News
രണ്ട് തലയും ആറ് കൈകളുമായി വിനീത് ശ്രീനിവാസന്, ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
രണ്ട് തലയും ആറ് കൈകളുമായി വിനീത് ശ്രീനിവാസന്, ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’. ഇപ്പോള്‍ ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുകയാണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയി നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രീകരണത്തിന്മുന്പ് നേരത്തെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത് വൈറലായിരുന്നു.
വിനീത് വീട്ടുതടങ്കലില്‍ എന്നമട്ടില്‍ പത്രവാര്‍ത്തയുടെ രൂപത്തില്‍ പുറത്തിറക്കിയ പോസ്റ്റ് വിനീത് ശ്രീനിവാസന് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഷെയര്‍ ചെയ്തതാണ് പിന്നീട് ആരാധകര്‍ ഏറ്റെടുത്തത്. അഡ്വക്കേറ്റ് മുകുന്ദനുണ്ണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് മറക്കുവാന്‍ കഴിയില്ല.
കാരണം സലിംകുമാര്‍ എന്ന നടന്റെ കരിയറില്‍ തന്നെ വഴിത്തിരിവുണ്ടാക്കിയ കഥാപാത്രമായിരുന്നു ലാല്‍ജോസിന്റെ സംവിധാനത്തില്‍ സൂപ്പര്‍ ഹിറ്റായിമാറിയ മീശമാധവനിലെ അഡ്വക്കേറ്റ് മുകുന്ദനുണ്ണി . എന്നാല്‍ ആ മുകുന്ദനുണ്ണിക്ക് ഈ ചിത്രവുമായുള്ള ബന്ധം അറിയണമെങ്കില്‍ റിലീസു വരെ കാത്തിരുന്നെ പറ്റൂ. അതിനെക്കുറിച്ച് ഒരു സൂചനയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
വിമല്‍ ഗോപാലകൃഷ്ണനും അഭിനവും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രാഹണം വിശ്വജിത്ത് ഒടുക്കത്തിലും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറുംമൂട്, ആര്‍ഷ ചാന്ദിനി ബൈജു, സുധികോപ്പ, തന്‍വിറാം, ജോര്‍ജ്ജ് കോര, മണികണ്ഠന് പട്ടാമ്പി, സുധീഷ്, അല്‍ത്താഫ് സലിം, നോബിള്‍ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയന് കാരന്തൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
നിധിന്‍രാജ് ആരോളും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നടത്തിയിരിക്കുന്നത്. നവാഗതനായ സിബിമാത്യു അലക്സ് ആണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിന്റെ സംഗീതം നിര്‍വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രദീപ് മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര് മനോജ് പൂക്കുന്നം, സൗണ്ട് ഡിസൈന്‍ രാജകുമാര്‍.പി, ആര്‍ട്ട് വിനോദ് രവീന്ദ്രന്, കോസ്റ്യൂംസ് ഗായത്രി കിഷോര്‍, പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്, മേക്ക്അപ്പ് ഹസ്സന് വണ്ടൂര്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
