Connect with us

സ്റ്റൈലിഷ് ലുക്കിൽ കൂളിം​ഗ് ​ഗ്ലാസും ധരിച്ച് മാസായി മമ്മൂട്ടി; നിങ്ങള് നമ്മളെപ്പോലുള്ള ന്യൂജനറേഷന് ഒരിടവും തരില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് അല്ലേ… കമന്റ് ബോക്സ് നിറയുന്നു

Social Media

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുത്തൻ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. മമ്മൂട്ടി തന്നെയാണ് ഫോട്ടോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവച്ചിരിക്കുന്നത്. ‘ഒരിക്കൽ ബുഡാപെസ്റ്റിൽ’, എന്നാണ് ഫോട്ടോകൾക്ക് മമ്മൂട്ടി നൽകിയിരിക്കുന്ന ക്യാപ്ഷൻ. സ്റ്റൈലിഷ് ലുക്കിൽ കൂളിം​ഗ് ​ഗ്ലാസും ധരിച്ച് മാസായി നിൽക്കുന്ന മമ്മൂട്ടിയെ ഫോട്ടോയിൽ കാണാം. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി.

“സിനിമാക്കാരനെ വീണ്ടും വീണ്ടും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന മലയാള സിനിമയുടെ എവർഗ്രീൻ സ്റ്റാർ, ന്റെ പൊന്നോ ഇങ്ങളെ കൊണ്ട് ഒരു രക്ഷേം ഇല്ല അജ്ജാതി പൊളിപൊളപ്പൻ, ന്തോ പറയാനാ മമ്മൂക്കാ..ഇഷ്ടം കൊണ്ട് ഒന്നും പറയാനും കിട്ടുന്നില്ല, കുന്നോളം ഉണ്ട് ട്ടോ ഉള്ളിൽ സങ്കടം. ചെറുപ്പക്കാരോട് ഒരു ചെയ്ത്ത് ആയിപോയി ഇത്, നിങ്ങള് നമ്മളെപ്പോലുള്ള ന്യൂജനറേഷന് ഒരിടവും തരില്ല എന്ന് ഉറപ്പിച്ചിരിക്കുകയാണ് അല്ലേ, മലയാളിയുടെ സന്തോഷമായി ഇങ്ങനെ നിലനിൽക്കട്ടെ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം, ബസൂക്ക എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹം തന്നെയാണ് തിരക്കഥയും. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

More in Social Media

Trending

Uncategorized