Malayalam
രഞ്ജി പണിക്കരുടെ വിലക്ക് നീക്കി ഫിയോക്
രഞ്ജി പണിക്കരുടെ വിലക്ക് നീക്കി ഫിയോക്
കഴിഞ്ഞ ദിവസമായിരുന്നു നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ വിലക്ക് നീക്കി ഫിയോക്. രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്പനി തിയേറ്ററുടമകള്‍ക്ക് കുടിശ്ശിക നല്‍കാനുണ്ടെന്ന് പറഞ്ഞിരുന്നു. ഈ തുക തവണകളായി നല്‍കാമെന്ന് രഞ്ജി പണിക്കര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയിരിക്കുന്നത്.
ഏഴ് വര്‍ഷം മുമ്പ് വിതരണം ചെയ്ത സിനിമയുടെ മുന്‍കൂര്‍തുകയായ 30 ലക്ഷമാണ് നല്‍കാനുണ്ട് എന്നായിരുന്നു ഫിയോക് പറഞ്ഞത്. തുടര്‍ന്ന് രഞ്ജി പണിക്കര്‍ അഭിനയിക്കുന്ന ‘എ രഞ്ജിത് സിനിമ’ എന്ന പുതിയ ചിത്രം റിലീസ് ചെയ്യേണ്ടെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് തീരുമാനിക്കുകയായിരുന്നു.
കൂടാതെ രഞ്ജി പണിക്കര്‍ അഭിനയിച്ചതോ നിര്‍മ്മിച്ചതോ സഹകരിച്ചതോ ആയ സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നും ഫിയോക് തീരുമാനിച്ചിരുന്നു. പ്രശ്‌നം അവസാനിച്ചതോടെ ‘എ രഞ്ജിത് സിനിമ’ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനമായി. ഡിസംബര്‍ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.
ഇത് കൂടാതെ ‘ഹണ്ട്’ എന്ന ചിത്രമാണ് രഞ്ജി പണിക്കരുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ‘ലേലം 2’ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നുമുണ്ട് താരം. ഇത് കൂടാതെ ജീത്തു ജോസഫിന്റെതായി പ്രഖ്യാപിക്കാനിരിക്കുന്ന ഒരു ചിത്രത്തിലും രഞ്ജി പണിക്കര്‍ അഭിനയിക്കുന്നുണ്ട്.