ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് ’21 ഗ്രാംസ്’. അനൂപ് മേനോൻ നായകനായി എത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം മാർച്ച് 18ന് തിയറ്ററുകളിൽ എത്താനിരിക്കെ പ്രതീക്ഷകൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ബിബിൻ കൃഷ്‌ണ.
ചിത്രത്തിന്റെ സസ്പെൻസ് ലീക്ക് ആകുമെന്ന് പേടിയ്ക്കുന്നുണ്ടോ എന്നുള്ള ചോദ്യത്തിന് ബിബിൻ കൃഷ്ണ പറഞ്ഞ മറുപടി വായിക്കാം, “എനിക്ക് അങ്ങനെയൊരു പേടിയില്ല. 2 തരത്തിൽ ആയിരിക്കും ആളുകൾ ഈ സിനിമ സ്വീകരിക്കുക എന്നതാണ് എന്റെ തോന്നൽ.
ഒന്നാമത്തേത്, എത്ര മാത്രം അൺപ്രെഡിക്ടബിലിറ്റി സസ്പെൻസ് എലമെന്റിൽ കൊണ്ട് വരാൻ പറ്റുമെന്നും രണ്ടാമത് ഇത് വർക്ക് ആവുന്നത് ആദ്യ തവണ ഞാൻ കണ്ടപ്പോൾ മിസ് ആയ കാര്യം എന്തൊക്കെയാകും എന്ന് ഓർത്തെടുക്കാൻ കൂടിയാവും. ആദ്യ തവണ ഞാൻ കണ്ടപ്പോൾ ശ്രദ്ധിച്ചില്ല എന്നുള്ള പ്രേക്ഷകരുടെ ചിന്തയെയാണ് കൂടുതൽ കാണാൻ ഞാൻ താൽപര്യപ്പെടുന്നത്.”
അനൂപ് മേനോനെ നായകനാക്കാമെന്ന് തീരുമാനിച്ചതിന് പിന്നിലെ കാരണവും ബിബിൻ കൃഷ്ണ പറയുന്നുണ്ട്.
“ചില കാര്യങ്ങൾ അനൂപേട്ടൻ പറഞ്ഞാൽ പ്രേക്ഷകർക്ക് ബോധ്യപ്പെടുമെന്ന് തോന്നി. വളരെ ലോജിക്കലായ ബുദ്ധിപരമായ കാര്യങ്ങൾ പറഞ്ഞാൽ പ്രേക്ഷകർക്ക് പെട്ടെന്ന് പിടിക്കാൻ പറ്റും എന്ന വിശ്വാസത്തിലാണ് അനൂപേട്ടനിലേക്ക് എത്തിയത്. ” എന്നാണ് സംവിധായകന്റെ മറുപടി.
മിമിക്രി വേദികളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നോബി മാര്‍ക്കോസ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സ് എന്ന...
ഛായാഗ്രഹകനും സംവിധായകനുമായ അരുണ്‍രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദേവനന്ദ’. ഇപ്പോഴിതാ ചിത്രത്തിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്. സിനിമയില്‍...
മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് എസ്തര് അനില്‍. വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരം സോഷ്യല്‍ മീഡിയയില്‍ വളരെ...