Malayalam
പിന്നിലിരുന്ന ഇന്ദ്രൻസിനെ കണ്ടയുടൻ ദിലീപ് നിർബന്ധിച്ച് മുൻനിരയിലേയ്ക്ക് വിളിക്ക് ഇരുത്തി; വൈറലായി വീഡിയോ
പിന്നിലിരുന്ന ഇന്ദ്രൻസിനെ കണ്ടയുടൻ ദിലീപ് നിർബന്ധിച്ച് മുൻനിരയിലേയ്ക്ക് വിളിക്ക് ഇരുത്തി; വൈറലായി വീഡിയോ
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്.
മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്. എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു.മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്.
സിനിമയ്ക്ക് പുറത്തും അദ്ദേഹത്തിന്റെ പെരുമാറ്റം പലപ്പോഴും പ്രശംസകൾ പിടിച്ച് പറ്റാറുണ്ട്. ആരാധകരോടുള്ള മനോഭാവവും പെരുമാറ്റവുമെല്ലാം പലപ്പോഴും ചർച്ചയാകാറുണ്ട്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേര് കൂടെ വന്നതോടെ വിമർശനങ്ങളും ഒരു വഴിയ്ക്ക് നിന്ന് വരാറുണ്ട്. ഇപ്പോഴിതാ ദിലീപിന്റെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഈസ്‌റ്റ് കോസ്‌റ്റ് വിജയൻറെ ഏറ്റവും പുതിയ ആൽബത്തിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ വച്ചാണ് ആരാധകരെ സന്തോഷിപ്പിച്ച ഒരു കാര്യം നടന്നത്. ലോഞ്ചിൽ മുഖ്യാതിഥിയായി എത്തിയത് ദിലീപ് ആയിരുന്നു. കൂടാതെ വേറെയും സിനിമാ-സീരിയൽ നടീനടൻമാർ ചടങ്ങിൽ പങ്കെടുക്കാനായി എത്തി. വാലന്റൈൻസ് ദിനത്തിലായിരുന്നു ഈ ചടങ്ങെന്നതും പ്രത്യേകതയാണ്. ലളിതമായ വേഷത്തിൽ കറുപ്പ് വസ്ത്രവും അണിഞ്ഞാണ് ദിലീപ് എത്തിയത്.
കാറിൽ നിന്നിറങ്ങിയ നിമിഷം മുതൽ ദിലീപിന്റെ ദൃശ്യങ്ങളെല്ലാം വീഡിയോയി പലരും പകർത്തുന്നുണ്ടായിരുന്നു. ലതെസ്‌നി ഖാൻ അടക്കമുള്ള സിനിമാ താരങ്ങളും ആൽബം ലോഞ്ചിൽ പങ്കെടുക്കാനായി വന്നിരുന്നു. ചടങ്ങിൽ നടൻ ഇന്ദ്രൻസും പ്രധാന അതിഥികളിൽ ഒരാൾ ആയിരുന്നു. സദസിൽ മുൻനിരയിൽ തന്നെയായിരുന്നു ദിലീപിന്റെ സ്ഥാനം. എന്നാൽ മൂന്ന് വരി പിന്നിലായാണ് ഇന്ദ്രൻസ് ഇരുന്നിരുന്നത്.
പക്ഷേ ഇന്ദ്രൻസിനെ കണ്ടയുടൻ ദിലീപ് നിർബന്ധിച്ച് മുൻനിരയിലേയ്ക്ക് വിളിക്ക് ഇരുത്തിക്കുക ആയിരുന്നു. താരത്തെ ദിലീപ് കെട്ടിപ്പിടിക്കുന്നതും ശേഷം ഇരുവരും കുശലം പറയുന്നതും ഒക്കെ വിഡിയോയിൽ കാണാമായിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ദിലീപിന്റെ ഈ പെരുമാറ്റമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
എത്ര വളർന്നാലും വന്ന വഴി മറക്കാത്ത താരമാണ് ദിലീപ് എന്നാണ് ആരാധകർ പറയുന്നത്. വെറുതെയല്ല താരത്തെ ജനപ്രിയ നായകൻ എന്ന് വിളിക്കുന്നതെന്നും ചില ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോഞ്ച് സമയത്തും ഇന്ദ്രൻസ് ദിലീപിനൊപ്പം വേദിയിൽ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഇതേ വേദിയിൽ തന്നെ ദിലീപ് വാലന്റൈൻസ് ദിന ആശംസകളും നേർന്നിരുന്നു. പ്രണയത്തിന് പ്രായമില്ലെന്നാണ് താരം പറഞ്ഞത്. അതുകൊണ്ട് എപ്പോഴും പ്രണയിക്കുക. നമ്മൾ പ്രണയിച്ചു കൊണ്ടേയിരിക്കുക. എല്ലാവരിലും പ്രണയം ഉണ്ടാവട്ടെയെന്നും ദിലീപ് പറയുന്നുണ്ട്. ഇത് കാവ്യയെ ഉദ്ദേശിച്ചാണ് പറഞ്ഞതല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.
അതേസമയം, തന്റെ സിനിമാ തിരക്കുകളിലാണ് ദിലീപ്. പ്രിൻസ് ആൻഡ് ഫാമിലി ആണ് പുതിയ ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഏപ്രിലിൽ റിലീസിനെത്തും. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്.
ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.
