Connect with us

തിളയ്ക്കുന്ന വെള്ളത്തില്‍ വേപ്പ് ഇലകളിട്ട് കുളിക്കണം; ‘വേപ്പ്’ എന്ന ഭീകരൻ അത്ര നിസ്സാരക്കാരനല്ല

Health

തിളയ്ക്കുന്ന വെള്ളത്തില്‍ വേപ്പ് ഇലകളിട്ട് കുളിക്കണം; ‘വേപ്പ്’ എന്ന ഭീകരൻ അത്ര നിസ്സാരക്കാരനല്ല

തിളയ്ക്കുന്ന വെള്ളത്തില്‍ വേപ്പ് ഇലകളിട്ട് കുളിക്കണം; ‘വേപ്പ്’ എന്ന ഭീകരൻ അത്ര നിസ്സാരക്കാരനല്ല

ഇന്ത്യന്‍ ലൈലാക് വൃക്ഷവും അതിന്റെ സുന്ദരമായ നിത്യഹരിതമായ ഇലകളും സുഗന്ധപൂരിതമായ പുഷ്പങ്ങളുമൊക്കെ തീര്‍ച്ചയായും കണ്ണുകള്‍ക്ക് ഒരു കാഴ്ചയാണ്. എന്നാല്‍, തലമുറകളായി ഇന്ത്യക്കാര്‍ക്ക് വേപ്പ് എന്ന് വിളിക്കുന്ന ഈ പുണ്യ വൃക്ഷം അനേകം രോഗങ്ങള്‍ക്കുള്ള ഒറ്റമൂലി ആയിരുന്നു. വേപ്പിന്‍ ഇലകള്‍ ഇട്ട വെള്ളത്തില്‍ കുളിക്കുന്നത് നിരവധി രോഗങ്ങളുടെ ശമനത്തിന് കാരണമാകുന്നു എന്നത് അത്ഭുതകരമായ ഒന്ന് തന്നെയാണ്.

തിളയ്ക്കുന്ന വെള്ളത്തില്‍ വേപ്പ് ഇലകളിട്ട്, കുളിക്കുന്ന വെള്ളത്തിലേക്ക് ഇത് കൂട്ടിച്ചേര്‍ക്കുന്നത് ജലദോഷം വ്രണങ്ങള്‍ അരിമ്പാറ പോലെയുള്ള അവസ്ഥകള്‍ക്ക് വിരാമം നല്‍കും. വേപ്പിന്റെ ആന്റി-മൈക്രോബിയല്‍ സവിശേഷതകള്‍ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും കുറച്ചുകൊണ്ട് വീക്കം ശമിപ്പിക്കുന്നു.

സോറിയാസിസ്, എക്സിമ പോലെയുള്ള പകരാത്ത ഓട്ടോഇമ്യൂണ്‍ ചര്‍മ്മരോഗങ്ങളിലും വേപ്പ് കലര്‍ത്തിയ വെള്ളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അതേസമയം വേപ്പിന്‍ വെള്ളത്തില്‍ കുളിക്കുന്നത് ശരീര ദുര്‍ഗന്ധം അകറ്റുവാന്‍ നിങ്ങളെ സഹായിക്കുന്നു അതിന്റെ ആന്റിബാക്ടീരിയല്‍ സവിശേഷതകള്‍ക്കാണ് നമ്മൾ നന്ദി പറയേണ്ടത്. മുഖക്കുരുവിനാല്‍ ഉണ്ടാകുന്ന അടയാളങ്ങള്‍ ഒഴിവാക്കുവാനും ഇത് മികച്ചതാണ്. കുളി അവസാനിക്കുമ്പോൾ മുഖത്ത് വേപ്പിന്‍ വെള്ളം തളിക്കുക – ഇത് ചര്‍മ്മത്തിന്റെ കാന്തി വര്‍ദ്ധിപ്പിക്കുകയും പിഗ്മെന്റേഷനിലും ബ്ലാക്ക് ഹെഡ്സിലും നിന്ന് സംരക്ഷിക്കുന്നതും മറ്റൊരു പ്രേത്യേകതയാണ്.

അതേസമയം ഷാംപൂ ചെയ്ത് കഴുകിയ ശേഷം വേപ്പിന്‍ വെള്ളം കൊണ്ട് മുടി പിഴിഞ്ഞെടുക്കുന്നത് വരണ്ട ശിരോചര്‍മ്മം സുഖപ്പെടുത്തുകയും, മുടി കൊഴിച്ചില്‍ തടയുകയും താരനെതിരെ പൊരുതുകയും ചെയ്യുന്നു. തലയോട്ടിയിലെ സുഷിരങ്ങളെ തുറക്കുവാനും അതിനെ മുറുക്കുവാനുമുള്ള വേപ്പിന്റെ കഴിവ്, മുടി താരനില്ലാത്തതാക്കുക മാത്രമല്ല, തിളങ്ങുന്നതും മിനുസമാര്‍ന്നതുമായ മുടി നല്‍കുകയും ചെയ്യുന്നു.

ചിക്കന്‍ പോക്സ് ബാധിച്ച രോഗിയുടെ ചര്‍മ്മത്തെ സുഖപ്പെടുത്തുവാന്‍ കാലം തെളിയിച്ച ചികിത്സയാണ് വേപ്പിന്‍ വെള്ളത്തില്‍ കുളിക്കുന്നത്. ഇത് അണുബാധ കൂടുതലായി പടരുന്നതില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

വേപ്പിലെ ആന്റിബാക്ടീരിയല്‍ സവിശേഷതകള്‍ ചര്‍മ്മത്തെ വേഗത്തില്‍ സുഖപ്പെടുത്തുവാന്‍ സഹായിക്കുകയും ബാധിക്കപ്പെട്ട പ്രദേശത്തെ അലര്‍ജിയും അണുബാധയിലും നിന്നും സംരക്ഷിക്കുകയും ചെയ്യുന്നതിനാല്‍ വേപ്പിന്‍ വെള്ളത്തില്‍ കുളിക്കുന്നത് പൊള്ളല്‍ പരിക്കുകളെ വേഗത്തില്‍ സുഖപ്പെടുത്തും.

കണ്‍ജങ്ക്റ്റിവിറ്റീസ് കൂടാതെ സ്റ്റിസ്, ബോയില്‍സ് തുടങ്ങിയ മറ്റ് കണ്ണിലെ ചെറിയ അണുബാധകള്‍ എനിവയുടെ അസ്വസ്ഥതകളില്‍ നിന്നുള്ള ശമനത്തിന് വേപ്പിന്‍ വെള്ളത്തില്‍ കണ്ണുകള്‍ കഴുകുന്നത് ഒരു മികച്ച മാര്‍ഗ്ഗമാണ്. ശരീരത്തിന്റെ കഴപ്പിനും വേദനയ്ക്കും ആശ്വാസം പകരുവാന്‍ വേപ്പ് കഠിനാധ്വാനം ചെയ്യുന്ന വേളയില്‍ മറ്റ് ഗുണങ്ങളും ഉണ്ട്- വേപ്പിന്‍ വെള്ളം ചര്‍മ്മത്തെ പോഷിപ്പിക്കുകയും, ഒരു ആന്റി-ഏജിങ്ങ് ഏജന്റ് ആയി പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിന് സ്വാഭാവികമായ തിളക്കം നല്‍കും.

വേപ്പിന്റെ നേട്ടങ്ങള്‍ പെട്ടെന്നുതന്നെ പ്രാപ്യമാക്കുവാന്‍, ഹമാം പോലുള്ള ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുക, ഇതില്‍ തുളസി, കറ്റാര്‍ വാഴ എന്നിവയോടൊപ്പം 100 ശതമാനം വേപ്പിന്‍ എണ്ണയും ചേര്‍ന്നിരിക്കുന്നു, ഇത് വര്‍ഷം മുഴുവനും ചര്‍മ്മ സംബന്ധമായ എല്ലാ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

Continue Reading
You may also like...

More in Health

Trending

Recent

To Top