Malayalam Breaking News
പഴയ മോഹിനി ഇപ്പോൾ ക്രിസ്റ്റീന ; അഭിനയം വിട്ട് സുവിശേഷ പ്രാസംഗിക !
പഴയ മോഹിനി ഇപ്പോൾ ക്രിസ്റ്റീന ; അഭിനയം വിട്ട് സുവിശേഷ പ്രാസംഗിക !
By
മലയാള സിനിമയിൽ ഒരു സമയത്ത് നിറഞ്ഞു നിന്ന താരമാണ് നടി മോഹിനി . ശാലീന സൗന്ദര്യവുമായി കടന്നു വന്ന മോഹിനി പിന്നീട് ഒട്ടേറെ ഭസ്‌ഥകളിൽ ഭാഗമായി. എന്നാൽ ഇപ്പോളത്തെ മോഹിനിയുടെ ജീവിതം അല്പം വ്യത്യസ്തമാണ്.
കോയമ്ബത്തൂരില്‍ തമിഴ് ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച താരത്തിന്റെ ആദ്യത്തെ പേര് മഹാലക്ഷ്മി എന്നായിരുന്നു. സിനിമയിലെത്തിയ ശേഷം പേര് മോഹിനി എന്നാക്കിമാറ്റി. മോഹന്‍ലാല്‍ ചിത്രം ‘നാടോടി’യിലൂടെയാണ് മലയാളത്തിലെത്തിയത്. ശേഷം നിരവധി മലയാളസിനിമകളില്‍ വേഷമിട്ടു. തമിഴ്, ഹിന്ദി, കന്നഡ, തെലുഗു, മലയാളം ഭാഷകളിലായി അമ്ബതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2011ല്‍ ‘കളക്ടര്‍’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
വിവാഹശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മോഹിനി 2006ല്‍ ക്രൈസ്തവവിശ്വാസം സ്വീകരിച്ചു. അമേരിക്കന്‍ വ്യവസായിയായ ഭാരത് പോള്‍ ആണ് ഭര്‍ത്താവ്. താരം തന്റെ പേര് ക്രിസ്റ്റീന മോഹിനി ശ്രീനിവാസന്‍ എന്നാക്കി മാറ്റി. ആഗസ്റ്റ് മാസത്തില്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വെന്‍ഷനില്‍ സുവിശേഷ പ്രാസംഗികയായും ക്രിസ്റ്റീന മോഹിനി എത്തുന്നതായാണ് വിവരം. ഓഗസ്റ്റ് 1 മുതല്‍ 4 വരെ സെന്റ് ജോസഫ് നഗര്‍ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഹില്‍ട്ടണ്‍ അമേരിക്കാസ് ഹോട്ടല്‍ സമുച്ചത്തില്‍ വച്ചായിരിക്കും കണ്‍വെന്‍ഷന്‍ നടക്കുന്നത്.
സിനിമയില്‍ നിന്ന് വിട്ടതോടെ വിഷാദ രോഗാവസ്ഥയിലായ താരം ബൈബിള്‍ വായിച്ചുതുടങ്ങിയതോടെയാണ് ക്രൈസ്തവ വിശ്വാസത്തില്‍ ആകൃഷ്ടയായത്. ക്രൈസ്തവവിശ്വാസം സ്വീകരിച്ച ശേഷം അമേരിക്കയിലെ സെന്റ്.മൈക്കിള്‍ അക്കാദമിയില്‍ നിന്നും സ്പിരിച്വല്‍ വെല്‍ഫെയര്‍ ആന്‍ഡ് ഡെലിവെറന്‍സ് കൗണ്‍സലിംഗില്‍ അവര്‍ പഠനം പൂര്‍ത്തിയാക്കി. ശേഷം സെന്റ്.പാദ്രെ പിയോ സെന്ററില്‍ കേസ് കൗണ്‍സിലര്‍ ആയിരുന്നു. ഇപ്പോള്‍ വാഷിംഗ്ടണിലെ സിയാറ്റിലില്‍ ഭര്‍ത്താവ് ഭാരത് പോള്‍ കൃഷ്ണസ്വാമിക്കും മക്കളായ അനിരുദ്ധ് മൈക്കിള്‍ ഭാരത്, അദ്വൈത് ഗബ്രിയേല്‍ ഭാരത് എന്നിവര്‍ക്കുമൊപ്പമാണ് ക്രിസ്റ്റീന മോഹിനി കഴിയുന്നത്. ഡിവോഷണല്‍ ടെലിവിഷന്‍ ചാനലുകളിലും ഇവര്‍ സുവിശേഷ പ്രാസംഗികയായി എത്തുന്നുണ്ട്.
yesteryear actress mohini’s life
