Malayalam Breaking News
അനുമോൾക്കെന്ത് സംഭവിച്ചു ???
അനുമോൾക്കെന്ത് സംഭവിച്ചു ???
By
അനുമോൾക്കെന്ത് സംഭവിച്ചു ???
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുമോൾ. നാടൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയങ്കരിയായ അനുമോളുടെ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
അനുമോളുടെ തന്നെ പൂർത്തിയാകാത്ത പുതിയ ചിത്രത്തിന് വേണ്ടിയുള്ള മെയ്ക്ക് ഓവർ ചിത്രങ്ങളാണത് . നടി തന്നെയാണ് ചിത്രങ്ങൾ പുറത്തു വിട്ടതും. ഈ മേക്കോവറിന് പിന്നിൽ ആർക്കും അറിയാത്തൊരു വേദനയുടെ കഥ കൂടി നടി പങ്കുവച്ചു. മരം പെയ്യുമ്പോൾ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ.
‘ചില വേഷങ്ങൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും. അഭിനേതാവ് എന്ന രീതിയിൽ മാത്രമല്ല വ്യക്തി എന്ന നിലയിലും കഥാപാത്രങ്ങൾ നമ്മിൽ മാറ്റം വരുത്താറുണ്ട്. എന്നെ സംബന്ധിച്ചടത്തോളം അങ്ങനെയൊരു കഥാപാത്രമായിരുന്നു ഇത്. ഒരുപാട് പേരുടെ കഷ്ടപ്പാട് ആയിരുന്നു ഈ സിനിമ. അങ്ങനെയുള്ള ഈ ചിത്രം, പൂർത്തിയാക്കാൻ സാധിക്കാത്തതിലുള്ള ഞങ്ങളുടെ വിഷമം നിങ്ങൾക്ക് ചിന്തിക്കാവുന്നതേ ഒള്ളൂ. അനിൽ ആയിരുന്നു മരം പെയുമ്പോൾ എന്ന സിനിമയുടെ സംവിധാനം. എനിക്ക് മേക്കപ്പ് ചെയ്തത് പട്ടണം ഷാ ഇക്ക ആയിരുന്നു.’–അനുമോൾ കുറിച്ചു.
നാല്‍പത് വര്‍ഷം മുമ്പ് മുംബൈയില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയുള്ളതാണ് ഈ ചിത്രം. മനുഷ്യ മനസ്സാക്ഷിയെ നൊമ്പരപ്പെടുത്തിയ ജീവിതകഥ. അനില്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ മായാശങ്കർ എന്ന നഴ്സ് ആയാണ് അനുമോൾ അഭിനയിച്ചത്.
ക്രൂര മാനഭംഗത്തിന് ഇരയായ ഒരു നഴ്സ് ദയാവധത്തിന് അപേക്ഷിക്കുന്നതും എന്നാല്‍ ഇന്ത്യയില്‍ ദയാവധം നിരോധിച്ചിരിക്കുന്നതിനാല്‍ അപേക്ഷ നിരസിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമായിരുന്നു പ്രമേയം.
anu mol makeover photos