Actor
കൂട്ടുകെട്ട് നന്നായാല്‍ സിനിമ നന്നാകുമെന്ന വിശ്വാസമില്ല, തിരക്കഥ കേള്‍ക്കാതെ ചിത്രത്തിന്റെ ഭാഗമാകില്ല; തുറന്ന് പറഞ്ഞ് നാനി
കൂട്ടുകെട്ട് നന്നായാല്‍ സിനിമ നന്നാകുമെന്ന വിശ്വാസമില്ല, തിരക്കഥ കേള്‍ക്കാതെ ചിത്രത്തിന്റെ ഭാഗമാകില്ല; തുറന്ന് പറഞ്ഞ് നാനി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് നാനി. നടന്റെ ‘ദസറ’ എന്ന ചിത്രമാണ് പുറത്തെത്താനുള്ളത്. മാസ്സ് ചിത്രം എന്ന വാക്കില്‍ ഒതുങ്ങില്ലെന്ന് ചിത്രത്തെ കുറിച്ച് നാനി അടുത്തിടെ പറഞ്ഞത്. മാസ്സ് ചിത്രങ്ങളുടെ പതിവ് ചുറ്റുപാടില്‍ ‘ലാര്‍ജര്‍ ദാന്‍ ലൈഫ്’ കഥയല്ല ദസറയുടേത് എന്നാണ് നാനി പറഞ്ഞത്.
അതോടൊപ്പം ‘സൂപ്പര്‍ സംവിധായകര്‍’ തന്നെ ആവേശം കൊള്ളിക്കാറില്ലെന്നും കൂട്ടുകെട്ട് നന്നായാല്‍ സിനിമ നന്നാകുമെന്ന വിശ്വാസമില്ല. തിരക്കഥ കേള്‍ക്കാതെ ചിത്രത്തിന്റെ ഭാഗമാകാറില്ലെന്നും താരം പറഞ്ഞു.
‘കോംബിനേഷന്‍ നല്ലതായതു കൊണ്ട് സിനിമ ചെയ്യാം എന്ന് പറയുന്ന അഭിനേതാവല്ല ഞാന്‍. സൂപ്പര്‍ സംവിധായകനായതുകൊണ്ട് എനിക്ക് അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാനാകില്ല. ആ യുക്തി എനിക്ക് ഇതുവരേയും മനസിലായിട്ടില്ല. എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതില്‍ കൃത്യമായ വിവരം ലഭിക്കണം.
അതില്‍ രണ്ട് കുട്ടരും തൃപ്തരാണെങ്കില്‍ സിനിമ ചെയ്യാം. ഈ വര്‍ഷം നമുക്കൊരുമിച്ച് ഒരു സിനിമ ചെയ്യണം എന്ന് പറഞ്ഞ് ഒരുപാട് നിര്‍മ്മാതാക്കള്‍ വരാറുണ്ട്. എങ്ങനെയാണ് അത് സാധ്യമാകുക. മുന്‍പ് നിങ്ങള്‍ ചെയ്ത സിനിമകള്‍ ഇഷ്ടപ്പെട്ടു അതുകൊണ്ട് അടുത്ത സിനിമ ഒരുമിച്ച് ചെയ്യാമെന്ന് എനിക്ക് ഒരിക്കലും പറയാനാകില്ല.
ഞാന്‍ അപൂര്‍വ്വമായി അങ്ങനെ ചെയ്തിട്ടുണ്ട്. സംവിധായകന്‍ രാജമൗലിക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ വളരെ പുതിയ ഒരു നടനായിരുന്നു. നാലഞ്ച് സിനിമകള്‍ മാത്രമാണ് അന്ന് അഭിനയിച്ചിട്ടുണ്ടായിരുന്നത്, അദ്ദേഹം അറിയപ്പെടുന്ന സംവിധായകനായിരുന്നു. അദ്ദേഹം എന്നെ വീട്ടിലേയ്ക്ക് ക്ഷണിച്ച് എന്നോട് കാര്യങ്ങള്‍ വിവരിച്ചു തന്നു.
അത് എല്ലാവര്‍ക്കൊപ്പവും സംഭവിക്കില്ല. എനിക്ക് പുതിയ സംവിധായകനോ അറിയപ്പെടുന്ന സംവിധായകനോ എന്നതല്ല പ്രധാനം, പ്രതിഭയാണ്. ആവേശം നല്‍കുന്ന കഥകളെ സ്വീകരിക്കും’ എന്നും നാനി വ്യക്തമാക്കി.
അതേസമയം, നവാഗതനായ ശ്രീകാന്ത് ഒഡേലയാണ് ദസറയുടെ സംവിധായകന്‍. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാനിയുടെ ആദ്യ ബിഗ് ബജറ്റ്പാന്‍ ഇന്ത്യന്‍ ചിത്രമാണ് ദസറ.
