Connect with us

‘രണ്ടുപേര്‍ക്കും എല്ലാവിധ സന്തോഷങ്ങളും നിറഞ്ഞ നല്ലൊരു ജീവിതവും ഒപ്പം ദൈവത്തിന്റെ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ’; ജൂഹി രുസ്തഗി

Malayalam

‘രണ്ടുപേര്‍ക്കും എല്ലാവിധ സന്തോഷങ്ങളും നിറഞ്ഞ നല്ലൊരു ജീവിതവും ഒപ്പം ദൈവത്തിന്റെ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ’; ജൂഹി രുസ്തഗി

‘രണ്ടുപേര്‍ക്കും എല്ലാവിധ സന്തോഷങ്ങളും നിറഞ്ഞ നല്ലൊരു ജീവിതവും ഒപ്പം ദൈവത്തിന്റെ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ’; ജൂഹി രുസ്തഗി

ഉപ്പും മുളകും പരമ്പരയിലൂടെ വന്‍ ജനപ്രീതി നേടിയ താരമാണ് ജൂഹി റുസ്തഗി. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ ജൂഹിയുടെ പിന്നീടുള്ള ജീവിതം പ്രേക്ഷകര്‍ കണ്ടതാണ്. സന്തോഷങ്ങള്‍ക്കൊപ്പം ചില സങ്കടങ്ങളും ജൂഹിയുടെ ജീവിതത്തിലുണ്ടായി. 2021 ലാണ് വാഹനാപകടത്തില്‍ നടിയുടെ അമ്മ മരിക്കുന്നത്. മരണമുണ്ടാക്കിയ ആഘാതം മറികടക്കാന്‍ ജൂഹി ഏറെ സമയമെടുത്തു.

വിഷമഘട്ടങ്ങളെല്ലാം മറികടന്ന് മുന്നോട്ട് നീങ്ങിയ ജൂഹി പ്രണയത്തിലാണെന്ന വാര്‍ത്തകളും പിന്നീട് പുറത്ത് വന്നു. ജൂഹിയുടെ ബോയ് ഫ്രണ്ടായി സോഷ്യല്‍ മീഡിയയിലെ താരമായി മാറിയ ആളായിരുന്നു ഡോക്ടര്‍ റോവിന്‍ ജോര്‍ജ്. ഇരുവരും പ്രണയം ആരാധകര്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞിട്ടുള്ളതുമാണ്.

2020 ലെ വാലന്റൈന്‍സ് ഡേയില്‍ റിമിടോമി അവതരികയായി എത്തിയ ഒന്നും ഒന്നും മൂന്ന് പരിപാടിയില്‍ ജൂഹിയും റോവിനും ഇവരുടെ പ്രണയം വെളിപ്പെടുത്തിയത്. നീണ്ട നാളത്തെ സൗഹൃദത്തിനൊടുവിലാണ് ലച്ചുവും റോവിനും പ്രണയത്തിലായത്. തങ്ങളുടെ പ്രണയത്തില്‍ സോഷ്യല്‍ മീഡിയക്ക് പങ്കുണ്ടെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. തന്റെ വീട്ടില്‍ പ്രണയം അറിഞ്ഞപ്പോള്‍ വിഷയമായിരുന്നു എന്നും റോവിന്‍ പറഞ്ഞിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക്് മുമ്പാായിരുന്നു റോവിന്‍ വിവാഹിതനാകാന്‍ ഒരുങ്ങുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമാണ് റോവിന്‍ വിവാഹിതനാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഒരു പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്ന എഐ എഡിറ്റഡ് ചിത്രം റോവിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

വിവാഹനിശ്ചയത്തിന്റെ അന്ന് പകര്‍ത്തിയതു പോലത്തെ ചിത്രമായിരുന്നു റോവിന്‍ പങ്കുവെച്ചത്. ‘ഞാന്‍ നിന്നെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം നമ്മള്‍ പങ്കിട്ടു’ എന്നും റോവിന്‍ ചിത്രത്തിന് താഴെ കുറിച്ചിരുന്നു. ചിത്രം വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഇതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്. ഞങ്ങളുടെ ലച്ചുവല്ലല്ലോ ഇത്, വീട്ടുകാര്‍ സമ്മതിച്ചില്ലേ. നിങ്ങള്‍ നല്ല ജോഡികള്‍ ആയിരുന്നു, പണക്കാരിയെ കിട്ടിയപ്പോള്‍ ലച്ചുവിനെ പറ്റിച്ചുവല്ലേ.., നിങ്ങളും നല്ല ജോഡികള്‍ തന്നെ, എന്നാലും ലച്ചുവായിരുന്നു കൂടുതല്‍ മാച്ചിംഗ്, റോവിന്റെ വീട്ടില്‍ കലിപ്പായോ നേരത്തെയും പ്രശ്‌നങ്ങള്‍ ആയിരുന്നില്ലേ അവരുടെ നിര്‍ബന്ധം ആണോ എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്നത്.

അതേസമയം, റോവിനും പ്രിയതമയ്ക്കും ആശംസകള്‍ പങ്കുവച്ചിരിക്കുകയാണ് ജൂഹി. റോവിനെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തമായ സമയത്താണ് യാതൊരു പരാതിയോ, പരിഭവവമോ ഇല്ലാതെ ജൂഹിയുടെ പോസ്റ്റ്. ‘ആശംസകള്‍ റോവിന്‍. നല്ല മനസുള്ള ഒരു നല്ല സുഹൃത്തായിരുന്നു നിങ്ങള്‍. നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും എല്ലാവിധ സന്തോഷങ്ങളും നിറഞ്ഞ നല്ലൊരു ജീവിതവും ഒപ്പം ദൈവത്തിന്റെ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ’, എന്നാണ് ജൂഹി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഇരുവരുടെയും നല്ല സൗഹൃദത്തിന് കൈയ്യടിയ്ക്കുകയാണ് ആരാധകലോകം.

അഭിനയരംഗത്ത് ജൂഹിയിപ്പോള്‍ സജീവമാണ്. ഉപ്പും മുളകും എന്ന പരമ്പരയാണ് ജൂഹിക്ക് വഴിത്തിരിവാകുന്നത്. ലച്ചു എന്ന കഥാപാത്രത്തെയാണ് ജൂഹി പരമ്പരയില്‍ അവതരിപ്പിച്ചത്. 2015 ലാണ് ഉപ്പും മുളകും സംപ്രേഷണം തുടങ്ങിയത്. 1500 ലേറെ എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്തു. ടെലിവിഷന്‍ രംഗത്ത് വലിയ തരംഗമാണ് ഉപ്പും മുളകും ഉണ്ടാക്കിയത്.

ബിജു സോപാനം, നിഷ സാരംഗ്. റിഷി എസ് കുമാര്‍, ശിവാനി മേനോന്‍, അല്‍സാബിത്ത് തുടങ്ങിയവരാണ് പരമ്പരയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്മയുടെ മരണ ശേഷം ഉപ്പും മുളകില്‍ നിന്നും മാറി നിന്ന ജൂഹി ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുകയായിരുന്നു. പരമ്പരയില്‍ ജൂഹിയുടെ സഹോദരനായി അഭിനയിച്ച റിഷി എസ് കുമാറുമായി ബന്ധപ്പെട്ടുണ്ടായ വിവാദം അടുത്തിടെ ചര്‍ച്ചയായി.

ഉപ്പും മുളകും പരമ്പരയുടെ സംവിധായകനുമായി കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതുകൊണ്ടാണ് മാറി നിന്നതെന്നും റിഷി തുറന്നടിച്ചു. പരമ്പരയില്‍ നിന്നും തന്നെ പൂര്‍ണമായും മാറ്റി നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നെന്നും റിഷി ആരോപിച്ചു. പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ഫ്‌ലവേഴ്‌സ് ചാനല്‍ മേധാവി ആര്‍ ശ്രീകണ്ഠന്‍ നായര്‍ രംഗത്ത് വന്നു. ആര്‍ട്ടിസ്റ്റ് ചാനലിന് മുകളിലേക്ക് വന്നത് കൊണ്ടാണ് പല മാറ്റങ്ങളും പരമ്പരയില്‍ വന്നതെന്നാണ് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത്.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബത്തെ കുറിച്ച് ജൂഹി പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിഷമഘട്ടം നേരിടാനും എന്നെ സന്തോഷവതിയാക്കാനും ഓണ്‍സ്‌ക്രീന്‍ കുടുംബം തന്നൊടൊപ്പം ഉണ്ടായിരുന്നു എന്നാണ് ജൂഹി പറയുന്നത്. ഇവിടെ എനിക്ക് അച്ഛനും അമ്മയും സഹോദരനും സഹോദരിയുമെല്ലാമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇവരൊന്നും എനിക്ക് സഹതാരങ്ങളല്ല എന്റെ കുടുംബം തന്നെയാണെന്നാണ് നടി പറയുന്നത്. സ്വന്തം പേരന്‍സിനെ വിളിച്ചതിനേക്കാളും കൂടുതല്‍ അച്ഛാ, അമ്മേയെന്ന് വിളിച്ചത് ഇവരെയാണ്. ഞാന്‍ മാത്രമല്ല എല്ലാവരും അങ്ങനെയാണ്. സ്വന്തം കുടുംബമായിത്തന്നെയാണ് ഇവരെ കാണുന്നത്. 5 വര്‍ഷം മുന്‍പ് ഞങ്ങളൊക്കെ എങ്ങനെയാണോ തുടങ്ങിയത് ഇന്നും അതേ പോലെ തന്നെയുള്ള അടുപ്പമുണ്ട്. ഇടയ്ക്ക് വെച്ച് പോയിട്ടും ഞാന്‍ തിരിച്ചുവന്നത് ആ ബന്ധമുള്ളതുകൊണ്ടാണെന്നും ജൂഹി പറയുന്നു.

More in Malayalam

Trending

Recent

To Top