന്നത്. ഓരോന്ന് പറയുമ്പോഴും അച്ചുവിനെ അടിക്കുന്നതും ഇടിക്കുന്നതുമെല്ലാം കാണാം. സെറ്റിൽ വളരെ സന്തോഷമായാണ് എല്ലാവരും ഉള്ളതെന്ന് ഒരിക്കൽക്കൂടി കാണിക്കുകയാണ് താരങ്ങൾ. കൂടെ കുട്ടികുറുമ്പിയും എല്ലാത്തിനും കൂടുന്നുണ്ട്. ഇതിപ്പോ ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും തല്ലാണല്ലോയെന്നാണ് ആരാധകരുടെ കമന്റ്.