Actress
ബു ള്ളറ്റുകൾ ശരീരത്തിലേയ്ക്ക് തു ളഞ്ഞ് കയറിയപ്പോഴും ട്രംപ് പറഞ്ഞത് ‘അമേരിക്ക ജയിക്കട്ടെ’ എന്നായിരുന്നു, ഈ തിരഞ്ഞെടുപ്പിൽ ട്രംപ് ജയിക്കുക തന്നെ ചെയ്യും; കങ്കണ റണാവത്ത്
ബു ള്ളറ്റുകൾ ശരീരത്തിലേയ്ക്ക് തു ളഞ്ഞ് കയറിയപ്പോഴും ട്രംപ് പറഞ്ഞത് ‘അമേരിക്ക ജയിക്കട്ടെ’ എന്നായിരുന്നു, ഈ തിരഞ്ഞെടുപ്പിൽ ട്രംപ് ജയിക്കുക തന്നെ ചെയ്യും; കങ്കണ റണാവത്ത്
തന്റെ നിലപാടുകൾ കൊണ്ടും പ്രസ്താവനകൾ കൊണ്ടും വിവാദങ്ങളിൽ പെട്ടും വാർത്തകളിൽ നിറയാറുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ നടന്ന വെ ടിവെപ്പിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എംപി കൂടിയായ കങ്കണ. ബു ള്ളറ്റുകൾ ശ രീരത്തിലേക്ക് തു ളഞ്ഞ് കയറിയപ്പോഴും ട്രംപ് പറഞ്ഞത് ‘അമേരിക്ക ജയിക്കട്ടെ’ എന്നായിരുന്നുവെന്നും കങ്കണ കുറിച്ചു.
ഏകദേശം 80 വയസുള്ള ഈ മനുഷ്യൻ, ബു ള്ളറ്റുകൾ ശ രീരത്തിലേക്ക് തു ളഞ്ഞ് കയറിയപ്പോഴും പറഞ്ഞത് ‘അമേരിക്ക ജയിക്കട്ടെ’ എന്നായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കുക തന്നെ ചെയ്യും. അതാണ് വലതു പക്ഷം, അവർ സംഘർഷങ്ങൾ ഒരിക്കലുമുണ്ടാക്കില്ല. പക്ഷേ അത് അവസാനിപ്പിക്കും എന്നുമാണ് കങ്കണ കുറിച്ചത്.
ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലായിരുന്നു കങ്കണയുടെ പ്രതികരണം. ട്രംപിന് വെടിയേൽക്കുന്നതിന്റെ ചിത്രം സഹിതമായിരുന്നു കങ്കണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. ശനിയാഴ്‌ച്ചയായിരുന്നു പെൻസിൽവാനിയയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് വെടിയേറ്റത്. വെ ടിയുണ്ട ട്രംപിന്റെ ചെവിയിലൂടെ തു ളച്ചു കയറുകയായിരുന്നു. ഉടൻ സുക്ഷാഉദ്യോഗസ്ഥർ അദ്ദേഹത്തെ വളഞ്ഞ് രക്ഷപ്പെടുത്തുകയായിരുന്നു.
അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ കാണാൻ വരുന്നവർക്ക് ആധാർ കാർഡ് നിർബന്ധമാണെന്ന് കങ്കണ പറഞ്ഞതും വിവാദമായിരുന്നു. മണ്ഡിയിലെ തന്റെ ഓഫീസിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കങ്കണ ഇതേ കുറിച്ച് പറഞ്ഞത്.
ഹിമാചൽ വിനോദ സഞ്ചാരികളുടെ കേന്ദ്രമാണ്. അതുകൊണ്ട് തന്നെ മൻഡിയിലുള്ളവർ ആധാർ കാർഡ് കൈയിൽ കരുതേണ്ടതുണ്ട്.
മണ്ഡലത്തിലുള്ളവർ എന്താണ് ചെയ്യുന്നതെന്നും തന്നെ കാണാൻ വന്നതിൻറെ ഉദ്ദേശമെന്താണെന്നും പേപ്പറിൽ എഴുതണമെന്നും അങ്ങനെയാണെങ്കിൽ മറ്റ് അസൗകര്യങ്ങളില്ലാതെ കാണാമെന്നുമായിരുന്നു കങ്കണ പറഞ്ഞത്.
സന്ദർശകപ്രവാഹമായതിനാൽ സാധാരണക്കാർക്ക് ബുദ്ധിമുട്ടില്ലാതെ തൻറെ അടുക്കലെത്താനാണ് ഈ മാർഗമെന്നും താരം വിശദീകരിച്ചു. നഗരത്തിലുള്ളവർ മൻഡിയിലെ ഓഫിസിലും ഹിമാചലിൻറെ വടക്കൻ ഭാഗത്തുള്ളവർ മണാലിയിലെ തൻറെ വീട്ടിലേയ്ക്ക് വന്നാൽ മതിയെന്നും നേരിട്ട് കാണുന്നതാണ് ജോലികൾ എളുപ്പമാക്കുന്നതെന്നും കങ്കണ പറഞ്ഞിരുന്നു.