Malayalam Breaking News
” വെറും 25 രൂപക്ക് കിടന്നുകൊണ്ട് സിനിമ കാണാം ;സംഗതി സത്യമാണ് ” – വിനീത് ശ്രീനിവാസൻ പറയുന്നു
” വെറും 25 രൂപക്ക് കിടന്നുകൊണ്ട് സിനിമ കാണാം ;സംഗതി സത്യമാണ് ” – വിനീത് ശ്രീനിവാസൻ പറയുന്നു
By
” വെറും 25 രൂപക്ക് കിടന്നുകൊണ്ട് സിനിമ കാണാം ;സംഗതി സത്യമാണ് ” – വിനീത് ശ്രീനിവാസൻ പറയുന്നു
ഇന്ന് ഒരു സിനിമ കാണാൻ തിയേറ്ററുകളിൽ കുറഞ്ഞത് 100 രൂപയെങ്കിലും വേണം. അതും വളരെ വിരളമാണ്. അത്രക്ക് സജീവമായി മൾട്ടിപ്ളെക്സ് തിയേറ്ററുകൾ സജീവമായി കഴിഞ്ഞു. എന്നാൽ അതിനിടയിൽ വെറും 25 രൂപക്ക് സിനിമ കാണാം എന്ന് കേട്ടാലോ? ഒരിക്കലും നടക്കത്ത കേൾക്കാൻ സുഖമുള്ള സ്വപ്നം അല്ലെ? പക്ഷെ സംഗതി സത്യമാണ്. 25 രൂപക്ക് സിനിമയും കാണാം , വേണമെങ്കിൽ കിടന്നു കാണാം. പറയുന്നത് വിനീത് ശ്രീനിവാസൻ ആണ്.
25 രൂപ നല്‍കിയാല്‍ വേണമെങ്കില്‍ കിടന്നുകൊണ്ട് സിനിമ കാണാം. അതും ക്യൂബ് പ്രൊജക്ഷന്‍ ഡിടിഎസ് നിലവാരത്തോടെ- വിനിത് പറയുന്നുതമിഴ്‌നാട്ടിലെ വെല്ലൂരിനടുത്തുള്ള ഒരു ഗ്രാമത്തിലെ ഗണേഷ് തിരൈരംഗം എന്ന തിയ്യറ്ററിനെക്കുറിച്ചാണ് വിനീത് പറയുന്നത്. ഗായകന്‍ സച്ചിന്‍ വാര്യര്‍ക്കൊപ്പമുള്ള യാത്രയിലാണ് വിനീത് അവിടെ എത്തിയത്. തിയ്യറ്ററിനെക്കുറിച്ചും അതിന്റെ ഉടമയെക്കുറിച്ചുമുള്ള വിശേഷങ്ങളും വിനീത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
ഗ്രാമത്തിലെ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ സിനിമ കാണാനും ആസ്വദിക്കാനുമുള്ള വഴി ഒരുക്കുക മാത്രമാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് തിയ്യറ്റര്‍ ഉടമ പറഞ്ഞതായി വീനീത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കോര്‍പറേറ്റുകളുടെ കച്ചവട താല്‍പര്യങ്ങളില്‍ നിന്ന് മാറി നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന ആളുകള്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
vineeth sreenivasan about a local theater in tamilnadu