എന്നെ സംബന്ധിച്ച് സിനിമകളുടെ എണ്ണമല്ല ; മറിച്ച് ഇതാണ് പ്രധാനം ; ആ രഹസ്യം വെളിപ്പെടുത്തി മക്കൾ സെൽവൻ വിജയ് സേതുപതി
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്റെ കഠിനാധ്വാനത്തിലൂടെ തെന്നിന്ത്യയിലെ മുൻ നിര നായകന്മാരിലൊരാളായി മാറിയ താരമാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. തമിഴ് നാട്ടിലും തെലുങ്ക് ദേശത്തും കൂടാതെ കേരളത്തിലുള്ളവർക്കും പ്രിയങ്കരനാണ് സേതുപതി.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമാരംഗത്തേക്ക് കടന്നുവന്ന് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ന്‍ ഇപ്പോള്‍ മാര്‍ക്കോണി മത്തായിയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയാണ്. ഇപ്പോഴിതാ ഒരു ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തില്‍ തന്റെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം.
സിനിമകളുടെ എണ്ണമല്ല ഞാൻ നോക്കുന്നത് , മറിച്ച് , എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായും ആത്മസംതൃപ്തി നല്‍കുന്ന ചിത്രങ്ങള്‍ ചെയ്യുക എന്നതാണ് .വിജയപരാജയങ്ങള്‍ ബാധിക്കാതെ മുന്നോട്ടു പോകുന്നത് മനസിന്റെ ഒരു അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി .
അതേസമയം, മലയാള ചിത്രം മാര്‍ക്കോണി മത്തായിയില്‍ നായകനായെത്തുന്നത് ജയറാമാണ്.ആത്മീയയാണ് ചിത്രത്തിലെ നായിക.സനല്‍ കളത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരന്‍ മാര്‍ക്കോണി മത്തായിയുടെ കഥയാണ് ചിത്രം പറയുന്നത്. മത്തായിക്ക് റേഡിയോയുമായുള്ള പ്രണയമാണ് ആ കഥാപാത്രത്തിന് റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണിയുടെ പേരും ഒപ്പം ചേര്‍ത്തത്. ജയറാമും മക്കള്‍ സെല്‍വനും മലയാളത്തില്‍ ഒരു ചിത്രത്തിനായി ഒന്നിക്കുമ്പോൾ ആരാധകര്‍ക്ക് പ്രതീക്ഷയേറെയാണ്. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ. ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
vijay sethupathi- reveals -that secret