Connect with us

‘ഐ ആം ദ ബട്ട് യു ആര്‍ നോട്ട് ദ’; ചിന്ത ജെറോമിനെ പരിഹസിച്ച് വിനായകന്‍

News

‘ഐ ആം ദ ബട്ട് യു ആര്‍ നോട്ട് ദ’; ചിന്ത ജെറോമിനെ പരിഹസിച്ച് വിനായകന്‍

‘ഐ ആം ദ ബട്ട് യു ആര്‍ നോട്ട് ദ’; ചിന്ത ജെറോമിനെ പരിഹസിച്ച് വിനായകന്‍

ചിന്ത ജെറോമിനെ പരിഹസിച്ച് നടന്‍ വിനായകന്‍. ചിന്തയുടെ ചിത്രത്തിനൊപ്പം ‘ഐ ആം ദ ബട്ട് യു ആര്‍ നോട്ട് ദ’ എന്നാണ് നടന്‍ കുറിച്ചിരിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി ചിന്തയുടെ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വിവാദങ്ങളില്‍ പെടുന്ന സാഹചര്യത്തിലാണ് നടന്റെ പ്രതികരണം.

സീറോ മലബാര്‍ സഭയിലെ സീനിയര്‍ ബിഷപ്പും ചങ്ങനാശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പൗവത്തില്‍ മെത്രോപോലിത്തയ്ക്ക് ചങ്ങനാശ്ശേരിയില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു എന്ന് പറയുന്ന പോസ്റ്റ് ആണ് ഏറ്റവും ഒടുവില്‍ വിവാദത്തില്‍ പെടുന്നത്.

ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റ് ആണ് അതിന് മുന്‍പ് ട്രോള്‍ ചെയ്യപ്പെട്ടത്. പോസ്റ്റിലെ വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും ചൂണ്ടിക്കാട്ടി ട്രോളുകള്‍ നിറഞ്ഞതോടെ ഓസ്‌കര്‍ പോസ്റ്റ് അവര്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

ആര്‍ ആര്‍ ആര്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് അതിന്റെ സംഗീത സംവിധായകന്‍ കീരവാണിക്കും, ഗാനരചയിതാവ് ചന്ദ്രബോസിനും ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ അവരെ അഭിനന്ദിച്ചുകൊണ്ടിട്ട എഫ് ബി പോസ്റ്റാണ് ട്രോളുകള്‍ക്ക് ഇടയാക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്താ ജെറോമിന് ഡോക്റ്ററേറ്റ് ലഭിച്ചത് എന്നതാണ് ഏറ്റവും രസകരമായ കാര്യം.

Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu cinema literature sector. Respect.

എന്നാണ് കീരവാണിയെയും , ഗാനരചിയതാവ് ചന്ദ്രബോസിനെയും അഭിനന്ദിച്ചുകൊണ്ട് ചിന്ത ഇട്ട ഫേസ് ബുക്ക് പോസ്‌ററ്.

ഇത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്താല്‍,

‘ആര്‍ആര്‍ആര്‍ സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് എന്ന ഒരു ഗാനരചയിതാവ്, സംഗീതം നല്‍കിയ എം എം കീരവാണിക്ക് ഓസ്‌കാര്‍ അവാര്‍ഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്ക്ക് ഒരു അന്താരാഷ്ട്ര അംഗീകാരമാണ്. ആദരവ്.’ എന്നാണ് വായിക്കുക.

ഓസ്‌കാര്‍ അവാര്‍ഡ് വേദിയില്‍ കറുത്ത വസ്ത്രം ധരിച്ചു പങ്കെടുത്ത ദീപകാ പദുക്കോണിന്റെ വീഡിയോക്ക് ഒപ്പമായിരുന്നു പോസ്റ്റ്. എന്നാല്‍ ട്രോളുകളുകള്‍ നിരന്നതോടെ ചിന്തയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും ആ വീഡിയോ അപ്രത്യക്ഷമായി.

More in News

Trending

Recent

To Top