Connect with us

ഏഴാതരം തുല്യതപരീക്ഷ പാസായി നടൻ ഇന്ദ്രൻസ്!

Actor

ഏഴാതരം തുല്യതപരീക്ഷ പാസായി നടൻ ഇന്ദ്രൻസ്!

ഏഴാതരം തുല്യതപരീക്ഷ പാസായി നടൻ ഇന്ദ്രൻസ്!

നിഷ്‌കളങ്കമായ നിറചിരിയാടെ മലയാള സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഇന്ദ്രൻസ്. ഇപ്പോഴിതാ സാക്ഷരാതാമിഷന്റെ ഏഴാതരം തുല്യതപരീക്ഷ പാസായിരിക്കുകയാണ് നടൻ. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ പത്താംതരം തുല്യത പരീക്ഷ എഴുതാനുള്ള യോഗ്യതയായി.

തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിലാണ് ഇന്ദ്രൻസ് തുല്യതാപരീക്ഷ എഴുതിയത്. ആഗസ്റ്റ് 24, 25 തീയതികളിലായിരുന്നു പരീക്ഷ നടന്നത്. രാവിലെ ഒൻപതരയോടെ ആരംഭിച്ച പരീക്ഷ വൈകിട്ട് നാലര വരെയായിരുന്നു. മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിലാണ് ആദ്യ ദിവസം പരീക്ഷ നടന്നത്. സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളായിരുന്നു രണ്ടാമത്തെ ദിവസം.

ഇതിൽ മലയാളവും ഇംഗ്ലീഷും എളുപ്പമായിരുന്നെന്നും ഹിന്ദി അല്പം വലച്ചുവെന്നും പരീക്ഷയ്ക്കു ശേഷം ഇന്ദ്രൻസ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് കുടുംബത്തിലെ പ്രാരാബ്ധങ്ങൾ മൂലം നാലാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു ഇന്ദ്രൻസിന്. പിന്നീട് ജീവിക്കാനായി തയ്യൽ കടയിൽ ജോലി തുടങ്ങി.

തുടർന്നാണ് സിനിമയിലെത്തുന്നത്. ശേഷം മികച്ച അഭിനേതാവെന്ന പേരെടുക്കുമ്പോഴും പകുതി വഴിയിൽ മുടങ്ങിയ കിടന്ന പഠനത്തിലേയ്ക്ക് തിരിച്ച് പോകണമെന്ന് അതിയായ ആ​ഗ്രമുണ്ടായിരുന്നു. ഇതോടെയാണ് തുല്യതാ പരീക്ഷയെന്ന കടമ്പ കടക്കാമെന്നുളള ശക്തമായ തീരുമാനമെടുത്തത്.

സുഹൃത്തും വാർഡ് കൗൺസിലറുമായ ഡി.ആർ. അനിലാണ് സാക്ഷരതാമിഷന്റെ ‘അക്ഷരശ്രീ’യെപ്പറ്റി വിവരം നൽകിയത്. എന്നാൽ ചിത്രീകരണത്തിരക്കുകളുള്ളതിനാൽ എല്ലാ ആഴ്ചയും നടക്കുന്ന തുല്യതാക്ലാസിൽ കൃത്യമായി പങ്കെടുക്കാനായിരുന്നില്ല. സമയം കണ്ടെത്തി വീട്ടിലിരുന്നായിരുന്നു ഇന്ദ്രൻസിന്റെ പഠനം.

More in Actor

Trending