Malayalam Breaking News
വിശ്വരൂപം 2 നായിക കമല്‍ ഹാസനില്‍ നിന്നും പഠിച്ചത്…..
വിശ്വരൂപം 2 നായിക കമല്‍ ഹാസനില്‍ നിന്നും പഠിച്ചത്…..
വിശ്വരൂപം 2 നായിക കമല്‍ ഹാസനില്‍ നിന്നും പഠിച്ചത്…..
കമല്‍ ഹാസനില്‍ നിന്നും പാഠങ്ങള്‍ പഠിച്ച് വിശ്വരൂപം 2 നായിക പൂജ കുമാര്‍. ഏക് ദുജേ കെ ലിയേ എന്ന ചിത്രത്തിലൂടെയാണ് പൂജ കമല്‍ ഹാസന്റെ വലിയൊരു ആരാധികയാകുന്നുത്. ഉലകനായകനും രാഷ്ട്രീയക്കാരനുമായ കമല്‍ ഹാസനില്‍ നിന്നും ഒരുപാടു കാര്യങ്ങള്‍ പഠിക്കാനായെന്ന് പൂജ പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്. ഒന്നും ഉപേക്ഷിക്കാതിരിക്കുക എന്നതാണ് കമല്‍ സാറില്‍ നിന്നും പ്രധാനമായും പഠാക്കാനായതെന്ന് പൂജ. ജീവിതമാകുന്ന യാത്രയിലൂടെ കടന്നുപോകുമ്പോള്‍ ഉയര്‍ച്ചകളും താഴ്ച്ചകളും ഉണ്ടാകും. സിനിമയുടെ കാര്യമാണെങ്കില്‍ വര്‍ഷങ്ങളുടെ ശ്രമഫലമായി ഉണ്ടാകുന്ന സിനിമയുടെ വിധി ഒരുദിവസത്തെ നിമിഷ നേരങ്ങള്‍ കൊണ്ട് പ്രഖ്യാപിക്കാം. അത് വിജയമോ പരാജയമോ എന്നത്. പരാജയമാണ് ഫലമെങ്കില്‍ നമ്മുടെ തീരുമാനത്തെ കുറിച്ചും കഴിവിനെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരിക്കും. ഫോക്കസ് ആകുക എന്നതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പാഠമെന്നും പൂജ പറയുന്നു.
ചിത്രത്തിലെ ആദ്യ ഗാനവും പുറത്തിറങ്ങിയിരുന്നു. ന്യാബഗം വരുഗിരദാ എന്ന് തുടങ്ങുന്ന 3.26 മിനിറ്റ് ദൈര്‍ഘ്യമുള്ള ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കന്നത്. വൈരമുത്തുവിന്റെ വരികള്‍ക്ക് ഗിബ്രാന്റെ സംഗീതത്തില്‍ അരവിന്ദ് ശ്രീനിവാസ്, ശരത് സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ഗാനവും ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ മാസ് ട്രെയിലറും പുറത്തിറങ്ങിയിരുന്നു. കമല ഹാസന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ 1.45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗംഭീര ട്രെയിലറാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍ ശ്രുതി ഹസനും തെലുങ്ക് ട്രെയിലര്‍ ജൂനിയര്‍ എന്‍ടിആറും ഹിന്ദി ട്രെയിലര്‍ അമീര്‍ ഖാനുമാണ് ഓണ്‍ലൈനില്‍ അവതരിപ്പിച്ചത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങിയിരുന്നു. ഇന്ത്യാ ഗേറ്റ് പശ്ചാത്തലത്തില്‍ പാറിക്കളിക്കുന്ന ത്രിവര്‍ണ പതാക നെഞ്ചോടു ചേര്‍ത്ത് മുഖത്ത് പരിക്കകളുമായി നില്ക്കുന്ന കമല്‍ ഹാസനായിരുന്നു ആദ്യ പോസ്റ്ററില്‍.
ആന്‍ഡ്രിയ ജെറമിയ, പൂജ കുമാര്‍, ശേഖര്‍ കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും സഹോദരന് സി.ചാരുഹാസനും ചേര്‍ന്നാണ് നിര്‍മ്മാണം. വിശ്വരൂപം ആദ്യ ഭാഗത്തിന്റെയും സംവിധാനവും തിരക്കഥയും കമല്‍ തന്നെയായിരുന്നു. തമിഴ് പതിപ്പും ഡബ്ബ് ചെയ്ത ഹിന്ദി പതിപ്പും രാജ്കമല് ഫിലിംസാണ് നിര്‍മ്മാണം.
Vishwaroopam 2 actress about Kamal Hassan
