Connect with us

ആ പ്രത്യേക ദിവസത്തില്‍, ഇതുവരെ വളരെ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ശ്രീദേവിയുടെ സാരികളും ഞങ്ങള്‍ ലേലം ചെയ്യും; കാരണം തിരക്കി ആരാധകര്‍

News

ആ പ്രത്യേക ദിവസത്തില്‍, ഇതുവരെ വളരെ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ശ്രീദേവിയുടെ സാരികളും ഞങ്ങള്‍ ലേലം ചെയ്യും; കാരണം തിരക്കി ആരാധകര്‍

ആ പ്രത്യേക ദിവസത്തില്‍, ഇതുവരെ വളരെ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ശ്രീദേവിയുടെ സാരികളും ഞങ്ങള്‍ ലേലം ചെയ്യും; കാരണം തിരക്കി ആരാധകര്‍

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളായിരുന്നു ശ്രീദേവി. തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും വ്യത്യസ്ത ഭാഷകളില്‍ തിളങ്ങി നില്‍ക്കാന്‍ ശ്രീദേവിയ്ക്കായി. 1997ല്‍ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും 2012ലെ ഇംഗ്ലീഷ് വിംഗ്ലീഷിന്റെ വിജയത്തോടെ താരം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചുവരവ് നടത്തി.

ഇംഗ്ലീഷ് വിംഗ്ലീഷില്‍ ശ്രീദേവിയ്‌ക്കൊപ്പം ആദില്‍ ഹുസൈന്‍, മെഹ്ദി നെബ്ബൗ, പ്രിയ ആനന്ദ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 10ന് ചിത്രം പത്താം വാര്‍ഷികം ആഘോഷിക്കുമെന്നാണ് ഇപ്പോള്‍ പുറത്തെത്തുന്ന വിവരം. കോമഡി ഡ്രാമ വിഭാഗത്തിലെത്തിയ ഈ ചിത്രത്തിലൂടെ ഗൗരി ഷിന്‍ഡെ ആദ്യമായി സംവിധായികയായി എന്നൊരു പ്രത്യേകത കൂടിയുണ്ട്.

ചിത്രത്തിന്റെ പത്താം വാര്‍ഷികം പ്രമാണിച്ച് സിനിമയില്‍ ശ്രീദേവി ധരിച്ച സാരികള്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചതായി ഒരു അഭിമുഖത്തില്‍ സംവിധായിക ഗൗരി പറഞ്ഞു. ലേലത്തില്‍ നിന്നുള്ള പണം പിന്നീട് ഒരു എന്‍ജിഒയ്ക്ക് സംഭാവന ചെയ്യും.

‘ഇംഗ്ലീഷ് വിംഗ്ലീഷിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 10 ന് അന്ധേരിയില്‍ ഒരു സ്‌ക്രീനിംഗ് ഉണ്ടായിരിക്കും. ആളുകളെ ക്ഷണിക്കും, തുടര്‍ന്ന് സിനിമയെക്കുറിച്ച് ഒരു ചര്‍ച്ച നടത്തും. ഞാന്‍ ഇതുവരെ വളരെ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ശ്രീദേവിയുടെ സാരികളും ഞങ്ങള്‍ ലേലം ചെയ്യും’ എന്നാണ് അവര്‍ പറയുന്നത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് എന്‍ജിഒ ഇത് ഉപയോഗിക്കും. ഞാന്‍ നേരത്തെ ഇത് ചെയ്യാന്‍ ആഗ്രഹിച്ചു, പക്ഷേ അത് ഒരിക്കലും സംഭവിച്ചില്ല. ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നു, ഇതാണ് ഏറ്റവും അനുയോജ്യം.’ എന്നും സംവിധായക കൂട്ടിച്ചേര്‍ത്തു.

More in News

Trending

Recent

To Top