Malayalam Breaking News
മോഹൻലാലിനെതിരെ ഞാൻ ഒപ്പിട്ടിട്ടില്ല; നടക്കുന്നത് വ്യാജ പ്രചാരണം: പ്രകാശ് രാജ്
മോഹൻലാലിനെതിരെ ഞാൻ ഒപ്പിട്ടിട്ടില്ല; നടക്കുന്നത് വ്യാജ പ്രചാരണം: പ്രകാശ് രാജ്
മോഹൻലാലിനെതിരെ ഞാൻ ഒപ്പിട്ടിട്ടില്ല; നടക്കുന്നത് വ്യാജ പ്രചാരണം: പ്രകാശ് രാജ്
സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചില ചലച്ചിത്ര പ്രവർത്തകരും സാംസ്‌കാരിക നേതാക്കന്മാരും സമർപ്പിച്ച ഭീമ ഹരജിയിൽ താൻ ഒപ്പുവെച്ചിട്ടില്ലെന്ന് നടൻ പ്രകാശ്‌രാജ്. ആ ഹരജിയെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും പ്രകാശ്‌രാജ് വ്യക്തമാക്കി.
“മോഹൻലാൽ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അദ്ദേഹം ഒരു വലിയ നടനും പ്രതിഭയുമാണ്. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ ഞാൻ തയ്യാറാവില്ല. അങ്ങനെ ആരെങ്കിലും ചെയ്‌തിട്ടുണ്ടെങ്കിൽ അത് ശരിയാണെന്ന് വിശ്വസിക്കുന്നുമില്ല.”
“അമ്മയിൽ ദിലീപിനെ തിരിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് എനിക്കുള്ള എതിർപ്പ് ഞാൻ നേരത്തെ പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്റെ അഭിപ്രായങ്ങൾ ഞാൻ തന്നെ തുറന്ന് പറയാറുമുണ്ട്. അതിൽ ഉറച്ചു നിൽക്കാറുമുണ്ട്. അതും മോഹൻലാൽ അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുക്കുന്നതും തമ്മിൽ എന്താണ് ബന്ധം ?!” – പ്രകാശ് രാജ് പറഞ്ഞു.
ഇങ്ങനെയൊരു കത്തിൽ തന്റെ പേര് എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്നും, തന്നെ ഇതിനായി ആരും സമീപിച്ചിട്ടില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. അത്തരമൊരു ചടങ്ങിൽ നിന്നും മോഹൻലാലിനെ പോലെ ഒരാളെ ഒഴിവാക്കാൻ കഴിയില്ലെന്നും താൻ മോഹൻലാലിൻറെ കൂടെയാണെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
Prakash raj about Mohanlal issue