Malayalam
ആ സിനിമ ചെയ്താൽ അച്ഛനോട് മിണ്ടില്ലെന്ന് മകൾ മീനാക്ഷി, തനിക്ക് ഓഫർ ചെയ്ത അതേ വേഷം ചെയ്യാൻ ചിരഞ്ജീവിയോട് നിങ്ങൾ ആവശ്യപ്പെടുമോ എന്ന് മമ്മൂട്ടി; ശങ്കർ മലയാള സൂപ്പർതാരങ്ങളെ അപമാനിക്കുന്നുവെന്ന് ആരാധകർ
ആ സിനിമ ചെയ്താൽ അച്ഛനോട് മിണ്ടില്ലെന്ന് മകൾ മീനാക്ഷി, തനിക്ക് ഓഫർ ചെയ്ത അതേ വേഷം ചെയ്യാൻ ചിരഞ്ജീവിയോട് നിങ്ങൾ ആവശ്യപ്പെടുമോ എന്ന് മമ്മൂട്ടി; ശങ്കർ മലയാള സൂപ്പർതാരങ്ങളെ അപമാനിക്കുന്നുവെന്ന് ആരാധകർ
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ മീനാക്ഷിയുടെ ഒരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മീനാക്ഷി പറഞ്ഞത് മൂലം ദിലീപ് ഒഴിവാക്കിയ സൂപ്പർഹിറ്റ് ചിത്രത്തെ കുറിച്ചാണ് ചർച്ച.
മലയാള സിനിമയിൽ ദിലീപ് നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായി തിളങ്ങി നിന്നിട്ടുണ്ടെങ്കിലും മറ്റ് ഭാഷകളിലേയ്ക്ക് ദിലീപ് ചേക്കേറിയിട്ടില്ല. ഇതേ കുറിച്ചൊരു ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മോഹൻലാലും മമ്മൂട്ടിയും എന്ന് തുടങ്ങി താരരാജാക്കന്മാർ പോലും അന്യഭാഷ സിനിമകളുടെ ഭാഗമാവാറുണ്ട്. ഏറ്റവുമൊടുവിൽ ജയിലർ എന്ന രജനികാന്ത് സിനിമയിൽ മോഹൻലാൽ കാമിയോ റോളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാൽ അതിന് മുൻപ് രജനികാന്തിന്റെ ഒരു സൂപ്പർഹിറ്റ് സിനിമയിലേയ്ക്ക് വില്ലൻ വേഷത്തിൽ മോഹൻലാലിനെ പരിഗണിച്ചിരുന്നു. ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിലേക്കായിരുന്നു അത്. എന്നാൽ ആ വേഷം ചെയ്യാൻ മോഹൻലാൽ വിസമ്മതിച്ചു. ഇതല്ലാതെയും മലയാളത്തിലെ മറ്റ് ചില പ്രമുഖ താരങ്ങളെയും ശങ്കർ അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിച്ചിരുന്നു. എന്നാൽ അവരും നിഷേധിക്കുകയായിരുന്നു.
അതുപോലെ ദിലീപ് അടക്കമുള്ള താരങ്ങൾക്ക് വേഷങ്ങൾ ലഭിച്ചെങ്കിലും അവരത് നിരസിക്കുകയായിരുന്നു. രജനികാന്ത് നായകനായി അഭിനയിച്ച ശിവാജിയിൽ ആണ് മോഹൻലാലിനെ ക്ഷണിച്ചത്. ചിത്രത്തിൽ നടൻ സുമൻ അവതരിപ്പിച്ച വേഷം ചെയ്യാനായിരുന്നു അദ്ദേഹം മോഹൻലാലിനോട് ആവശ്യപ്പെട്ടത്. എന്നാൽ അദ്ദേഹം നിരസിച്ചു. ശിവാജിയിലെ വില്ലനായി ലാലേട്ടനെ കാസ്റ്റ് ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചെങ്കിലും മോഹൻലാൽ ഫാൻസിനും ഇതിനോട് എതിർപ്പുണ്ടായിരുന്നു.
അതുപോലെ ദിലീപ് താരപദവിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ നൻപൻ എന്ന സിനിമയിലേക്കും ഒരു കഥാപാത്രം ചെയ്യാൻ ക്ഷണിച്ചിരുന്നു. വിജയ് നായകനായ ചിത്രത്തിൽ നടൻ സത്യൻ അവതരിപ്പിച്ച സൈലൻസർ എന്ന വേഷം ചെയ്യാനായിരുന്നു ശങ്കർ ദിലീപിനോട് ആവശ്യപ്പെട്ടത്. ഇതേ കുറിച്ച് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്.
നൻപൻ സിനിമയിലെ പഠിപ്പി റോൾ ചെയ്യാൻ ശങ്കർ സാർ തന്നെ വിളിച്ചിട്ടുണ്ട് എന്ന് മീനാക്ഷിയോട് പറഞ്ഞു. എന്നാൽ ഫോൺ വന്നപ്പോൾ മീനാക്ഷി കാര്യം തിരക്കുകയാണ് എന്ത് റോൾ ആണ് എന്ന് ഞാൻ ചോദിച്ചപ്പോൾ ആ പഠിപ്പി റോൾ ആണെന്ന് പറയുകയും അച്ഛൻ ആ വേഷത്തിൽ അഭിനയിച്ചാൽ പിന്നെ ഞാൻ അച്ഛനോട് മിണ്ടില്ല എന്ന് മീനാക്ഷി പറഞ്ഞുവെന്നും ആണ് ദിലീപ് അന്ന് പറഞ്ഞത്.
ആളുകൾ സിനിമയുടെ തിരക്കഥയുമായി തന്നെ കാണാൻ വരുമ്പോൾ, ഒറ്റ നോട്ടത്തിൽ തന്നെ ആ സിനിമ ശരിയില്ല എന്ന് അളക്കാനുള്ള കഴിവ് മകൾക്കുണ്ട് എന്നും ദിലീപ് പറഞ്ഞിരുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് മമ്മൂട്ടിയ്ക്ക് കുറച്ച് കൂടി അവബോധമുണ്ടെന്നാണ് ആരാധകർ പറയുന്നത്. മാമാങ്കം ട്രെയിലർ ലോഞ്ചിനിടെ അല്ലു അരവിന്ദ് ജൽസയിൽ വില്ലൻ വേഷം ചെയ്യാൻ മമ്മൂട്ടിയെ സമീപിച്ചിരുന്നു. എന്നാൽ തനിക്ക് ഓഫർ ചെയ്ത അതേ വേഷം ചെയ്യാൻ ചിരഞ്ജീവിയോട് നിങ്ങൾ ആവശ്യപ്പെടുമോ എന്ന് മമ്മൂട്ടി അദ്ദേഹത്തോട് തിരിച്ച് ചോദിച്ചുവെന്നാണ് പറയപ്പെടുന്നത്.
ഈ റോളുകളിലേക്ക് വിളിക്കുമ്പോൾ താരങ്ങൾ തന്നെ നിരസിക്കുകയായരുന്നു. മോഹൻലാലിനെയും മമ്മൂട്ടിയെയും ദിലീപിനെയും പോലെയുള്ള താരങ്ങൾക്ക് അവരുടെ താരമൂല്യത്തെക്കാളും താഴ്ന്ന സൈഡ് റോളുകൾ കൊടുക്കാൻ തീരുമാനിച്ചത് തീരെ ശരിയായില്ലെന്നും അത്രയ്‌ക്കൊന്നും അധ:പതിച്ചിട്ടില്ലെന്നുമാണ് ആരാധകർ പറയുന്നത്. മാത്രമല്ല, ഇതുപോലെയുള്ള കഥാപാത്രം കൊടുത്ത് ശങ്കർ മലയാള നടന്മാരെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും ആരാധകര‍് കുറ്റപ്പെടുത്തുന്നുണ്ട്.
