ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായുള്ള വിവാഹമോചനത്തിന് ശേഷം സംവിധായകന്‍ ശങ്കറിന്‍റെ മകള്‍ വിവാഹിതയാകുന്നു!! സന്തോഷവാർത്ത പങ്കുവെച്ച് ശങ്കറിന്റെ ഇളയമകൾ അതിഥി
ബ്രഹ്‌മാണ്ഡ സിനിമകളുടെ സംവിധായകന്‍ ആണ് ശങ്കര്‍. ഓരോ സിനിമകളും മേക്കിംഗ് കൊണ്ടും കളക്ഷന്‍ കൊണ്ടും പുതു ചരിത്രം കുറിച്ച് മുന്നേറുന്നവ. അന്യനും എന്തിരനുമൊക്കെ ഇന്നും അത്ഭുതത്തോടെയല്ലാതെ കണ്ടിരിക്കാന്‍ സാധിക്കില്ല. ഇപ്പോഴിതാ ശങ്കറിന്റെ വീട്ടിലൊരു സന്തോഷം എത്തിയിരിക്കുകയാണ്. ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു. തരുണ്‍ കാര്‍ത്തിക്കാണ് വരന്‍. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് തരുണ്‍. ശങ്കറിന്റെ ഇളയമകളും നടിയുമായ അതിഥിയാണ് വിവാഹനിശ്ചയ വാര്‍ത്ത പങ്കുവച്ചത്.
ഐശ്വര്യയും തരുണും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി അതിഥി പങ്കുവച്ചിട്ടുണ്ട്. കൂടാതെ ചേച്ചിക്കൊപ്പവും കസിൻസിനൊപ്പമുള്ള ചിത്രങ്ങളും അതിഥി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധിപേർ ഐശ്വര്യയ്ക്കും തരുണിനും ആശംസകൾ നേർന്ന് എത്തി. മൂന്നു മക്കളാണ് ശങ്കറിന്. ഐശ്വര്യയും അതിഥിയും ഡോക്ടർമാരാണ്. ഇവർക്കൊരു സഹോദരൻ കൂടിയുണ്ട്, പേര് അർജിത്ത്. ഇതിൽ ഇളയമകൾ അതിഥി മാത്രമാണ് സിനിമയിലേക്ക് എത്തിയത്.
അതേസമയം ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021 ജൂണില്‍ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായായിരുന്നു ഐശ്വര്യയുടെ വിവാഹം. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അത്യാഡംബരപൂർവം മഹാബലിപുരത്തു വച്ചായിരുന്നു വിവാഹം നടന്നത്. എന്നാൽ പോക്സോ കേസിൽ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതോടെ ഇവർ വിവാഹമോചിതരായി. രോഹിത് ആരോപണവിധേയനായതിനു പിന്നാലെ സംവിധായകന്‍ ശങ്കര്‍ ഇവര്‍ക്കായി ഒരുക്കിയ വമ്പന്‍ വിവാഹ റിസപ്ഷന്‍ പിന്‍വലിച്ചിരുന്നു. ഇരുവരുടെയും വിവാഹ ജീവിതത്തിന് രണ്ട് മാസത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. അതേസമയം ശങ്കറിന്റെ ഇളയമകൾ അതിഥി നല്ലൊരു ഗായിക കൂടിയാണ്. ഇരുപത്തിയേഴുകാരിയായ അതിഥി ‘വിരുമൻ’ എന്ന കാർത്തി ചിത്രത്തിൽ നായികയായാണ് സിനിമയില്‍ ശ്രദ്ധേയമാകുന്നത്. ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും അതിഥിക്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ ലഭിച്ചു. വിരുമനുശേഷം ശിവകാർത്തികേയൻ നായകനായ മാവീരനിലും നായികയായെത്തി. അതിഥിക്ക് നിരവധി അവസരങ്ങൾ സിനിമയിൽ നിന്നും ലഭിക്കുന്നുണ്ട്. രജനി നായകനായ 2.0യ്ക്കു ശേഷം ശങ്കറിന്‍റെ ചിത്രങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ഇന്ത്യന്‍ 2, രാം ചരണിന്‍റെ ഗെയിം ചെയ്ഞ്ചര്‍ എന്നിവ ഒരുങ്ങുന്നുണ്ട്. ഇതില്‍ ഗെയിം ചെയ്ഞ്ചര്‍ നീളുന്നതിന്‍റെ കാരണം ഷങ്കറിന്‍റെ മകളുടെ ജീവിതത്തിലെ പ്രശ്നങ്ങളാണ് എന്ന് കോളിവുഡില്‍ സംസാരവുമുണ്ടായിരുന്നു.