Connect with us

മുപ്പത് ലക്ഷത്തോളം രൂപ കുടിശിക! രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി തീയേറ്ററുടമകളുടെ സംഘടന

Actor

രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിർമാണ വിതരണക്കമ്പനി തീയേറ്റർ വിഹിതമായി നൽകേണ്ട മുപ്പത് ലക്ഷത്തോളം രൂപ കുടിശിക വരുത്തിയെന്നാരോപിച്ച് രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി തീയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ നടപടി.

കുടിശിക തീര്‍ക്കുംവരെ രഞ്ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്നാണ് തീയേറ്റർ ഉടമകളുടെ നിലപാട്. കഴിഞ്ഞ ഏപ്രിൽ മാസവും രഞ്ജി പണിക്കർക്കെതിരെ ഫിയോക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. രഞ്ജി പണിക്കര്‍ അഭിനയിച്ചതോ അദ്ദേഹത്തിന് മറ്റേതെങ്കിലും തരത്തില്‍ പങ്കാളിത്തമുള്ളതോ ആയ ചിത്രങ്ങൾക്കുൾപ്പെടെയാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന വിലക്ക് പ്രഖ്യാപിച്ചത്. വിലക്ക് നിലനിൽക്കെ തന്നെ രഞ്ജി പ്രധാന വേഷത്തിലെത്തിയ ‘സെക്ഷൻ 306 ഐപിസി’ എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്യുകയും ചെയ്തിരുന്നു.

More in Actor

Trending