Connect with us

താനൊരു നാണം കുണുങ്ങി ആയിരുന്നു, ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് തന്നെ പേടിയും ചമ്മലുമാണ്; മമ്മൂട്ടിയുടെ മകൾ സുറുമി

Malayalam

താനൊരു നാണം കുണുങ്ങി ആയിരുന്നു, ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് തന്നെ പേടിയും ചമ്മലുമാണ്; മമ്മൂട്ടിയുടെ മകൾ സുറുമി

താനൊരു നാണം കുണുങ്ങി ആയിരുന്നു, ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് തന്നെ പേടിയും ചമ്മലുമാണ്; മമ്മൂട്ടിയുടെ മകൾ സുറുമി

പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ആരാധകർക്ക്. ഏറ്റെടുക്കുന്ന വേഷങ്ങളോടുള്ള നടന്റെ ആത്മാർത്ഥത, ഏത് മേഖലയിലുള്ളവർക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിൻറെ തഴമ്പുകളില്ലാതെ സിനിമാ ലോകത്തേയ്ക്കെത്തിയ പി.ഐ.മുഹമ്മദ് കുട്ടി മമ്മൂട്ടിയായി പിന്നെ മമ്മൂക്കയാക്കി ആരാധകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്.

അദ്ദേഹത്തോട് ഉള്ളത് പോലെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. മമ്മൂട്ടിയുടെ സഹോദങ്ങളും അവരുടെ മക്കളും മമ്മൂട്ടിയുടെ മകൻ ദുൽഖറുമെല്ലാം സിനിമയിൽ ശോഭിക്കുന്നവരാണ്.

ദുൽഖർ മമ്മൂട്ടിയുടെ വഴിയേ സിനിമയിലേക്ക് എത്തിയപ്പോൾ എല്ലാവരും തിരക്കിയത് മമ്മൂട്ടിയുടെ മൂത്ത മകൾ സുറുമിയെയാണ്. എന്നാൽ സുറുമിക്ക് കമ്പം അഭിനയത്തിനോട് അല്ല ചിത്രരചനയോടാണ്. ചിത്രകാരി എന്ന നിലയിലാണ് സുറുമി അറിയപ്പെടുന്നത് തന്നെ. സുറുമിയുടെ ചിത്രരചനയിലെ കഴിവ് എപ്പോഴും ആരധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ഇതിനോടകം ഒട്ടനവധി ചിത്രപ്രദർശനം സുറുമി നടത്തി കഴിഞ്ഞു. ഇപ്പോഴിതാ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ സംസാരിക്കവെ സുറുമി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

സിനിമയിലേക്ക് വരാൻ തനിക്ക് വലിയ താത്പര്യമുണ്ടായിരുന്നെന്നും പക്ഷേ തനിക്ക് പേടിയായിരുന്നെന്നുമാണ് സുറുമി പറയുന്നത്. താനൊരു നാണം കുണുങ്ങി ആയിരുന്നെന്നും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് തന്നെ പേടിയും ചമ്മലുമായിരുന്നെന്നും സുറുമി പറയുന്നു. ചുറ്റിലും സിനിമ ഉണ്ടായിരുന്നു, വാപ്പച്ചിയായും ദുൽഖറായായും സിനിമ എന്റെ ചുറ്റും ഉണ്ട്. അതുകൊണ്ട് തന്നെ സിനിമ എന്നെ സ്വാധീനിച്ചിരുന്നു.

അപ്പോൾ ഇടയ്ക്ക് തോന്നാറുണ്ട് ആ വേഷം ചെയ്താൽ എങ്ങനെ ഉണ്ടാവും, ചിലപ്പേൾ സിനിമാഭിനയം എനിക്ക് പറ്റിയ പണിയല്ല എന്ന് തോന്നും. എന്നോട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും വാപ്പച്ചി പറഞ്ഞിരുന്നില്ല. എനിക്ക് ചിത്രം വര ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ നല്ല പ്രോത്സാഹനമാണ് വീട്ടിൽ നിന്ന് കിട്ടിയത് എന്നും സുറുമി പറയുന്നു.

മണിപ്പാൽ ഹോസ്പിറ്റലിലെ ചീഫ് കാർഡിയാക് സർജൻ ആണ് സുറുമിയുടെ ഭർത്താവ് ഡോ മുഹമ്മത് റേഹൻ സയീദ്. ചെന്നൈയിലെ സ്റ്റെല്ല മാരിസിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദം നേടിയ സുറുമി തന്റെ സഹോദരൻ ദുൽഖറിനെ പോലെ തന്നെ വിദേശത്താണ് പിന്നീട് ഉപരിപഠനം നടത്തിയത്. ലണ്ടനിലെ ചെൽസി കോളേജ് ഓഫ് ആർട്‌സിൽ നിന്ന് ബിരുദാനന്തര പഠനം പൂർത്തിയാക്കിയ ആളാണ് സുറുമി. സുറുമി നേരത്തെ ഇന്ത്യയിലെ മഹാനഗരങ്ങളിലെ പ്രകൃതിദൃശ്യങ്ങൾ ചിത്രീകരിക്കുന്ന ഏതാനും ചിത്രങ്ങൾ വിൽപ്പനയ്ക്ക് വച്ചിരുന്നു. കഴിഞ്ഞ വർഷം പോലും സുറുമിയുടെ എക്‌സിബിഷൻ നടന്നിട്ടുണ്ട്. സുറുമി വരച്ച മമ്മൂട്ടിയുടെ ഫോട്ടോയും വൈറലായിരുന്നു.

വീടിന് പരിസരത്തും യാത്രകൾക്ക് ഇടയിലും കാണുന്ന മരങ്ങളോ ചെടികളോ വള്ളിപ്പടർപ്പുകളോ സുറുമി ഫോട്ടോ എടുത്തുവെക്കും. പിന്നീട് മാസങ്ങളെടുത്ത് പേപ്പറിലേക്ക് പകർത്തും. ഒരോ ദിവസവും മൂന്നും നാലും മണിക്കൂറാണ് വരയ്ക്കാനായി സുറുമി ചെലവഴിക്കുന്നത്. ആശുപത്രി തിരക്കുകളും മക്കളുടെ പഠനവും എല്ലാം ശ്രദ്ധിച്ചശേഷം കിട്ടുന്ന സമയത്താണ് സുറുമി വരയ്ക്കുന്നത്.

ഒമ്പതാം ക്ലാസ് മുതൽ ചിത്രരചന പാഠ്യ വിഷയമായി തിരഞ്ഞെടുത്ത സുറുമി ഇപ്പോൾ മുഴുവൻ സമയവും ചിത്രരചനയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഭർത്താവ് മുഹമ്മദ് റൈഹാൻ ഷാഹിദിനും മക്കളായ അധ്യാനും എഫ്സിനുമൊപ്പം ബംഗ്ലൂരുവിൽ താമസിക്കുന്ന സുറുമി ബെംഗളൂരു ലൈറ്റ് ഹൗസ് ഇന്റർനാഷനലിൽ ചിത്ര രചന പഠിപ്പിക്കുന്നുമുണ്ട്.

More in Malayalam

Trending

Recent

To Top