Connect with us

അഭിനയിക്കാൻ മടിയായിരുന്നു; ഷൂട്ടിങ് സ്മൂത്തായി നടക്കുന്നതിന് തനിക്ക് അത് വാങ്ങിത്തരുമായിരുന്നു; വിക്രം പറഞ്ഞ വാക്കുകൾ എന്റെ തീരുമാനത്തെ മാറ്റിമറിച്ചു; വെളിപ്പെടുത്തലുകളുമായി നടി മോഹിനി!!

Malayalam

അഭിനയിക്കാൻ മടിയായിരുന്നു; ഷൂട്ടിങ് സ്മൂത്തായി നടക്കുന്നതിന് തനിക്ക് അത് വാങ്ങിത്തരുമായിരുന്നു; വിക്രം പറഞ്ഞ വാക്കുകൾ എന്റെ തീരുമാനത്തെ മാറ്റിമറിച്ചു; വെളിപ്പെടുത്തലുകളുമായി നടി മോഹിനി!!

അഭിനയിക്കാൻ മടിയായിരുന്നു; ഷൂട്ടിങ് സ്മൂത്തായി നടക്കുന്നതിന് തനിക്ക് അത് വാങ്ങിത്തരുമായിരുന്നു; വിക്രം പറഞ്ഞ വാക്കുകൾ എന്റെ തീരുമാനത്തെ മാറ്റിമറിച്ചു; വെളിപ്പെടുത്തലുകളുമായി നടി മോഹിനി!!

ഒരു കാലത്ത് മലയാളത്തിൽ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു മോഹിനി. വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്ര​ദ്ധിക്കപ്പെടുന്ന നടിയാവുക എന്നത് ചിലർക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. ജനങ്ങളുടെ മനസിൽ ഇടംപിടിക്കാനും അവരുടെ സ്നേഹം എന്നും അനുഭവിക്കാനും ഭാ​ഗ്യം ലഭിച്ച നടികൂടിയാണ് മോഹിനി. തൊണ്ണൂറുകളിൽ മലയാളം അടക്കമുള്ള സിനിമകളിൽ മുൻനിര നായികമാരിലൊരാളായിരുന്നു താരം.

മലയാളം മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് മോഹിനി. മാത്രല്ല മോഹിനിയെ എല്ലാവരും തിരിച്ചറിയുന്നത് തന്റെ മനോഹരമായ പൂച്ചകണ്ണുകൾ കൊണ്ടാണ്. ഇപ്പോഴും പൂച്ചകണ്ണുകളുള്ള നടിയെന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിവരുന്നത് മോഹിനിയെയാണ്. തമിഴ് നടി ആണെങ്കിലും താരം തിളങ്ങിയത് മലയാളത്തിലായിരുന്നു.

ബാലതാരമായിട്ടായിരുന്നു സിനിമയിലേയ്ക്ക് മോഹിനിയുടെ കാൽവെയ്പ്പ്. രഘുവരനും അമലയും അഭിനയിച്ച കൂട്ടു പുഴുക്കൾ എന്ന സിനിമയിൽ നായകന്റെ അനുജത്തിയായി അഭിനയിച്ചു. തുടർന്ന് 1991 ൽ പുറത്തിറങ്ങിയ ഈരമന റോജാവേ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി മോഹിനി അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ടൊരു കൊയ്ത്തായിരുന്നു. തമിഴിലും മലയാളത്തിലും തെലിങ്കിലുമൊക്കെയായി താരം തിളങ്ങി. മോഹന്‍ലാല്‍ ചിത്രം നാടോടിയിലൂടെയാണ് മലയാളത്തിലെത്തിയത്. ശേഷം നിരവധി മലയാളസിനിമകളില്‍ വേഷമിട്ടു.

പഞ്ചാബി ഹൗസ്, മായപ്പൊന്മാൻ, ഈ പുഴയും കടന്ന്,ഹിറ്റ്ലർ,ഒരു മറവത്തൂർ കനവ്,മീനാക്ഷി കല്യാണം,പട്ടാഭിഷേകം,വേഷം,
ഇന്നത്തേ ചിന്താ വിഷയം എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ച മോഹിനി 2011ല്‍ പുറത്തിറങ്ങിയ കലക്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 2010ൽ വിവാഹത്തോടെ അമേരിക്കയിലേക്ക് മോഹിനി കുടിയേറുകയായിരുന്നു. ഇപ്പോൾ കുടുംബവും കുട്ടികളുമായി അമേരിക്കയിൽ സെറ്റിൽഡാണ് താരം.

അധികം സോഷ്യൽ മീഡിയയിൽ സജീവമല്ല താരം. എന്നാൽ നടൻ വിക്രമിനെപ്പറ്റി മുമ്പൊരു അഭിമുഖത്തിൽ മോഹിനി പങ്കുവെച്ച ഷൂട്ടിങ് അനുഭവങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈറമാന റോജാവേ എന്ന തമിഴ് സിനിമയിലൂടെയാണ് മോഹിനി അഭിനയം ആരംഭിച്ചത്.

സിനിമയിൽ അഭിനയിക്കാൻ താരം മടി കാണിക്കുമായിരുന്നു. എന്നാൽ ഷൂട്ടിങ് സ്മൂത്തായി നടക്കുന്നതിന് തനിക്ക് ഫൈവ് സ്റ്റാർ ചോക്ലേറ്റുകളൊക്കെ നൽകിയിരുന്നതായി മോഹിനി പറഞ്ഞിട്ടുണ്ട്.
വിക്രത്തിന്റെ പുതിയ മന്നർ​ഗൾ എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളാണ് മോഹിനി പഴയൊരു അഭിമുഖത്തിൽ പങ്കിട്ടത്. ആ വാക്കുകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്.

മോഹിനിയുടെ വാക്കുകൾ ഇങ്ങനെ:-
പുതിയ മന്നർ​ഗൾ സിനിമയിലെ നീ കട്ടും സേലൈ എന്ന പാട്ടിൽ അഭിനയിക്കാൻ എനിക്ക് മടിയായിരുന്നു. ഒഴിഞ്ഞ് മാറാൻ ശ്രമം നടത്തിയിരുന്നു. പാട്ട് ഷൂട്ടിന് പൊള്ളാച്ചിയിലേക്ക് പോകുന്നതിന്റെ തലേദിവസം വരെ ഞാൻ നായകൻ വിക്രത്തോട് ഇതേക്കുറിച്ച് സംസാരിച്ചു.

പക്ഷെ ഒറ്റവാക്കിൽ അദ്ദേഹം എന്നോട് പറഞ്ഞു നീ പോയി ചെയ്താൽ നന്നായിരിക്കുമെന്ന്. അക്കാലത്ത് ഗ്രാമീണ വേഷം ധരിച്ച് നൃത്തം ചെയ്യാൻ എനിക്കറിയില്ലായിരുന്നു. എനിക്ക് ചെയ്യാൻ പറ്റുമോയെന്ന് പോലും എനിക്കറിയില്ല. അതുകൊണ്ട് ഞാൻ പാട്ടിൽ അഭിനയിക്കുന്നില്ലെന്ന് പറയുകയായിരുന്നു. പാട്ട് സീൻ ഷൂട്ടിങിനായി സെറ്റിൽ നൃത്തം ചെയ്യുമ്പോൾ പോലും എനിക്ക് ആ നൃത്തം ചെയ്യാൻ സാധിച്ചിരുന്നില്ല.

ഞാൻ ഭരതനാട്യം ചെയ്യുന്നതുപോലെ നൃത്തം ചെയ്ത് അവസാനിപ്പിച്ചു. പക്ഷെ വിക്രം പറഞ്ഞത് ശരിയാണെന്ന് പാട്ട് ഇറങ്ങിയതിന് ശേഷമാണ് എനിക്ക് മനസിലായത്. പലരും എന്നോട് വന്ന് നൃത്തം നന്നായിരുന്നുവെന്ന് പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചില്ല. പക്ഷെ ആ ഗാനം വളരെ മനോഹരമായിരുന്നു എന്നാണ് മോഹിനി പറഞ്ഞത്.

More in Malayalam

Trending