Connect with us

ഡ്രാമയുടെ സാറ്റലൈറ്റ് മൂന്നാം സ്ഥാനത്തു !!! മമ്മൂട്ടിയുടെ സാറ്റലൈറ്റ് റെക്കോർഡ് തകർക്കാൻ മോഹൻലാലിന് പ്രതീക്ഷ ലുസിഫെറിൽ !

Malayalam Articles

ഡ്രാമയുടെ സാറ്റലൈറ്റ് മൂന്നാം സ്ഥാനത്തു !!! മമ്മൂട്ടിയുടെ സാറ്റലൈറ്റ് റെക്കോർഡ് തകർക്കാൻ മോഹൻലാലിന് പ്രതീക്ഷ ലുസിഫെറിൽ !

ഡ്രാമയുടെ സാറ്റലൈറ്റ് മൂന്നാം സ്ഥാനത്തു !!! മമ്മൂട്ടിയുടെ സാറ്റലൈറ്റ് റെക്കോർഡ് തകർക്കാൻ മോഹൻലാലിന് പ്രതീക്ഷ ലുസിഫെറിൽ !

ഡ്രാമയുടെ സാറ്റലൈറ്റ് മൂന്നാം സ്ഥാനത്തു !!! മമ്മൂട്ടിയുടെ സാറ്റലൈറ്റ് റെക്കോർഡ് തകർക്കാൻ മോഹൻലാലിന് പ്രതീക്ഷ ലുസിഫെറിൽ !രചയിതാവ് ‘രഞ്ജിത്ത്’ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമായ ഡ്രാമയുടെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവിയ്ക്ക് സ്വന്തം.മോഹന്‍ലാല്‍ രഞ്ജിത്ത് ടീമിന്‍റെ ഡ്രാമയെ 6.25കോടി രൂപയ്ക്കാണ് സൂര്യ ടിവി വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് .10കോടിയോളം രൂപയ്ക്ക് സാറ്റ് ലൈറ്റ് വില്‍പന നടന്ന മമ്മൂട്ടിയുടെ മധുരരാജയാണ് സാറ്റ് ലൈറ്റ് വിലയില്‍ കൊടിപാറിച്ച നേട്ടവുമായി ഒന്നാം സ്ഥാനത്തുള്ളത്.മോഹന്‍ലാലിന്‍റെ ‘വില്ലന്‍’ നേടിയ 7കോടി സാറ്റ് ലൈറ്റ് വിലയാണ് മധുരരാജ പഴംങ്കഥയാക്കിയിരിക്കുന്നത്. മോഹന്‍ലാലിന്‍റെ മാസ്മരിക ചിത്രമായ ഒടിയന്‍റെ സാറ്റ് ലൈറ്റ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ അമൃത ടിവിയ്ക്ക് കൊടുത്തു പോയത് കൊണ്ട് സാറ്റ് ലൈറ്റ് റെക്കോര്‍ഡ്‌ നേടുമെന്നു പ്രതീക്ഷയുള്ള മോഹന്‍ലാല്‍ ചിത്രം ഇനി ലൂസിഫറാണ്. മലയാളത്തില്‍ ഇറങ്ങാനിരിക്കുന്ന ഒരു പുതിയ ചാനല്‍ 10 കോടിയുടെ ഓഫറുമായി മോഹന്‍ലാല്‍ പ്രിഥ്വിരാജ് ടീമിന്റെ ലൂസിഫറിനു പിന്നാലെയാണെന്നാണ് കേള്‍ക്കുന്നത്. മധുരരാജയെ മലര്‍ത്തിയടിച്ചുകൊണ്ടായിരിക്കും സാറ്റ്ലൈറ്റ് വിലയില്‍ ലൂസിഫര്‍ ഞെട്ടിക്കുക എന്നാണ് സൂചന .
മഹാമാസ് ചിത്രമെന്ന പ്രകമ്പനവുമായി ‘മമ്മൂട്ടി ,പീറ്റര്‍ ഹൈന്‍ , വൈശാഖ്’ ടീം കൈകോര്‍ക്കുന്ന ‘മധുര രാജ’ ഷൂട്ടിംഗ് ആരംഭിച്ച ദിവസം തന്നെ മോളിവുഡ് സിനിമയുടെ ഏറ്റവും വലിയ സാറ്റ് ലൈറ്റ് തുക നേടികൊണ്ട് ഉപഗ്രഹ സംപ്രേഷണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്‌ സ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട്.’സീ’നെറ്റ് വര്‍ക്കാണ് മധുരരാജയുടെ സാറ്റ് ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.9കോടി രൂപയാണ് സീനെറ്റ് വര്‍ക്ക് മധുരരാജയ്ക്ക് വിലയിട്ടിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്.
മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന സാറ്റ് ലൈറ്റ് സര്‍വ്വകാല റെക്കോര്‍ഡ്‌ ഇനി മമ്മൂട്ടിയ്ക്കും മധുരരാജയ്ക്കും സ്വന്തം.

ഇന്നസെന്റ് ആ രഹസ്യം വെളിപ്പെടുത്തിയത് മോഹന്‍ലാലിനോട് മാത്രം

സിദ്ദിഖ് – ലാലിന്‍റെ സംവിധാനത്തില്‍ പുറത്തുവന്നു മെഗാഹിറ്റായ ‘വിയറ്റ്‌നാം കോളനി’ യുടെ ഷൂട്ടിംഗ് ആലപ്പുഴ വെച്ച് നടക്കുന്ന സമയം. ഇന്നസെന്റും മോഹന്‍ലാലുമാണ് സീനില്‍. ആദ്യത്തെ റിഹേഴ്സലില്‍ തന്നെ മോഹന്‍ ലാലിന്‍റെ ഭാഗം ശരിയായി .പക്ഷേ , ഇന്നസെന്റിന്‍റെ എക്സ്പ്രഷനും ഡയാലോഗും ശരിയാവുന്നില്ല.പത്തോളം തവണ ടേക്ക് എടുത്തിട്ടും ഇന്നസെന്റിന്‍റെ ഭാഗം ശരിയാവാതെ വന്നപ്പോള്‍ സംവിധായകരായ സിദ്ദിഖും ലാലും മോഹന്‍ലാലിനെ വിശ്രമിക്കാന്‍ വിട്ടു.മോഹന്‍ലാലിന്‍റെ സ്ഥാനത്ത് സിദ്ദിഖ് കയറി നിന്നു റിഹേഴ്സല്‍ തുടര്‍ന്നു. എന്നിട്ടും ഇന്നസെന്റ് ശരിയാവുന്നില്ല.ഒടുവില്‍ ,നാല്‍പതാമത്തെ റിഹേഴ്സലോടെയായിരുന്നു ഇന്നസെന്റ് ട്രാക്കില്‍ വീണത്.ഉടനെ തന്നെ മോഹന്‍ലാലിനെ വിളിച്ച് ആ സീന്‍ സിദ്ദിഖും ലാലും വളരെവേഗത്തില്‍ ചിത്രീകരിച്ചു തീര്‍ത്തു.ഷോട്ട് കഴിഞ്ഞതും ക്ഷീണിതനായ ഇന്നസെന്റ് ശ്വാസം നീട്ടി വിട്ടുകൊണ്ട് ഒരു കസേരയിട്ട് ഇരുന്നു. അപ്പോഴേക്കും മോഹന്‍ലാല്‍ ഇന്നസെന്റിന്‍റെ അടുത്തെത്തി ചോദിച്ചു ? ” കനത്ത പ്രതിഫലം പറ്റുന്ന ഒരു സീനിയര്‍ നടനല്ലേ ചേട്ടന്‍.എന്നിട്ടും പുതുമുഖങ്ങളെക്കാളും പിഴവ് വരുത്തുന്നല്ലോ.” മോഹന്‍ലാലിന്‍റെ അപ്രതീക്ഷിത ചോദ്യത്തില്‍ ആദ്യം ഇന്നസെന്റ് ഒന്ന് പതറിയെങ്കിലും.. ഇന്നസെന്റ് കൊടുത്ത മറുപടിയില്‍ മോഹന്‍ലാലായിരുന്നു പകച്ചു പോയത്.”എന്‍റെ റേഞ്ചിനെ പറ്റി നിനക്ക് എന്തറിയാം ലാലേ.നീയൊക്കെ എത്ര റിഹേഴ്സല്‍ എടുത്താലും ഒരൊറ്റ ഭാവമേ വരൂ .പക്ഷേ,എന്‍റെ സ്ഥിതി അതല്ല .നൂറു ഭാവങ്ങളാണ് ഒരേ സമയം എന്‍റെ മുഖത്ത് മിന്നിമറയുക.അതില്‍ സംവിധായകര്‍ക്ക് ഇഷ്ട്ടമുള്ളത് ഏതാന്ന് വെച്ചാല്‍ എടുത്തോട്ടെ എന്നു കരുതിയാ ഞാനിത്രേം റിഹേഴ്സലിന് നിന്നുകൊടുക്കുന്നത് .അതാണ്‌ അനുഗ്രഹീത കലാകാരന്മാരുടെ റേഞ്ച് ”. ലാലിന് വല്ലതും മനസ്സിലായോ ? ഇന്നസെന്റിന്‍റെ മറുപടി കേട്ട് മോഹന്‍ലാല്‍ തരിച്ചിരിക്കുകയായിരുന്നു .AshiqShiju

More in Malayalam Articles

Trending

Recent

To Top