ഓസ്കാറിൽ വീണ്ടും മുത്തമിട്ടു ഇന്ത്യ; നാട്ടു നാട്ടു’ ഓസ്കാര്‍ നേടി; ഇത് ചരിത്രം
95–ാമത് ഓസ്കര്‍ നിശയില്‍ തിളങ്ങി ആർ ആർ ആറിലെ നാട്ടു നാട്ടു. ഇന്ത്യന്‍ പ്രതീക്ഷ പോലെ കീരവാണി സംഗീതം നല്‍കിയ ഗാനം മികച്ച ഗാനത്തിനുള്ള ഓസ്കാര്‍ നേടി.ഹോളിവുഡിലെ ഡോൾബി തിയേറ്ററിലാണ് ചടങ്ങുകൾ നടക്കുന്നത്. ജിമ്മി കിമ്മലാണ് ഷോയുടെ അവതാരകൻ.
ഗാനരചയിതാക്കളായ എം.എം. കീരവാണിയും ചന്ദ്രബോസും ഓസ്കാർ പുരസ്ക്കാരം ഏറ്റു വാങ്ങി. മികച്ച ഗാന വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ ഗാനമായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നാട്ടു നാട്ടു എന്ന ഗാനം. നേരത്തെ ‘നാട്ടു നാട്ടു’ എന്ന ഗാനം നടി ദീപിക പദുക്കോണ്‍ അവതരിപ്പിച്ചു ഗാനത്തെക്കുറിച്ചുള്ള അവതരണവും നല്‍കി. എസ്എസ് രാജമൗലിയുടെ ആർആർആർ മികച്ച ചിത്രത്തിലോ മികച്ച സംവിധായകൻ എന്ന വിഭാഗത്തിലോ ഇടം കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചിത്രം അന്തിമ നോമിനേഷനിൽ എത്തിയില്ല.
അതേസമയം, മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ദി എലിഫന്റ് വിസ്പറേഴ്സ് എന്ന ഇന്ത്യന്‍ ചിത്രത്തിന് പുരസ്‌കാരം ലഭിച്ചു. ഊട്ടി സ്വദേശിനിയായ കാര്‍ത്തികി ഗോണ്‍സാല്‍വസാണ് 41 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ സംവിധായിക.