Malayalam
മനോഹരത്തിലെ മനു വ്യത്യസ്തനാണ്!
മനോഹരത്തിലെ മനു വ്യത്യസ്തനാണ്!
By
ഗായകനായും നടനായും സംവിദായകനായുമൊക്ക സിനിമയിൽ തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് വിനീത് ശ്രീനിവാസൻ.ആദ്യം ഗായകനായെത്തിയെങ്കിലും പിന്നീട് അഭിനയത്തിലോട്ടും സംവിധാനത്തിലോട്ടും കാലെടുത്തു വെക്കുകയായിരുന്നു.ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തിലെ നായകനെന്നതിലുപരി ഒരു സംവിധായകന്റെ കണ്ണിലൂടെയാണ് താരം സിനിമയെ മനോക്കിക്കാണുന്നത്.മനോഹരത്തിലെ മനുവിന്റെ കഥാപാത്രത്തെക്കുറിച്ച് വിനീത് പറയുന്നത് ഇങ്ങനെയാണ്..
മനോഹരൻ എന്ന മനു തനി നാട്ടിൻപുറത്തുകാരനാണ്. ചെറിയ ചെറിയ കോംപ്ലെക്സുകളൊക്കെയുള്ള, വളരെ ഒതുങ്ങി ജീവിക്കുന്ന ഒരാളാണ്. അടുത്ത് ഞാൻ ചെയ്തിട്ടുള്ള രണ്ട് സിനിമകളായ തണ്ണീര്‍മത്തൻ ദിനങ്ങളിലും ലവ് ആക്ഷൻ ഡ്രാമയിലും വളരെ ഉറക്കെ സംസാരിക്കുന്നതും വളരെ ആക്ടീവായിട്ടുള്ളതുമായ കഥാപാത്രങ്ങളായിരുന്നു. അതൊക്കെ എക്സട്രീമായ കഥാപാത്രങ്ങളായിരുന്നു, പക്ഷേ മനു ഇവരിൽ നിന്നൊക്കെ തികച്ചും വേറിട്ട കഥാപാത്രമാണ്. തീര്‍ത്തും ഓപ്പോസിറ്റായിട്ടുള്ള കഥാപാത്രം.
വളരെ പതിയ സംസാരിക്കുന്ന, ശരീരഭാഷയിലായാലും വളരെ മിതത്വം പാലിക്കുന്നതുമായ വ്യക്തിയാണ് മനു. സിനിമയിലാകെ മനു കയര്‍ത്തോ ദേഷ്യപ്പെട്ടോ സംസാരിക്കുന്നത് ആകെ രണ്ടിടങ്ങളിൽ മാത്രമാണ്. അങ്ങനെ നോക്കുമ്പോൾ എനിക്ക് അടുത്തിടെ ചെയ്ത സിനിമകളിൽ നിന്ന് നല്ലൊരു മാറ്റമുള്ള കഥാപാത്രമാണ്.
ഞാൻ ചെയ്തിട്ടുള്ളവയിൽ വെച്ച് നല്ലതെന്ന് തോന്നുന്ന ചിത്രങ്ങളെ കൂടുതൽ ആൾക്കാര് പ്രശംസിക്കാറുണ്ട്. അങ്ങനെ വളരെ ലളിതമായ ഒരു സിനിമ കാണുമ്പോൾ പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന സംതൃപ്തി ഈ ചിത്രത്തിന് നൽകാനാകും വിനീത് പറയുന്നു.മനോഹരത്തിൻ്റെ തിരക്കഥ വായിക്കുമ്പോൾ, ഓരോ പേജിൽ നിന്ന് ഓരോ പേജിലേക്ക് പോകുമ്പോഴും വളരെ ഇൻ്ററസ്റ്റിങ്ങായിരുന്നു. തിരക്കഥ തന്നെയാണ് ചിത്രം തെരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ച ഒരു ഘടകമെന്നും അദ്ദേഹം പറയുന്നു..
vineeth sreenivasan talks about movie manoharam
