Connect with us

എന്റെ കുഞ്ഞു വിഹാന് ഒരു കുഞ്ഞനുജത്തി പിറന്നു – വിനീത് ശ്രീനിവാസൻ വീണ്ടും അച്ഛനായി

Malayalam Breaking News

എന്റെ കുഞ്ഞു വിഹാന് ഒരു കുഞ്ഞനുജത്തി പിറന്നു – വിനീത് ശ്രീനിവാസൻ വീണ്ടും അച്ഛനായി

എന്റെ കുഞ്ഞു വിഹാന് ഒരു കുഞ്ഞനുജത്തി പിറന്നു – വിനീത് ശ്രീനിവാസൻ വീണ്ടും അച്ഛനായി

വിനീത് ശ്രീനിവാസൻ വീണ്ടും അച്ഛനായി. പെൺകുഞ്ഞാണ് . വിഹാൻ എന്ന ഒരു മകൻ കൂടി വിനീതിനും ഭാര്യ ദിവ്യക്കുമുണ്ട് .
വിഹാന്റെ ജന്മദിനത്തിലാണ് തനിക്ക് രണ്ടാമതും ഒരു കുഞ്ഞു ജനിക്കാന്‍ പോവുകയാണെന്ന വിവരം വിനീത് പുറത്തുവിട്ടത്.

‘ഈ ചിത്രത്തില്‍ മൂന്നു പേരുണ്ട്. ‘ ഭാര്യ ദിവ്യ നാരായണനും മകന്‍ വിഹാനും കടലോരത്ത് നില്‍ക്കുന്ന ചിത്രം പങ്കു വെച്ചുകൊണ്ട് വിനീത് കുറിച്ചു. എന്റെ മകന് ഇന്ന് രണ്ടു വയസ്സാവുകയാണ്. അവന്റെ അമ്മ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പുതിയൊരു കുഞ്ഞിന് കൂടി ജന്മം നല്‍കും. അങ്ങനെ ഈ ചിത്രത്തില്‍ മൂന്നു പേരുണ്ട്..’

2012ലാണ് വിനീതും ദിവ്യയും വിവാഹിതരാകുന്നത്. ഏറെ നാള്‍ നീണ്ടുനിന്ന പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. 2017ലാണ് ഇരുവര്‍ക്കും ആണ്‍കുഞ്ഞു ജനിക്കുന്നത്.
മനോഹരം ആണ് വിനീത് നായകനായെത്തിയ പുതിയ ചിത്രം. അന്‍വര്‍ സാദിഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപക് പറമ്പോല്‍, കലാരഞ്ജിനി, ഹരീഷ് പേരടി, ഡല്‍ഹി ഗണേഷ്, ലക്ഷ്മിശ്രീ, സംവിധായകരായ വി കെ പ്രകാശ്, ജൂഡ് ആന്തണി ജോസഫ് തുടങ്ങിയവരും വേഷമിടുന്നു.

vineeth sreenivasan and divya blessed with a baby girl

More in Malayalam Breaking News

Trending

Recent

To Top