മകനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല ; മക്കളെയും കുടുംബത്തെയും സിനിമയുടെ പ്രശസ്തിയില്‍ നിന്ന് ബോധപൂർവം അകറ്റാൻ ശ്രമിച്ചിരുന്നു ; വെളിപ്പെടുത്തലുമായി വിജയ് സേതുപതി
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്റെ കഠിനാധ്വാനത്തിലൂടെ തെന്നിന്ത്യയിലെ മുൻ നിര നായകന്മാരിലൊരാളായി മാറിയ താരമാണ് മക്കള്‍ സെല്വന് വിജയ് സേതുപതി.ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച് പിന്നീട് നായകനടനായി മാറിയ താരങ്ങളില്‍ ഒരാളാണ് ഇദ്ദേഹം. സൂപ്പര്‍താര പദവി ഒന്നും ആഗ്രഹിക്കാതെ എല്ലാ തരം ചിത്രങ്ങളും യാതൊരു വിധ മടിയും കൂടാതെ ചെയ്യുന്ന വ്യക്തി .
അടുത്തിടെയായിരന്നു മക്കള്‍ സെല്‍വന്റെ എറ്റവും പുതിയ ചിത്രമായ സിന്ധുബാദ് പുറത്തിറങ്ങിയത്. സിനിമയില്‍ താരത്തിനൊപ്പം മകന് സൂര്യ വിജയ് സേതുപതിയും അഭിനയിച്ചിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മകനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ താന്‍ ഒട്ടും ആഗ്രഹിച്ചിരുന്നില്ലെന്ന് താരം വെളിപ്പെടുത്തിയിരുന്നു . ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു നടന് ഇക്കാര്യം വ്യതമാക്കിയത്.
മകനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. സംവിധായകന് അരുണ്‍ കുമാറിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു അവനെ അഭിനയിപ്പിക്കാന്‍ തയ്യാറായത്. സിനിമയുടെ പ്രശസ്തിയില്‍ നിന്നും താരപരിവേഷത്തില്‍ നിന്നുമെല്ലാം മക്കളെയും കുടുംബത്തെയും വിട്ടുനിര്‍ത്താന്‍ ആഗ്രഹിച്ചിരുന്നു. അഭിമുഖത്തില്‍ സിന്ധുബാദിനെക്കുറിച്ച് സംസാരിക്കുന്ന സമയത്തായിരുന്നു മകനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വിജയ് സേതുപതി തുറന്നുപറഞ്ഞത്.
സിന്ധുബാദിലെ കഥാപാത്രത്തിന് സൂര്യ ചേരുമെന്ന് അരുണ്‍ കുമാറായിരുന്നു എന്നോട് പറഞ്ഞത്. സൂര്യയുടെ ആദ്യ ചിത്രത്തിലെ പ്രകടനം കണ്ടാണ് അദ്ദേഹം എന്നോട് ഇങ്ങനെ പറഞ്ഞത്. എന്നാല്‍ സൂര്യയുടെ അച്ഛനെന്ന നിലയില്‍ അരുണിനോട് ഒന്നുകൂടി ആലോചിക്കാന്‍ ഞാന്‍ പറഞ്ഞു. അവന് പ്രശസ്തിയും സമ്മര്‍ദ്ദവുമെല്ലാം താങ്ങാനുളള പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തന്നെയാണ് എനിക്കും ഭാര്യയ്ക്കു തോന്നിയിരുന്നത്.
സിനിമയിലെ ആ റോളില്‍ വേറെ ആരെങ്കിലും അഭിനയിപ്പിച്ചു കൂടെയെന്ന് ഞാന്‍ ചോദിച്ചെങ്കിലും അരുണ്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് സിന്ധുബാദ് സെറ്റില്‍ വെച്ച് പല തവണ ഞാന്‍ സൂര്യയോട് ദേശ്യപ്പെട്ട് ബഹളം വെച്ചിട്ടുണ്ട്. എന്നാല്‍ അരുണിന് അവനെ വലിയ കാര്യമായിരുന്നു. സൂര്യയ്ക്ക് തിരിച്ചും അങ്ങനെ തന്നെ, വിജയ് സേതുപതി പറഞ്ഞു. സിന്ധുബാദില്‍ കളളന്മാരായാണ് സേതുപതിയും സൂര്യയും അഭിനയിച്ചിരുന്നത്.
ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ സേതുപതിക്കൊപ്പം മുഖ്യ വേഷത്തിലാണ് സൂര്യ എത്തിയിരുന്നത്. അഞ്ജലി നായികയായി എത്തിയ ചിത്രത്തില്‍ ലിങ്ക, വിവേക് പ്രസന്ന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു . യുവന് ശങ്കര്രാജയായിരുന്നും ചിത്രത്തിൽ സംഗീതം നിര്‍വ്വഹിച്ചിരുന്നത്.
vijay sthupathi- talks about family- concern-
