Connect with us

വിജയ് ബിജെപിയ്ക്ക് കൈ കൊടുക്കുന്നു?; ആ സുപ്രധാന പ്രഖ്യാപനം ഉടന്‍; പാര്‍ട്ടി യോഗം വിളിച്ച് താരം

News

വിജയ് ബിജെപിയ്ക്ക് കൈ കൊടുക്കുന്നു?; ആ സുപ്രധാന പ്രഖ്യാപനം ഉടന്‍; പാര്‍ട്ടി യോഗം വിളിച്ച് താരം

വിജയ് ബിജെപിയ്ക്ക് കൈ കൊടുക്കുന്നു?; ആ സുപ്രധാന പ്രഖ്യാപനം ഉടന്‍; പാര്‍ട്ടി യോഗം വിളിച്ച് താരം

ഈ മാസമായിരുന്നു നടന്‍ വിജയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത പുറത്ത് വന്നത്. വിജയ് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ സംശയത്തോടെയാണ് പ്രധാന പാര്‍ട്ടികള്‍ നിരീക്ഷിക്കുന്നത്. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് വിജയുടെ പാര്‍ട്ടി അറിയിച്ചിട്ടുള്ളത്. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയുടെ ടിവികെ പാര്‍ട്ടിയുടെ നിലപാട് എന്ത് എന്ന ചോദ്യമാണ് ഉയരുന്നത്.

സേവന പ്രവര്‍ത്തനങ്ങല്‍ സജീവമായിരുന്ന വിജയുടെ ആരാധകരുടെ കൂട്ടായ്മയാണ് താരം പുതിയ രാഷ്ട്രീയ കക്ഷിയാക്കി മാറ്റിയത്. തമിഴക വെട്രിക് കഴകം (ടിവികെ) എന്നാണ് പാര്‍ട്ടിയുടെ പേര്. ഫെബ്രുവരി 2ന് പാര്‍ട്ടി പ്രഖ്യാപിച്ച വിജയ് കഴിഞ്ഞ ദിവസം പേരില്‍ ചെറിയ മാറ്റം വരുത്താന്‍ തീരുമാനിച്ചു. ഭാഷാപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തമിഴക വെട്രി കഴകം എന്നത് തമിഴക വെട്രിക് കഴകം എന്നാക്കിയിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതിനോട് വിജയിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ നേതാക്കളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ നാളത്തെ യോഗം എന്ത് തീരുമാനം എടുക്കുമെന്നത് നിര്‍ണായകമാണ്.

വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നില്‍ ബിജെപിയാണ് എന്ന് എഐഎഡിഎംകെ നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിജയ് പലപ്പോഴും തന്റെ സിനിമകളിലൂടെ വിമര്‍ശിച്ചിരുന്നു. ആര്‍ക്കും രാഷ്ട്രീയത്തില്‍ ഇറങ്ങാമെന്നും വിജയ് പ്രവര്‍ത്തനം തുടങ്ങിയ ശേഷം വിലയിരുത്താമെന്നുമാണ് ഡിഎംകെ നേതാക്കളുടെ പ്രതികരണം.

താന്‍ 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്ന് വിജയ് പ്രസ്താവനയില്‍ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച പാര്‍ട്ടി ഭാരവാഹികളുടെ സുപ്രധാന യോഗം വിളിച്ച കാര്യവും വിജയ് പ്രസ്താവനയില്‍ അറിയിച്ചു. പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ ഒമ്പതിനാണ് യോഗം ആരംഭിക്കുക.

സംസ്ഥാനജില്ലാ ഭാരവാഹികളാണ് തിങ്കളാഴ്ച നടക്കുന്ന യോഗത്തില്‍ സംബന്ധിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് എടുക്കണം എന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. സുപ്രധാന തീരുമാനം യോഗത്തിലുണ്ടാകുമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മല്‍സരിക്കാതിരിക്കുന്ന ടിവികെ ആര്‍ക്ക് പിന്തുണ നല്‍കുമെന്നത് നിര്‍ണായകമാണ്.

വിജയുടെ പാര്‍ട്ടിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് നടനും സംവിധായകനുമായ സമുദ്രകനി അറിയിച്ചു. വിജയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിജയ് നായകനായ ലിയോ എന്ന സിനിമയുടെ രണ്ടാംഭാഗം വരുന്നത് സംബന്ധിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് സൂചിപ്പിച്ചതും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

More in News

Trending

Recent

To Top