Connect with us

സച്ചിനുമായി സംസാരിച്ചപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി- വിരമിക്കലിനെ പറ്റി വ്യക്തമാക്കി യുവരാജ് സിംഗ്

Sports

സച്ചിനുമായി സംസാരിച്ചപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി- വിരമിക്കലിനെ പറ്റി വ്യക്തമാക്കി യുവരാജ് സിംഗ്

സച്ചിനുമായി സംസാരിച്ചപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി- വിരമിക്കലിനെ പറ്റി വ്യക്തമാക്കി യുവരാജ് സിംഗ്

ക്രിക്കറ്റിൽ നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തുകയാണ് മുംബൈ ഇന്ത്യൻസ് താരമായ യുവരാജ് സിങ് .ഇക്കാര്യം താന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി സംസാരിച്ചിരുന്നു. സച്ചിനും സമാന സാഹചര്യങ്ങളിലൂടെ കടന്നുപോയ താരമാണ്. സച്ചിനുമായി സംസാരിച്ചപ്പോള്‍ കാര്യങ്ങള്‍ തനിക്ക് എളുപ്പമായെന്നും സമയമായെന്ന് തോന്നുമ്ബോള്‍ വിരമിക്കാനുള്ള തീരുമാനം ആദ്യമെടുക്കുക താന്‍ തന്നെയാകുമെന്ന് 37കാരനായ യുവി പറഞ്ഞു.

താന്‍ ക്രിക്കറ്റ് ആസ്വദിക്കുന്നത് കൊണ്ടാണ് കളിക്കാന്‍ തുടങ്ങിയത്.കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രകടനമികവില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചിട്ടുണ്ട്.പക്ഷെ ക്രിക്കറ്റും അതിന്റെ ഹരവും ആസ്വദിക്കുന്നുണ്ട് .അത് എന്നും അങ്ങനെ തന്നെ ആയിരിക്കും .എന്ന് വരെ തനിക്ക് കളി ആസ്വദിക്കാന്‍ കഴിയുമോ അന്ന് വരെ താന്‍ ക്രിക്കറ്റ് കളത്തിലുണ്ടാകുമെന്നും യുവി വ്യക്തമാക്കി.

മുംബൈ ജഴ്‌സിയിലെ കന്നി ഐ.പി.എല്‍ മത്സരത്തില്‍ത്തന്നെ അര്‍ധസെഞ്ച്വറി നേടിയ യുവി, 35 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറിയുടെയും മൂന്നു സിക്‌സറിന്റെയും അകമ്ബടിയോടെ 53 റണ്‍സാണ് അടിച്ചുകൂട്ടിയത്. എന്നാല്‍ യുവിയുടെ ഈ ഒറ്റയാള്‍ പോരാട്ടത്തിന് ഡല്‍ഹിയുടെ പോരാട്ടവീര്യത്തെ മറികടക്കാനായില്ല.

yuvaraj about his retirement from cricket

More in Sports

Trending

Recent

To Top