Malayalam
രുചിയെല്ലാം നഷ്ടപ്പെട്ടുപോയി എന്നാണ് മമ്മൂക്ക പറഞ്ഞത്, ചെറുപ്പം നിലനിര്‍ത്തുന്നത് അദ്ദേഹത്തിനോരു ബാധ്യതയായി മാറിയിരിക്കുകയാണ്; രഞ്ജി പണിക്കര്‍
രുചിയെല്ലാം നഷ്ടപ്പെട്ടുപോയി എന്നാണ് മമ്മൂക്ക പറഞ്ഞത്, ചെറുപ്പം നിലനിര്‍ത്തുന്നത് അദ്ദേഹത്തിനോരു ബാധ്യതയായി മാറിയിരിക്കുകയാണ്; രഞ്ജി പണിക്കര്‍
72ാം വയസിലും മമ്മൂക്കയുടെ പ്രായം എന്നും പിന്നോട്ടാണ് എന്ന് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങള്‍ പുറത്തെത്തുമ്പോഴും ആരാധകര്‍ കമന്റ് ചെയ്യാറുണ്ട്. തന്റെ ശരീരസംരക്ഷണത്തില്‍ മമ്മൂട്ടി ഏറെ മുന്‍കരുതലുകള്‍ എടുക്കാറുമുണ്ട്. ചിട്ടയായ ഭക്ഷണവും വ്യായാമവുമാണ് അദ്ദേഹത്തിന്റെ സൗന്ദര്യ രഹസ്യം. ഇപ്പോഴിതാ സിനിമയ്ക്ക് വേണ്ടി തന്റെ ശരീരം സംരക്ഷിക്കാനായി മമ്മൂട്ടി എടുക്കുന്ന പ്രയത്‌നങ്ങളെ കുറിച്ച് പറയുകയാണ് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍.
‘രൗദ്രം’ എന്ന ചിത്രത്തിന്റെ ലോക്കേഷനില്‍ മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ചുപ്പോഴുള്ള അനുഭവങ്ങളാണ് രഞ്ജി പണിക്കര്‍ പങ്കുവച്ചിരിക്കുന്നത്. ‘ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ താന്‍ മമ്മൂക്കയ്ക്ക് ഒപ്പമാണ് ഭക്ഷണം കഴിക്കാനിരിക്കുന്നത്. അദ്ദേഹം വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം ഒപ്പമുള്ളവര്‍ക്കും നല്‍കും.’
‘എന്നാല്‍ ഭക്ഷണം കഴിക്കുന്ന മമ്മൂക്ക ഭക്ഷണത്തോട് ഒട്ടും താല്‍പര്യം കാണിക്കുന്നില്ല, ഇതു കണ്ട ഞാന്‍ അദ്ദേഹത്തോട് ഇതിനെ കുറിച്ച് ചോദിച്ചു. രുചിയെല്ലാം നഷ്ടപ്പെട്ടുപോയി എന്നാണ് അദ്ദേഹം പറഞ്ഞത്. അസുഖം എന്തെങ്കിലുമുണ്ടോ എന്ന് മമ്മൂക്കയോട് ചോദിച്ചപ്പോള്‍, ഭക്ഷണം വര്‍ജിച്ച് തനിക്ക് രുചിയെല്ലാം നഷ്ടപ്പെട്ടു എന്നായിരുന്നു മറുപടി.’
‘ഇഷ്ടപ്പെട്ട ഭക്ഷണം ലോകത്തിന്റെ ഏതു കോണില്‍ നിന്നും കഴിക്കാനുള്ള സ്ഥിതിയുള്ള ആളാണ് മമ്മൂക്ക. എന്നിട്ടും അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടി വരുന്നു. അദ്ദേഹത്തിന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ പേടിയാണ്. എല്ലാവരും മമ്മൂക്ക ഇപ്പോഴും ഇത്ര ചെറുപ്പമായിരിക്കുന്നു എന്ന് പറയും.’
‘അദ്ദേഹത്തിന് അതൊരു ബാധ്യതയാണ്. അത് കാത്തു സൂക്ഷിക്കാന്‍ വര്‍ഷങ്ങളായി അദ്ദേഹം കഷ്ടപ്പെടുകയാണ്’ എന്നാണ് രഞ്ജി പണിക്കര്‍ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, 2008ല്‍ രഞ്ജി പണിക്കരുടെ സംവിധാനത്തില്‍ എത്തിയ ചിത്രമായിരുന്നു രൗദ്രം.