Connect with us

വിവാഹം നടന്നപ്പോൾ ഭയം ; കല്യാണത്തിന് ശേഷവും ദേവയാനിയെ മാഡം എന്നാണ് വിളിച്ചിരുന്നത്; അവളുടെ കാലിൽ വീണു; രാജകുമാരന്റെ തുറന്നുപറച്ചിൽ വൈറലാകുന്നു!!!

Malayalam

വിവാഹം നടന്നപ്പോൾ ഭയം ; കല്യാണത്തിന് ശേഷവും ദേവയാനിയെ മാഡം എന്നാണ് വിളിച്ചിരുന്നത്; അവളുടെ കാലിൽ വീണു; രാജകുമാരന്റെ തുറന്നുപറച്ചിൽ വൈറലാകുന്നു!!!

വിവാഹം നടന്നപ്പോൾ ഭയം ; കല്യാണത്തിന് ശേഷവും ദേവയാനിയെ മാഡം എന്നാണ് വിളിച്ചിരുന്നത്; അവളുടെ കാലിൽ വീണു; രാജകുമാരന്റെ തുറന്നുപറച്ചിൽ വൈറലാകുന്നു!!!

മലയാളികൾക്കും ഏറ്റവും പ്രിയപ്പെട്ട നടിയാണ് ദേവയാനി. തൊണ്ണൂറുകളിൽ തിളങ്ങിനിന്നിരുന്ന ദേവയാനി തമിഴ്, മലയാളം, തെലുങ്ക്, കന്നഡ , ഹിന്ദി , ബംഗാളി തുടങ്ങി നിരവധി ഭാഷകളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടി. തമിഴിൽ കമൽഹാസൻ, അജിത്ത്, വിജയ് തുടങ്ങിയ താരങ്ങളുടെ നായികയായും, മലയാളത്തിൽ ദിലീപ്, മോഹൻലാൽ, സുരേഷ്‌ഗോപി തുടങ്ങിയവർക്കൊപ്പവും ദേവയാനി അഭിനയിച്ചിട്ടുണ്ട്.

2001ലായിരുന്നു ദേവയാനിയുടെ നടന്നത്. തമിഴ് സിനിമാ സംവിധായകനായിരുന്ന രാജകുമാരനെയായിരുന്നു ദേവയാനി വിവാഹം ചെയ്തത്. ഇരുവരും പ്രണയിച്ച് ഒളിച്ചോടി പോയിട്ടാണ് വിവാഹിതരായത്. നടിയുടെ ആരാധകരെയും സഹപ്രവർത്തകരെയുമെല്ലാം ഞെട്ടിച്ചൊരു വിവാഹമായിരുന്നു താരങ്ങളുടേത്. ഒരുമിച്ച് സിനിമകൾ ചെയ്യവെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.

ഇപ്പോഴിതാ ഗലാട്ട തമിഴുമായുള്ള അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും ദേവയാനിയും രാജകുമാരനും സംസാരിച്ച വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കരിയറിലെ പീക്കിലായിരുന്നു. പ്രണയം അച്ഛനോ‌ടും അമ്മയോടും പറഞ്ഞപ്പോൾ അവർ സമ്മതിച്ചില്ല. ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചു. പൂജാ മുറിയിൽ പോയി പ്രാർത്ഥിച്ചു.

ദൈവത്തിന്റെ പിന്തുണയാലാണ് ഞങ്ങളുടെ വിവാഹം നടന്നതെന്നും ദേവയാനി വ്യക്തമാക്കി. വിവാഹത്തെക്കുറിച്ചും രാജകുമാരനും സംസാരിച്ചു. ദേവയാനി അന്ന് വലിയ താരമാണ്. നാല് ഭാഷകളിലും സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കുന്നു. അത്രയും വലിയൊരു താരത്തെ വിവാഹം ചെയ്യുന്നയാൾ എത്ര വലിയ താരമായിരിക്കണമെന്ന് ചിന്തിച്ച് നോക്കൂ. ദേവയാനിയെ വിവാ​ഹം ചെയ്യുകയെന്നത് ശ്രമകരമായിരുന്നെന്ന് രാജകുമാരൻ വ്യക്തമാക്കി.

വിവാ​ഹശേഷവും പുറത്ത് ദേവയാനിയെ മാഡം എന്നാണ് താൻ വിളിച്ചതെന്നും രാജകുമാരൻ പറയുന്നു. വിവാഹത്തിന് മുമ്പ് മാഡം എന്നാണ് വിളിച്ചത്. വിവാഹം ചെയ്തെന്ന് കരുതി ആ ബഹുമാനം പോകേണ്ടതില്ല. കല്യാണം കഴിഞ്ഞയുടനെ വധു വരന്റെ കാലിൽ വീഴണം. ദേവയാനി എന്റെ കാലിൽ തൊട്ട് വണങ്ങിയ ശേഷം അവളുടെ കാലിൽ ഞാനും വീണു. അത്രയും വലിയ നടിയെയാണ് വിവാഹം ചെയ്തത്. ഞാനും അനു​ഗ്രഹം വാങ്ങി. എന്റെ അസിസ്റ്റന്റുകൾ അവിടെ ഉണ്ടായിരുന്നു. അവർ ഞെട്ടി. നമ്മളും ‍നാളെ ഇത് ചെയ്യണോ എന്നവർ ചിന്തിച്ചെന്ന് രാജകുമാരൻ ഓർത്തു.

ഭർത്താവ് കാൽ തൊട്ട് വണങ്ങിയപ്പോൾ തനിക്ക് ചിരിയാണ് വന്നതെന്ന് ദേവയാനി പറഞ്ഞു. വിവാഹം നടന്നപ്പോൾ ഭയം ഉണ്ടായിരുന്നെന്ന് ദേവയാനി പറഞ്ഞു. ആരുടെ സപ്പോർട്ടും ഉണ്ടായിരുന്നില്ല. ജീവിതത്തിൽ എന്ത് ചെയ്യും, ഇനി സിനിമകൾ വരുമോ, അമ്മയും അച്ഛനും ഇനിയെന്നോട് സംസാരിക്കുമോ തുടങ്ങിയ ആശങ്കയുണ്ടായിരുന്നു. അതിനൊപ്പം വിവാഹം ചെയ്തതിന്റെ സന്തോഷവും. സെക്യൂരിറ്റിയും ഇൻസെക്യൂരിറ്റിയും ഒരുപോലെ ആയിരുന്നു.

ടെെം മെഷീൻ ലഭിച്ചാൽ വിവാഹം നടന്ന 2001 ലേക്ക് തിരിച്ച് പോകും. ആ കാലം ഒന്നുകൂടി കാണണമെന്ന് ആ​ഗ്രഹമുണ്ട്. അന്നത്തെ സാഹചര്യം കുറച്ച് കൂടി നല്ല രീതിയിൽ ഇന്ന് കൈകാര്യം ചെയ്യാൻ പറ്റിയേനെയെന്നും ദേവയാനി വ്യക്തമാക്കി. ഭർത്താവിന് നേരെ വന്ന പരിഹാസങ്ങളെക്കുറിച്ചും ദേവയാനി സംസാരിച്ചു. ആര് എന്ത് പറഞ്ഞാലും ഞങ്ങൾക്കതിൽ ആശങ്കയില്ല. വിവാഹം കഴിഞ്ഞ ഭാര്യയും ഭർത്താവുമായി കഴിയുന്നു. ഓരോരുത്തർക്കും ഓരോ അഭിപ്രായമുണ്ടാകും.

അത് താണ്ടി നമ്മുടെ ജീവിതം പോസിറ്റീവായി മുന്നോട്ട് കൊണ്ട് പോകണം. നെ​​ഗറ്റീവായി ചിന്തിക്കുന്നവരെ നമ്മൾ ജീവിച്ച് കാണിക്കണം. വിവാഹം ചെയ്തപ്പോൾ എന്റെ മാതാപിതാക്കൾ പോലും സപ്പോർട്ട് ചെയ്തിരുന്നില്ല. നന്നായി ജീവിക്കണം, ഒരു ദിവസം അവർ വരുമെന്ന് വിശ്വാസത്തോടെയാണ് ജീവിതം തുടങ്ങിയത്. പിന്നീട് ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ അമ്മയ്ക്ക് അഭിമാനം തോന്നി. അച്ഛന് സന്തോഷമായെന്നും ദേവയാനി വ്യക്തമാക്കി.

അതേസമയം നടി രംഭ ദേവയാനിയെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളും വൈറലാകുകയാണ്. ഞാനും ഇന്ദ്രനും തമ്മില്‍ പരിചയമായ സമയത്തായിരുന്നു ദേവയാനിയുടെ വിവാഹവാര്‍ത്ത പുറത്തുവന്നത്. ദേവയാനി ഒളിച്ചോടിയാണ് വിവാഹം ചെയ്തത്. ദേവയാനിയെ പറ്റി അന്ന് ആര്‍ക്കും അങ്ങനെയൊരു ചിന്തയുണ്ടായിരുന്നില്ല. ജീവിതത്തിലായാലും സിനിമയിലായാലും ഹോംലിയായിരുന്നുവല്ലോ അവള്‍. അതിനാല്‍ തന്നെ ദേവയാനിയുടെ പ്രണയവിവാഹം എനിക്കൊരു ഷോക്കായിരുന്നു. എല്ലാവരും എന്നൊടാണ് ദേവയാനിയുടെ വിവാഹത്തെ പറ്റി ചോദിച്ചത്. ആ വാര്‍ത്ത കേട്ട് ഞാനും ഷോക്കിലായിരുന്നു. പിന്നീട് ദേവയാനി എന്നെ വിളിച്ച് വിവാഹിതയായ കാര്യം പറഞ്ഞു. രംഭ പറയുന്നു.

More in Malayalam

Trending

Recent

To Top