Connect with us

ജീവിതത്തിൽ എനിക്ക് മക്കളെ ഉപദേശിക്കാൻ താൽപര്യമില്ല, മക്കൾക്ക് ഇത് കുറേക്കൂടി മനസിലാക്കാനുള്ള പ്രായമായി; വേർപിരിയലിനെ കുറിച്ച് വിജയ് യേശുദാസ്

Malayalam

ജീവിതത്തിൽ എനിക്ക് മക്കളെ ഉപദേശിക്കാൻ താൽപര്യമില്ല, മക്കൾക്ക് ഇത് കുറേക്കൂടി മനസിലാക്കാനുള്ള പ്രായമായി; വേർപിരിയലിനെ കുറിച്ച് വിജയ് യേശുദാസ്

ജീവിതത്തിൽ എനിക്ക് മക്കളെ ഉപദേശിക്കാൻ താൽപര്യമില്ല, മക്കൾക്ക് ഇത് കുറേക്കൂടി മനസിലാക്കാനുള്ള പ്രായമായി; വേർപിരിയലിനെ കുറിച്ച് വിജയ് യേശുദാസ്

മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും വിവാഹം. അമേയ, അവ്യൻ എന്നിങ്ങനെ രണ്ട് കുട്ടികളും ഇരുവർക്കുമുണ്ട്. ഇരുവരും വിവാഹമോചിതരായി എന്ന വാർത്ത അടുത്തിടെയാണ് എല്ലാവരും അറിയുന്നത്. വിവാഹമോചനം ഇരുവരും വളരെ രഹസ്യമാക്കി വെച്ചിരുന്നു.

എന്നാൽ ഒരു പരിപാടിയിൽ വെച്ച് വിജയ് യേശുദാസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദാമ്പത്യ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടായിരുന്നു എന്നും അതാണ് പിരിയാൻ കാരണം എന്നും വിജയ് പറഞ്ഞിരുന്നു. എങ്കിലും നല്ല സൗഹൃദമാണ് ദർശനയുമായി ഇപ്പോഴുമുള്ളത് എന്നും വിജയ് വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വേർപിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്. ഇതേക്കുറിച്ച് കൂടുതൽ സംസാരിച്ച് തന്റെ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ താൽപര്യമില്ലെന്നാണ് ​ഗായകൻ പറയുന്നത്. ഞങ്ങൾ ഒരു വിയർഡ് സിറ്റുവേഷനിലാണ്. ഞങ്ങളുടെ ഭാ​ഗത്ത് നിന്ന് നോക്കുമ്പോൽ നല്ല സാഹചര്യമാണ്.

പക്ഷെ മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ‌ മനസിലാക്കുമെന്നും അം​ഗീകരിക്കുമെന്നും പ്രതീക്ഷിക്കാനാകില്ല. അതിന്റേതായ സമയം വേണം. അവർക്കെല്ലാവർക്കും ഇത് വേദനാജനകമായ സാഹചര്യമാണ്. ലൈം ലൈറ്റിൽ നിൽക്കുമ്പോൾ ഇത്തരം കാര്യങ്ങൾ മൂ‌ടി വെക്കുക ബു​ദ്ധിമുട്ടാണ്. ഇനിയും അവരെ വേദനിപ്പിക്കേണ്ട എന്നത് എന്റെ തീരുമാനമാണ്. മക്കൾക്ക് ഇത് കുറേക്കൂടി മനസിലാക്കാനുള്ള പ്രായമായി. മകൾക്ക് വളരെ പക്വതയുണ്ട്.

അവൾ മനസിലാക്കുകയും എന്നെയും ദർശനയെയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. മകൾക്ക് ഇപ്പോൾ പതിനഞ്ച് വയസാണ്. മകന് ഒമ്പത് വയസും. അവൻ ചെറിയ രീതിയിൽ ചോദിക്കുന്നുണ്ട്. ഈ സാഹചര്യം അവന് മനസിലാകുന്നില്ല. അവനെ മനസിലാക്കിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ചും ഒരു ആൺകുട്ടിയെന്ന നിലയിൽ നമ്മുടെ പ്രവൃത്തിയ്ക്ക് വില കൊടുക്കേണ്ടി വരുമെന്ന് മകൻ മനസിലാക്കേണ്ടതുണ്ട്.

പക്ഷെ എന്റെ ഭാ​ഗത്ത് പറ്റിയ തെറ്റാണ്, അതുകൊണ്ടാണ് ഇങ്ങനെയെന്ന് അവനോട് പറയുകയും എളുപ്പമല്ല. നമ്മളാണ് തെറ്റുകാർ, നമ്മളാണ് കുറ്റക്കാർ എന്ന് പറഞ്ഞ് കൊണ്ട് നടക്കേണ്ട എന്ന് പറയുന്നവരുണ്ടാവും. പക്ഷെ ആ ഉത്തരവാദിത്വം എടുത്തില്ലെങ്കിൽ ഇതിലൊരു അർത്ഥവുമില്ല. റിലേഷൻഷിപ്പിൽ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്നമാകുന്നത്. ജീവിതത്തിൽ എനിക്ക് മക്കളെ ഉപദേശിക്കാൻ താൽപര്യമില്ല എന്നും വിജയ് യേശുദാസ് പറയുന്നു.

അതേസമയം, അടുത്തിടെയായി എല്ലാ ഫങ്ഷനിലും നടി ദിവ്യ പിള്ളയ്‌ക്കൊപ്പം വിജയ് യേശുദാസ് എത്തിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഗോവിന്ദ് പത്മസൂര്യഗോപിക അനിൽ വിവാഹത്തിനും ദിവ്യ പിള്ളയുടെ കൈപിടിച്ചാണ് വിജയ് യേശുദാസ് എത്തിയത്. ഒരു ഫാഷൻ ഷോയിലും വിജയ് പങ്കെടുത്തത് ദിവ്യ പിള്ളയ്‌ക്കൊപ്പമാണ്. അതോടെ ഇരുവരെയും ചേർത്തുവെച്ചുള്ള ആരാധകരുടെ സംശയങ്ങൾ വർധിച്ചു.

നിരവധി പേരാണ് അത്തരത്തിലുള്ള കമന്റുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് താഴെ കുറിച്ചത്. ഇക്കോ വോഗ് ദി ഫാഷൻ ഫെസ്റ്റിവലിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. നിരവധി സെലിബ്രിറ്റികൾ റാംപ് വാക്ക് ചെയ്ത ഒരു ഫാഷൻ ഫെസ്റ്റിവലായിരുന്നു ഇക്കോ വോഗ് ദി ഫാഷൻ ഫെസ്റ്റിവൽ.

കറുത്ത ബാഗി പാന്റും ബെനിയനും വെളുത്ത ഷർട്ടുമായിരുന്നു വിജയിയുടെ വേഷം. ഗൗണായിരുന്നു ദിവ്യ പിള്ളയുടെ വേഷം. റാംപിലേക്ക് കയറും മുമ്പ് ബാക്ക് സ്‌റ്റേജിലൂടെ ഇരുവരും കൈകോർത്ത് പിടിച്ച് നടന്നുനീങ്ങുന്ന വീഡിയോയാണ് പ്രണയഗാനങ്ങളുടെ അകമ്പടിയോടെ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നത്. എന്നാൽ തങ്ങൾ ഇത്തരം അഭ്യൂഹങ്ങളോടൊന്നും തന്നെ വിജയിയോ ദിവ്യയോ പ്രതികരിച്ചിട്ടില്ല.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top