Social Media
ലെനിനും സ്റ്റാലിനും; മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രവുമായി വിനയ് ഫോര്‍ട്ട്
ലെനിനും സ്റ്റാലിനും; മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രവുമായി വിനയ് ഫോര്‍ട്ട്
Published on
വിനയ് ഫോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വൈറലാവുന്നു. സോവിയറ്റ് യൂണിയന്‍ വിപ്ലവകാരികളായ വ്‌ലാഡമിര്‍ ലെനിന്റേയും ജോസഫ് സ്റ്റാലിന്റേയും ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത്, തന്റെയും മമ്മൂട്ടിയുടെയും തലകള്‍ വച്ച ചിത്രമാണ് വിനയ് ഫോര്‍ട്ട് പങ്കുവച്ചിരിക്കുന്നത്.
ലെനിനും സ്റ്റാലിനും ഒരുമിച്ചിരിക്കുന്ന യഥാര്‍ഥ ചിത്രവും നടന്‍ പങ്കുവച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ലിജോ ജോസ് പെല്ലിശേരി ചിത്രം ‘ചുരുളി’ ആണ് വിനയ് ഫോര്‍ട്ടിന്റെ ഏറ്റവും പുതിയ ചിത്രം. ജയസൂര്യ ‘വെള്ളം’ ചിത്രത്തിലും വിനയ് വേഷമിടുന്നുണ്ട്. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ ആയിരുന്നു വിനയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
Continue Reading
You may also like...
Related Topics:mammmootty
