Connect with us

ഇങ്ങനെ ഒരു ആഘോഷം ഇനി ധ്വനിയുടെ വിവാ​ഹതിനായിരിക്കും ; സന്തോഷം പങ്കുവെച്ച് മൃദുലയും വിജയിയും

serial news

ഇങ്ങനെ ഒരു ആഘോഷം ഇനി ധ്വനിയുടെ വിവാ​ഹതിനായിരിക്കും ; സന്തോഷം പങ്കുവെച്ച് മൃദുലയും വിജയിയും

ഇങ്ങനെ ഒരു ആഘോഷം ഇനി ധ്വനിയുടെ വിവാ​ഹതിനായിരിക്കും ; സന്തോഷം പങ്കുവെച്ച് മൃദുലയും വിജയിയും

മലയാളികൾക്ക് ഏറെ പ്രയങ്കരരായ താരങ്ങളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ മലയാളികളിലേക്ക് നടന്നടുത്തത്. ജീവിതത്തിൽ ഇരുവരും ഒന്നിച്ചത് ആരാധകരെ ഏറെ സന്തോഷിപ്പിച്ച വിശേഷമായിരുന്നു ഇരുവരുടെയും മകൾ ധ്വനി കൃഷ്ണ. അടുത്തിടെയാണ് ധ്വനിക്ക് ഒരു വയസായത്.

മകളുടെ പിറന്നാൾ നാട്ടുകാരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് ആഘോഷമായാണ് മൃദുലയും യുവയും നടത്തിയത്.ഒരു വർഷം വളരെ പെട്ടന്ന് പോയി എന്നാണ് മകളെ കുറിച്ച് സംസാരിച്ച് മൃദുലയും യുവയും പറഞ്ഞത്. ​ഗർഭിണിയായതിന്റെയും കുഞ്ഞ് പിറന്നതിന്റെയും എല്ലാം വിശേഷങ്ങളും ഇരുവരും യുട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു.

മകൾ ഓരോ ഘട്ടം പിന്നിടുമ്പോഴും അവയെല്ലാം വീഡിയോയായി ആരാധകരിലേക്ക് താരദമ്പതികൾ എത്തിച്ചിരുന്നു. അതുകൊണ്ട് തങ്ങളുടെ കൺമുന്നിൽ വളർന്ന കുഞ്ഞിനോടുള്ള സ്നേഹമാണ് ധ്വനിയോട് മൃദുലയുടെയും യുവയുടെയും ആരാധകർ കാണിക്കാറുള്ളത്. മകളുടെ ഒന്നാം പിറന്നാളിന് വേണ്ടി ഷൂട്ടിങ് തിരക്കുകളിൽ നിന്നുകൊണ്ടാണ് യുവയും മൃദുലയും ഒരുക്കങ്ങൾ നടത്തിയത്.


ഫോണിലൂടെ വിളിച്ചാണ് പലതും ബർത്ത് ഡെ പാർട്ടിക്കായി അറേഞ്ച് ചെയ്തതെന്നും ഇരുവരും വീഡിയോയിൽ പറഞ്ഞു. യുവ കൃഷ്ണ സീരിയൽ ഷൂട്ടിങും മൃദുല സ്റ്റാർ മാജിക്ക് ഷോയുടെ ഷൂട്ടിങുമായി തിരക്കിലായിരുന്നു. ധ്വനിയുടെ ഒന്നാം പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ യുവ കൃഷ്ണയുടെ കുടുംബം അടക്കം എല്ലാവരും എത്തിച്ചേർന്നിരുന്നു.

കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ തങ്ങളുടെ വിവാ​ഹത്തിന് അധികം ആളുകളെ ക്ഷണിക്കാൻ സാധിച്ചില്ലെന്നും അതുകൊണ്ട് തന്നെയാണ് മകളുടെ ഒന്നാം പിറന്നാളിന് കൂടുതൽ ആളുകളെ ഉൾപ്പെടുത്തിയതെന്നും ഇരുവരും പറഞ്ഞു.ഇനിയൊരു വലിയ സെലിബ്രേഷൻ എന്ന് പറയുന്നത് ധ്വനിയുടെ വിവാ​ഹമായിരിക്കുമെന്നും മൃദുല തമാശ കലർത്തി പറഞ്ഞു. ടോയ് കാറിൽ ​ഗ്രാന്റ് എൻട്രിയൊക്കെ നൽ‌കിയാണ് യുവയും മൃദുലയും മകളെ ബർത്ത് ഡെ പാർട്ടി വേദിയിലേക്ക് കൊണ്ടുവന്നത്. വെള്ളയും നീലയുമായിരുന്നു പാർട്ടിയുടെ കളർ തീം. മാത്രമല്ല മൂൺ തീമിലായിരുന്നു സ്റ്റേജ് അലങ്കരിച്ചിരുന്നത്.

വെളുത്ത വസ്ത്രത്തിൽ മാലാഖയെപ്പോലെയാണ് ധ്വനി കേക്ക് കട്ട് ചെയ്യാനെത്തിയത്. തന്നെ ഇന്ന് ധ്വനി ആദ്യമായി ചിറ്റയെന്ന് വിളിച്ച ദിവസമാണെന്നും അതുകൊണ്ട് തന്നെ ബർത്ത് ഡെ പാർട്ടിയിൽ പങ്കെടുക്കാൻ തനിക്ക് ഇരട്ടി സന്തോഷമുണ്ടെന്നുമാണ് മൃദുലയുടെ അനുജത്തി പാർവതി പറഞ്ഞത്.ഷൂട്ടിനും മറ്റ് കാര്യങ്ങൾക്കുമായി എറണാകുളത്ത് നിൽക്കേണ്ടതിനാൽ വളരെ വിരളമായി മാത്രമെ മൃദുലയ്ക്ക് യുവയുടെ അമ്മയെ കാണാൻ പോകാൻ സാധിക്കാറുള്ളു. തനിക്ക് പോകാൻ സമയം കിട്ടാത്തതിനാൽ അമ്മയ്ക്ക് ധ്വനിക്കൊപ്പം സമയം ചിലവഴിക്കാൻ സാധിക്കാറില്ലെന്നും മൃദുല പറഞ്ഞത്.

ധ്വനിയെ പോലൊരു പേരക്കുട്ടിയെ തനിക്ക് നൽകിയതിന് ഈശ്വരനോട് അതിയായ നന്ദിയുണ്ടെന്നാണ് ധ്വനിയെ ചുംബിച്ച് യുവയുടെ അമ്മ പറഞ്ഞത്. ധ്വനി പിറന്നശേഷം ഷൂട്ടിനും മറ്റും പോകുമ്പോൾ മൃദുലയെയാണോ മകളെയാണോ കൂടുതൽ മിസ് ചെയ്യാറുള്ളതെന്ന് ചോദിച്ചപ്പോൾ മൃദുലയെയാണെന്നാണ് യുവ കൃഷ്ണ മറുപടി പറഞ്ഞത്.

മകൾക്ക് താൻ പറയുന്നത് ഇപ്പോൾ മനസിലാകില്ലെന്നും അത് അവൾക്ക് മനസിലാകുന്ന പ്രായത്തിൽ താൻ തിരുത്തി പറഞ്ഞോളാമെന്നും യുവ കൃഷ്ണ തമാശ കലർത്തി പറഞ്ഞു. അഭിനയത്തിന് പുറമെ മെന്റലിസ്റ്റ് കൂടിയാണ് യുവ കൃഷ്ണ. സ്റ്റാർ മാജിക് ഷോയിലും തന്റെ കഴിവ് കാണിച്ച് നടൻ മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

2021 ജൂലൈയിലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷവും അഭിനയത്തിൽ തുടർന്നിരുന്ന മൃദുല ഗർഭിണിയായതോടെയാണ് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. മകൾ ധ്വനിയുടെ ജനന ശേഷം അധികം വൈകാതെ തന്നെ മിനിസ്‌ക്രീനിലേക്ക് നായികാ വേഷത്തിൽ തന്നെ താരം തിരിച്ചെത്തുകയും ചെയ്തു.

More in serial news

Trending

Recent

To Top