Malayalam Articles
മഴയത്ത് സാധാരണക്കാരനായി ഇന്ദ്രൻസ് തമ്പാനൂർ ബസ് സ്റ്റാൻഡിൽ !! കൂടെ കുറെ തള്ളും….
മഴയത്ത് സാധാരണക്കാരനായി ഇന്ദ്രൻസ് തമ്പാനൂർ ബസ് സ്റ്റാൻഡിൽ !! കൂടെ കുറെ തള്ളും….
മഴയത്ത് സാധാരണക്കാരനായി ഇന്ദ്രൻസ് തമ്പാനൂർ ബസ് സ്റ്റാൻഡിൽ !! കൂടെ കുറെ തള്ളും….
ഇന്ദ്രൻസ്, മലയാള സിനിമയിൽ ഇത്രയും ലാളിത്യമുള്ള നടൻമാർ ഉണ്ടോ എന്നറിയില്ല. ഇല്ല എന്ന് തന്നെ പറയാം. ഇത്രയും കാലത്തെ അനുഭവസമ്പത്ത്, സംസ്ഥാന അവാർഡ്, ഇൻഡസ്ട്രിയിൽ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വത്തിന് ഉടമ. എന്നിട്ടും ഈ മനുഷ്യൻ എന്തിനാണ് ഇത്ര അധികം ലാളിത്യം കാണിക്കുന്നതെന്ന് എന്ന് നമ്മളൊക്കെ ചിന്തിക്കാറുണ്ട്.
രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന പോസ്റ്റാണ് ഇന്ദ്രൻസ് തമ്പാനൂർ ബസ്സ്റ്റാൻഡിൽ ഒരു സാധാരണക്കാരനെ പോലെ നിൽക്കുന്ന ഒരു ചിത്രം. ധാരാളം ആളുകൾ കാര്യമറിയാതെ അത് ഷെയർ ചെയ്യുന്നുമുണ്ട്. സാധാരണക്കാരനിൽ സാധാരണക്കാരനായ മനുഷ്യൻ തന്നെയാണ് ഇന്ദ്രൻസ്. പക്ഷെ ഒരു ഷൂട്ടിങ്ങിനിടക്ക് എടുത്ത ഈ ചിത്രം ഉപയോഗിച്ച് ഇത്തരം ഒരു പ്രചാരണത്തിന്റെ ആവശ്യം ആ മനുഷ്യനില്ല എന്നതാണ് സത്യം. ഒരു പക്ഷെ ആ മനുഷ്യന് അതൊരു നാണക്കേട് ആകാനും മതി.
ഷൂട്ടിങ്ങിനു വേണ്ടി ആണെന്ന് അരികത്ത് ഇരിക്കുന്ന ക്യാമറ കണ്ടാൽ മനസ്സിലാകുകയും ചെയ്യും. ഇത്തരം പ്രചാരണങ്ങൾ നടത്തി ആ നല്ല മനുഷ്യന്റെ പേര് നശിപ്പിക്കാതിരിക്കണമെന്നാണ് പലരും ഈ ഫോട്ടോക്ക് താഴെ കമന്റ് ചെയ്യുന്നത്.
What is the truth behind the viral photo of Indrans
