Connect with us

പതുക്കെ എന്നെ കെട്ടിപ്പിടിച്ചു, കഴുത്തിലും കവിളിലും ചുംബിച്ചു, പിന്നെ കഥയാകെ മാറി !! 2.0യിലെ നടി മായയ്ക്കെതിരെ മീ ടൂ….

Malayalam Breaking News

പതുക്കെ എന്നെ കെട്ടിപ്പിടിച്ചു, കഴുത്തിലും കവിളിലും ചുംബിച്ചു, പിന്നെ കഥയാകെ മാറി !! 2.0യിലെ നടി മായയ്ക്കെതിരെ മീ ടൂ….

പതുക്കെ എന്നെ കെട്ടിപ്പിടിച്ചു, കഴുത്തിലും കവിളിലും ചുംബിച്ചു, പിന്നെ കഥയാകെ മാറി !! 2.0യിലെ നടി മായയ്ക്കെതിരെ മീ ടൂ….

പതുക്കെ എന്നെ കെട്ടിപ്പിടിച്ചു, കഴുത്തിലും കവിളിലും ചുംബിച്ചു, പിന്നെ കഥയാകെ മാറി !! 2.0യിലെ നടി മായയ്ക്കെതിരെ മീ ടൂ….

ബോളിവുഡിൽ നടി തനുശ്രീ ദത്ത തുടങ്ങിവെച്ച മീ ടൂ കൊടുങ്കാറ്റായി മറ്റ് ഇൻഡസ്ട്രികളിലും പടർന്നു പിടിച്ചിരിക്കുകയാണ്. നടൻമാർ മാത്രമല്ല നടിമാരും മീ ടൂവിൽ കുടുങ്ങി നാണം കെടുന്നുണ്ട്. ഇപ്പോഴിതാ, നടി മായയ്ക്കെതിരെ മീ ടൂ ആരോപണവുമായി തീയേറ്റര്‍ കലാകാരി അനന്യ രാമപ്രസാദ് രംഗത്ത് വന്നിരിക്കുകയാണ്.


മഗളിര്‍ മട്ടും, തൊടരി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മായ എസ് കൃഷ്ണന്‍. ശങ്കറിന്റെ രജനീകാന്ത് ചിത്രം 2.0യിലും മായ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മായ തന്നെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് അനന്യ വെളിപ്പെടുത്തിയിരിക്കുന്നത്.

പോസ്റ്റ് വായിക്കാം….

“എനിക്ക് നേരെ നടന്ന പീഡനത്തിൽ നിന്നും ഇതുവരെ കരകയറാൻ സാധിച്ചിട്ടില്ല. 2016ലാണ് ഞാൻ ആദ്യമായി അവരെ കാണുന്നത്. അന്നെനിക്ക് 18ഉം അവർക്ക് 25ഉം വയസ്സായിരുന്നു. എന്റെ ആദ്യ പ്രൊഡക്ഷന്റെ റിഹേഴ്‌സൽ സമയമായിരുന്നു. ആ മേഖലയിൽ എനിക്കൊന്നും അറിയാമായിരുന്നില്ല. അതിനാൽ എന്നെ എല്ലാക്കാര്യത്തിലും അവരായിരുന്നു സഹായിച്ചിരുന്നത്.

എന്നെ അവർ നന്നായി കൈകാര്യം ചെയ്തു. എനിക്ക് എല്ലാം പറഞ്ഞു തന്നു. എനിക്കൊരു നല്ല ഭാവി ഉണ്ടെന്നും ഉയർന്നു വരുമെന്നും എപ്പോഴും പറഞ്ഞു. അതിനാൽ ഞാൻ അവരെ വിശ്വസിച്ചു. ക്രമേണ ഞങ്ങള്‍ അടുപ്പക്കാരായി. മറ്റേതൊരു കൂട്ടുകാരേക്കാളും ഞാന്‍ അവരെ വിശ്വസിച്ചു. എന്റെ രക്ഷിതാക്കളേക്കാള്‍ ഞാന്‍ അവരുടെ വാക്കുകള്‍ക്ക് വില കല്‍പിച്ചു. എന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് അവരായി മാറി. ഞാൻ എന്ത് പറയണം, എന്ത് പറയാൻ പാടില്ല എന്നു വരെ അവർ തീരുമാനിച്ച് തുടങ്ങി.

ഞാന്‍ മറ്റുള്ളവരോട് സംസാരിക്കുന്നത് നിര്‍ത്തുക മാത്രമല്ല, എന്റെ സുഹൃത്തുക്കളെക്കുറിച്ച് എന്നോടും എന്നെ കുറിച്ച് അവരോടും കള്ളങ്ങള്‍ പറഞ്ഞു തുടങ്ങി. ക്രമേണ ഞാന്‍ അവരെ വെറുക്കുന്നതു വരെ എത്തിച്ചു കാര്യങ്ങള്‍. ഞാന്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട രക്ഷിതാക്കളെ അവഗണിക്കുകയും അവരോട് കള്ളം പറയുകയും ചെയ്തു തുടങ്ങി.

ക്രമേണ അവര്‍ ഞാനുമായി ലൈംഗിക ബന്ധം ആരംഭിച്ചു. അവരുടെ വീട്ടില്‍ അന്തിയുറങ്ങുന്നതും അവരോടൊപ്പം കഴിയുന്നതും പതിവായി. അവര്‍ തനിച്ചായിരുന്നു താമസം. ഒരേ കിടക്കയിലായിരുന്നു ഞങ്ങള്‍ ഉറങ്ങിയിരുന്നത്. ആദ്യമൊന്നും കുഴപ്പമുണ്ടായിരുന്നില്ല. പിന്നെ പതുക്കെ എന്നെ കെട്ടിപ്പിടിച്ചു. നെറ്റിയില്‍ ചുംബിച്ചു. പിന്നെ കഴുത്തിലും കവിളിലുമായി ചുംബനം. പിന്നെ കഥായാകെ മാറി. ഞാന്‍ വല്ലാതെ ഭയന്നു. കെണിയില്‍ പെട്ടതുപോലെയായി. ഞാന്‍ ആകെ ആശങ്കയിലായി.

സുഹൃത്തുക്കള്‍ക്കിടയില്‍ ഇതൊക്കെ സാധാരണമാണെന്നായിരുന്നു അവര്‍ പറയാറുണ്ടായിരുന്നത്. ഉള്ളിൽ ഭയമായിരുന്നു. പക്ഷേ, ഇതൊക്കെ സ്വാഭാവികമാണെന്ന് ഞാൻ എന്നെ തന്നെ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു. അവര്‍ തുടര്‍ന്നും എന്നെ ലൈംഗികമായി ഉപയോഗിച്ചുകൊണ്ടിരുന്നു. പുതിയ ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇതെല്ലാം സ്വാഭാവികമാണെന്ന് അവര്‍ പറയുകയും ചെയ്തു.

അന്നും ഇന്നും പ്രണയം എന്താണെന്ന് എനിക്ക് അറിയുമോ എന്ന കാര്യം സംശയമാണ്. അതുകൊണ്ട് തന്നെ ഞാന്‍ അതുമായി ഒത്തുപോയി. സത്യത്തില്‍ എനിക്ക് സ്ത്രീകളോട് അത്തരത്തിലുള്ള ഒരു താത്പര്യവും തോന്നിയിരുന്നില്ല. എല്‍ജിബിടിക്കാരോട് സ്നേഹമേ ഉള്ളൂ. എന്റെ അറിവില്ലായ്മ കൊണ്ടും അവര്‍ ചൂഷണം ചെയ്തതുകൊണ്ടും മാത്രമാണ് ഇതൊക്കെ സംഭവിച്ചത്.

ഇക്കാലത്ത് തന്നെ മായക്ക് സുഹൃത്തും നടനുമായ അശ്വിന്‍ റാം എന്നൊരു പയ്യനുമായി അടുപ്പമുണ്ടായിരുന്നു. വെറും 19 വയസുമാത്രം ആയിരുന്നു ആ പയ്യനും. ഞാനുമായി ശാരീരിക ബന്ധം ഉണ്ടാക്കുന്നതിന് ഒരു മാസം മുന്‍പാണ് ഇവരുടെ ബന്ധം തുടങ്ങിയത്. അവര്‍ ഒന്നിച്ച് ഒരുപാട് സമയം ചെലവിടാറുണ്ടായിരുന്നു. ഏറെ അടുപ്പവും പുലര്‍ത്തിയിരുന്നു. അയാളുടെ വീട്ടില്‍ അന്തിയുറങ്ങാന്‍ ഞാന്‍ കൂട്ട് പോകാറുണ്ടായിരുന്നു.

ഒരു ദിവസം അശ്വിന്റെ വീട്ടില്‍ താമസിക്കുകയാണെന്ന് എനിക്ക് മെസ്സേജ് ലഭിച്ചു. അന്ന് അശ്വിന്‍ അവരോട് വളരെ മോശമായി പെരുമാറിയെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, എന്നല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പിറ്റേ ദിവസം തന്നെ അവര്‍ അശ്വിന്റെ കാറില്‍ വിമാനത്താവളത്തിലേയ്ക്ക് പോവുകയും ചെയ്തു. എന്നാല്‍, പിന്നീട് ലിറ്റില്‍ തിയ്യറ്ററിലെ എല്ലാവരെയും അശ്വിന് എതിരാക്കാനാണ് മായ ശ്രമിച്ചത്. മലേഷ്യയിലെ ഞങ്ങളുടെ ഒരു ഷോ ഇല്ലാതാക്കുക വരെ ചെയ്തു. എന്നാല്‍, ഇത് തിരിച്ചടിയായി. മായയെയും അശ്വിനെയും പിന്നെ ലിറ്റില്‍ തിയ്യറ്ററില്‍ കയറ്റിയില്ല.

എന്നാല്‍, ഇതില്‍ മായ കുപിതയായിരുന്നു. അശ്വിനെതിരേ മാത്രമാണ് അവര്‍ നടപടി പ്രതീക്ഷിച്ചിരുന്നത്. രോഷം മുഴുവന്‍ അവര്‍ അശ്വിനോടാണ് തീര്‍ത്തത്. ലിറ്റില്‍ തിയ്യറ്ററിനെതിരേ അവര്‍ അപഖ്യാതികള്‍ പറഞ്ഞുപരത്തി. പാവപ്പെട്ട പെണ്‍കുട്ടികള്‍ അവിടെ പീഡിപ്പിക്കപ്പെടുക വരെ ചെയ്തുവെന്നും അവര്‍ പറഞ്ഞു.

2018 ജനുവരിയോടെ മാനസികമായും ശാരീരികമായും തകര്‍ന്ന ഞാന്‍ കെ.കെയുമായി അടുപ്പത്തിലായി. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. കുടുംബവുമായും കൂട്ടുകാരുമായും അടുക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനും അദ്ദേഹമാണ് എന്നെ സഹായിച്ചത്. ഒരു സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിച്ചതും അദ്ദേഹമാണ്. ഇവിടെവച്ച് മികച്ച നടിക്കുള്ള പുരസകാരം ഞാന്‍ നേടി. അവിടെ വച്ച് എന്നെ പീഡിപ്പിച്ച ആളെ കണ്ടപ്പോള്‍ ഞാന്‍ ആകെ ഭയന്നു.

ഈ പോസ്റ്റ് കണ്ട് മായ പീഡിപ്പിച്ച മറ്റുള്ളവര്‍ക്കും എല്ലാം തുറന്നു പറയാനുള്ള ധൈര്യം കിട്ടുമെന്നാണ് എന്റെ വിശ്വാസം. എനിക്ക് അവരോട് ഒന്നേ പറയാനുള്ളൂ. നിശബ്ദരായി ഇരുന്നാല്‍ അത് പീഡകരെ സഹായിക്കുന്നതിന് തുല്ല്യമാവും. ധൈര്യം സംഭരിച്ച് മുന്നോട്ടുവരൂ. നിങ്ങളെ സഹായിക്കാന്‍ ഞാനുണ്ട്.”


Me Too against 2.0 actress Maya

Continue Reading
You may also like...

More in Malayalam Breaking News

Trending