Malayalam
ട്രോളും നെഗറ്റീവ് കമന്റ്സും വരാൻ ചാൻസുണ്ട്, പക്ഷേ…ആ സന്തോഷം കൊണ്ടാണ് ഈ വീഡിയോ ഇടുന്നത്; മാർക്കോ കാണാൻ പോയതിനെ കുറിച്ച് എലിസബത്ത്
ട്രോളും നെഗറ്റീവ് കമന്റ്സും വരാൻ ചാൻസുണ്ട്, പക്ഷേ…ആ സന്തോഷം കൊണ്ടാണ് ഈ വീഡിയോ ഇടുന്നത്; മാർക്കോ കാണാൻ പോയതിനെ കുറിച്ച് എലിസബത്ത്
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ ബാലയുടെ മുൻ ഭാര്യയും ഡോക്ടറുമായി എലിസബത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ എലിസബത്ത് തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ റിലീസായ സൂപ്പർഹിറ്റ് ചിത്രം മാർക്കോ കാണാൻ പോയ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് എലിസബത്ത്.
വയലൻസ് കാണാൻ ഇഷ്ടപ്പെടാത്ത താൻ മാർക്കോ കണ്ടുവെന്നും വളരെ ഇഷ്ടപ്പെട്ടുവെന്നും താൻ ജോലി ചെയ്യുന്ന ആശുപത്രിയിലെ ജീവനക്കാർക്കിടയിൽ പോലും മാർക്കോയാണ് ഇപ്പോൾ ചർച്ച വിഷയമെന്നുമാണ് എലിസബത്ത് പറയുന്നത്. എലിസബത്തന്റെ ഈ വീഡിയോ ഇപ്പോൾ വൈറലാകാനും മറ്റൊരു കാര്യമുണ്ട്.
രണ്ട് വർഷം മുമ്പ് വരെ അടുത്ത സുഹൃത്തുക്കളായിരുന്നു ബാലയും ഉണ്ണി മുകുന്ദനും. ബാലയുടേതായി ഒടുവിൽ പുറത്തെത്തിയ ചിത്രമായ ഷെഫീക്കിന്റെ സന്തോഷത്തിൽ ബാലയെ ഉണ്ണി അഭിനയിപ്പിച്ചിരുന്നു. കേന്ദ്രകഥാപാത്രങ്ങളിൽ ഒന്നായാണ് ബാല എതിതിയിരുന്നതും. എന്നാൽ ഇതേ സിനിമ കാരണം തന്നെ ഇരുവരുടെയും സൗഹൃദത്തിലും വിള്ളൽ വീണു. സിനിമയിൽ അഭിനയിച്ചതിന് ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്നായിരുന്നു ബാലയുടെ ആരോപണം.
ഇത് വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. വലിയ വിവാദങ്ങളാണ് ഈ പ്രശ്നം സൃഷ്ടിച്ചത്. പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവാദങ്ങൾ കത്തിപടർന്നപ്പോൾ അന്ന് ബാലയുടെ ഭാര്യയായിരുന്ന എലിസബത്തും ഉണ്ണിയ്ക്കും ചിത്രത്തിന്റെ ടീമിനുമെതിരെ രംഗത്ത് എത്തിയിരുന്നു. ഡബ്ബിങ് കാണാനെത്തിയ എലിസബത്തിന്റെ മാതാപിതാക്കളെ ഉണ്ണിയുടെ ടീം ഇറക്കിവിട്ടുവെന്നും ബാല ആരോപിച്ചിരുന്നു.
ശേഷം എല്ലാത്തിനും തെളിവുകൾ നിരത്തി ഉണ്ണി മുകുന്ദൻ വാർത്താ സമ്മേളനവും നടത്തിയിരുന്നു. എന്നാൽ ബാല കരൾ രോഗം മൂർച്ഛിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയിൽ കിടന്നപ്പോൾ ആദ്യം ഓടി എത്തിയവരിൽ ഉണ്ണിയും ഉണ്ടായിരുന്നു. ഇപ്പോൾ പ്രശ്നമൊന്നും ഇല്ലെന്നും ഉണ്ണിയുമായി പഴയ സൗഹൃദം ഇപ്പോഴുമുണ്ടെന്നും അടുത്തിടെ ബാലയും പറഞ്ഞിരുന്നു.
ശേഷം എലിസബത്തുമായി വേർപിരിഞ്ഞ് അമ്മാവന്റെ മകളായ കോകിലയെ നടൻ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഈ വേളയിലാണ് എലിസബത്തിന്റെ പ്രതികരണം എന്നതാണ് ശ്രദ്ധേയം. ഈ വീഡിയോ ഞാൻ പോസ്റ്റ് ചെയ്ത് കഴിയുമ്പോൾ ട്രോളും നെഗറ്റീവ് കമന്റ്സും വരാൻ ചാൻസുണ്ട്. പക്ഷെ ഇത് പറയണമെന്ന് വിചാരിച്ചിട്ട് രണ്ട്, മൂന്ന് ദിവസമായി. അതുകൊണ്ടാണ് ഇന്ന് പറയുന്നത്.
മാർക്കോ സിനിമയാണ് വിഷയം. വയലൻസ് ഒരുപാടുള്ള സിനിമകൾ കാണാത്തയാളാണ് ഞാൻ. മുമ്പൊക്കെ കാണുമായിരുന്നു. ഇപ്പോൾ ഭയങ്കര വയലൻസാണല്ലോ. അതുകൊണ്ടാണ് ഇപ്പോൾ കാണാത്തത്. ഞാൻ ഗുജറാത്തിലാണുള്ളത്. ഇവിടെയുള്ള ടെക്നീഷ്യന്മാർ, ഡോക്ടേഴ്സ്, ഇന്റേൺസ് തുടങ്ങി എല്ലാവർക്കിടയിലും മാർക്കോയാണ് ചർച്ച വിഷയം. മലയാളിയാണ് ഞാനെന്ന് അറിയാവുന്നതുകൊണ്ട് എന്നോടും മാർക്കോയെ കുറിച്ച് ചോദിച്ചിരുന്നു.
സോങ്സൊക്കെ ആളുകൾ റിപ്പീറ്റ് മോഡിലിട്ട് കേൾക്കുന്നതും ഞാൻ കണ്ടു. എല്ലാവരും മാർക്കോ തിയേറ്ററിൽ പോയി കണ്ട് കഴിഞ്ഞു. ഭയങ്കരമായി ഇഷ്ടപ്പെട്ടു. വേറെ ലെവൽ പടം എന്നാണ് എല്ലാവരും പറയുന്നത്. വേറൊരു സംസ്ഥാനത്ത് താമസിക്കുമ്പോൾ കേരളത്തിലുള്ള കാര്യങ്ങളെ കുറിച്ച് ആളുകൾ പൊക്കി പറയുമ്പോൾ നമുക്ക് ഒരു സന്തോഷം വരുമല്ലോ. ആ സന്തോഷം കൊണ്ടാണ് ഈ വീഡിയോ ഇടുന്നത്.
അല്ലു അർജുനെ ഇഷ്ടമാണെങ്കിലും പുഷ്പ 2 കാണാൻ പോയിരുന്നില്ല. വയലൻസ് കാണാൻ വയ്യെന്ന് പറഞ്ഞാണ് പോകാതിരുന്നത്. പിന്നെ അല്ലു അർജുൻ മലയാളിയാണെന്നാണ് ഇവിടെയുള്ളവർ കരുതിയിരിക്കുന്നത്. കേരളത്തിലെ കുറച്ച് താരങ്ങളെ മാത്രമെ ഇവിടെയുള്ളവർക്ക് അറിയുകയുള്ളൂ എന്നാണ് എലിസബത്ത് പറഞ്ഞത്.
പിന്നാലെ എലിസബത്തിനെ പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ബാലയ്ക്കൊപ്പം കൂടി എലിസബത്തിനെയും എല്ലാവരും തെറ്റിദ്ധരിച്ചുവെന്നും എന്നാൽ ഇപ്പോൾ പഴയ കാര്യങ്ങളൊന്നും മനസിൽ വെയ്ക്കാതെ നല്ലതിനെ നല്ലത് എന്ന് തന്നെ പറഞ്ഞല്ലോ എന്നൊക്കെയാണ് പ്രേക്ഷകർ പറയുന്നത്.
