Actress
ഒപ്പം അഭനയിച്ച രണ്ട് മൂന്ന് ഹീറോകള്‍ ഒഴിച്ച് ബാക്കിയെല്ലാവരും എന്നേക്കാള്‍ 25 വയസോളം പ്രായമുള്ളവരാണ്, റൂമറുകള്‍ വന്നത് രണ്ട് മൂന്ന് പേര്‍ക്കൊപ്പമാണ്, മലായളത്തില്‍ ആ നടനൊപ്പം!; തുറന്ന് പറഞ്ഞ് മോഹിനി
ഒപ്പം അഭനയിച്ച രണ്ട് മൂന്ന് ഹീറോകള്‍ ഒഴിച്ച് ബാക്കിയെല്ലാവരും എന്നേക്കാള്‍ 25 വയസോളം പ്രായമുള്ളവരാണ്, റൂമറുകള്‍ വന്നത് രണ്ട് മൂന്ന് പേര്‍ക്കൊപ്പമാണ്, മലായളത്തില്‍ ആ നടനൊപ്പം!; തുറന്ന് പറഞ്ഞ് മോഹിനി
ഒരു കാലത്ത് തെന്നിന്ത്യയിലാകെ നിറഞ്ഞ് നിന്നിരുന്ന താരമാണ് മോഹിനി. അന്ന് താരമുണ്ടാക്കിയ ആരാധക വൃന്ദം ചെറുതല്ല. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് സിനിമകളില്‍ മോഹിനി അഭിനയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടുകാരിയായ മോഹിനി ഇന്ന് സിനിമയില്‍ നിന്നെല്ലാം മാറി കുടുംബ ജീവിതത്തിന് ശ്രദ്ധ നല്‍കുകയാണ്. ഇപ്പോഴിതാ സിനിമാ രംഗത്ത് നിന്നുള്ള ഓര്‍മ പങ്കുവെക്കുകയാണ് മോഹിനി. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
സിനിമാ രംഗത്ത് തനിക്ക് പ്രണയങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് മോഹിനി പറയുന്നത്. ഒപ്പം അഭനയിച്ച രണ്ട് മൂന്ന് ഹീറോകള്‍ ഒഴിച്ച് ബാക്കിയെല്ലാവരും എന്നേക്കാള്‍ 25 വയസോളം പ്രായമുള്ളവരാണ്. സിനിമയില്‍ അഭിനയിച്ചില്ലായിരുന്നെങ്കില്‍ അവരെ ഞാന്‍ അങ്കിള്‍ എന്നാണ് വിളിക്കുക. തെലുങ്കില്‍ ഒരു ഹീറോ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ഞാന്‍ പറയുന്നില്ല. എന്റെ അച്ഛന്റെ പ്രായമായിരുന്നു അദ്ദേഹത്തിന്.
ബഹുമാനത്തോടെ സംസാരിക്കാമെന്ന് കരുതി നിങ്ങള്‍ എനിക്ക് അച്ഛനെ പോലെയാണെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന് ദേഷ്യം വന്നു. ഞാന്‍ വയസായ ആളാണെന്നാണോ പറയുന്നതെന്ന് ചോദിച്ചു. അന്നും ഇന്നും തനിക്കുള്ള പ്രശ്‌നവും പ്ലസ് പോയിന്റും ഉള്ള കാര്യം ഉള്ളത് പോലെ പറയുന്നതാണെന്നും മോഹിനി വ്യക്തമാക്കി. എന്നെക്കുറിച്ച് റൂമറുകള്‍ വന്നത് രണ്ട് മൂന്ന് പേര്‍ക്കൊപ്പമാണ്.
പ്രശാന്തിനൊപ്പം ചേര്‍ത്ത് ഗോസിപ്പ് വരുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. മലയാളത്തില്‍ ദിലീപ് എന്നെക്കുറിച്ചും നിന്നെക്കുറിച്ചും ഗോസിപ്പുണ്ടെന്ന് പറയുമായിരുന്നു. അതെങ്ങനെ നിന്റെ കാതില്‍ മാത്രം എത്തുന്നു, എന്നോട് ആരും ചോദിക്കുന്നില്ലല്ലോ എന്ന് ഞാന്‍ പറയും, പക്ഷെ പ്രശാന്തിനെക്കുറിച്ച് എന്നോട് ആളുകള്‍ ചോദിക്കും. ത്യാഗരാജന്‍ അങ്കിളിനും ആന്റിക്കും എന്നെ വളരെ ഇഷ്ടമായിരുന്നു.
അവനെ ഒരു ക്ലാസ്‌മേറ്റിനെ പോലെയാണ് ഞാന്‍ കണ്ടത്. ഷൂട്ടിംഗിനിടെ കുട്ടികളായ ഞങ്ങള്‍ ഒരുമിച്ച് കളിക്കും. പ്രശാന്തിനൊപ്പം റൂമര്‍ വന്നപ്പോള്‍ എനിക്ക് പേടി ഇല്ല. വിദേശ ഷോയ്ക്ക് പ്രശാന്തിനൊപ്പം പോയിട്ടുണ്ട്. അപ്പോള്‍ പ്രശാന്തിന്റെ അച്ഛനും അമ്മയ്ക്കും തന്നെ നല്ല പോലെ നോക്കി. ഇതെല്ലാം കൊണ്ടാണ് ഗോസിപ്പ് വന്നതെന്ന് കരുതുന്നു. എന്നാല്‍ ഞാനും പ്രശാന്തും വഴക്കിടാത്ത നാളുകളില്ല.
ക്ലാസ്‌മേറ്റ്‌സിനെ പോലെയാണ്. അയ്യേ, പയ്യന് ഡയലോഗ് പറയാനാകുന്നില്ലെന്ന് ഞാന്‍ പറയും. ഈ പെണ്ണിന് ഈ ഡാന്‍സ് പറ്റില്ലെന്ന് പ്രശാന്തും പറയുമായിരുന്നെന്നും മോഹിനി ഓര്‍ത്തു. മലയാള സിനിമകളിലേക്ക് ശ്രദ്ധ തിരിച്ചപ്പോള്‍ പ്രശാന്തുമായുള്ള സൗഹൃദം പോയെന്നും മോഹിനി വ്യക്തമാക്കി. ഭര്‍ത്താവിനും മക്കള്‍ക്കുമാെപ്പം അമേരിക്കയിലാണ് മോഹിനി താമസിക്കുന്നത്. സിനിമകള്‍ക്ക് പുറമെ ചില സീരിയലുകളിലും മോഹിനി അഭിനയിച്ചിട്ടുണ്ട്.
സിനിമയില്‍ ഒരു നല്ല അവസരം വന്നാല്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്. മക്കള്‍ രണ്ട് പേരും വളര്‍ന്നു. മലയാള സിനിമയെ ഇപ്പോള്‍ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. പതിമൂന്ന് വര്‍ഷത്തിന് ഇടയില്‍ രണ്ടോ മൂന്നോ മലയാള സിനിമ മാത്രമേ ഞാന്‍ കണ്ടു കാണുകയുള്ളൂ. കാണുമ്പോള്‍ എനിക്ക് സങ്കടം വരും. ഭര്‍ത്താവ് ഇരുന്ന് കാണുമ്പോഴും ഞാന്‍ എഴുന്നേറ്റ് പോകും. മലയാളം എനിക്ക് ക്ലോസ് ടു ഹാര്‍ട്ട് ആണ്. നല്ല വേഷം വന്നാല്‍ തീര്‍ച്ചയായും തിരിച്ചുവരും എന്നും മോഹിനി പറഞ്ഞു.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് മോഹിനി മതം മാറിയതും ചര്‍ച്ചയായിരുന്നു. മതം മാറിയത് എന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടം ആണ്. ഉള്‍വിളി വന്നതാണ് എനിക്ക്. നമ്മളെല്ലാം ഒരാളെ പ്രണയിക്കുമ്പോള്‍ അയാളില്‍ എന്തെങ്കിലും ഒന്ന് നമ്മളെ ആകര്‍ഷിക്കും, അതില്‍ നമ്മള്‍ വിശ്വസിയ്ക്കും. ഇനി മറ്റൊന്നും വേണ്ട എന്ന തോന്നല്‍ വരും. ആ ഘട്ടം ആണ് നമ്മള്‍ അവരിലേക്ക് ചേരുന്നത്. അത് പോലെയാണ് ഈശോ എന്നെ വിളിച്ചതും. പ്രാര്‍ത്ഥനയില്‍ മുഴുകിയപ്പോള്‍ മറ്റൊന്നും ഇനി എനിക്ക് വേണ്ട എന്ന അവസ്ഥയില്‍ എത്തി. എന്റെ ജീവിതത്തിലെ ഏറ്റവും കടുത്ത ഒരു അവസ്ഥയായിരുന്നു അത് എന്നും നടി പറഞ്ഞു.