News
ഓസ്‌കാറിലെ ഈ പാട്ടും നൃത്തവും മറക്കാനാകാത്തത്; മഴ നനഞ്ഞ് നാട്ടു നാട്ടു കളിച്ച് അമേരിക്കന്‍ യുവതി
ഓസ്‌കാറിലെ ഈ പാട്ടും നൃത്തവും മറക്കാനാകാത്തത്; മഴ നനഞ്ഞ് നാട്ടു നാട്ടു കളിച്ച് അമേരിക്കന്‍ യുവതി
മയത്ത് ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നാട്ടു നാട്ടു കളിച്ച് അമേരിക്കന്‍ യുവതി. ഒല്‍ഗ മനസ്യന്‍ ആണ് തന്റെ ചടുലമായ നൃത്തച്ചുവടുകളിലൂടെ നാട്ടുനാട്ടു ട്രാക്ക് അവതരിപ്പിച്ചിരിക്കുന്നത്.
ഈ വര്‍ഷത്തെ ഓസ്‌കാറിലെ ഈ പാട്ടും നൃത്തവും മറക്കാനാകാത്തത് ആയിരുന്നുവെന്നും ഈ ഡാന്‍സ് പഠിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞുകൊണ്ടാണ് ഒല്‍ഗ ഇന്‍സ്റ്റഗ്രാമില്‍ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിനോടകം തന്നെ ഒല്‍ഗയുടെ നാട്ടുനാട്ടു ഡാന്‍സ് ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ കമന്റുകളിലൂടെ ഒല്‍ഗയെ അഭിനന്ദിക്കാനെത്തി.
കമന്റുകളില്‍ നാട്ടുനാട്ടുവില്‍ അഭിമാനം കൊള്ളുന്ന ഇന്ത്യക്കാരും ഉണ്ട്. നാട്ടുനാട്ടുവിന്റെ സിനിമ പുറത്തിറങ്ങിയ തെലങ്കാനയില്‍ നിന്നുള്ള ആളാണ് താനെന്നും ഞങ്ങളുടെ വിജയം നിങ്ങളും ഏറ്റെടുത്ത് ആസ്വദിക്കുന്നത് കാണുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും ഒരു തെലങ്കാന സ്വദേശി കമന്റ് ചെയ്തിരിക്കുന്നു.
