Connect with us

വിവാഹജീവിതം അവസാനിപ്പിക്കുന്നു; തെളിവുകൾ സഹിതം പരസ്യമായി വിവാഹ മോചനം പ്രഖ്യാപിച്ച് അഭിഷേക്; പിന്നിലെ സത്യാവസ്ഥ ഇതാണ്!!!

Bollywood

വിവാഹജീവിതം അവസാനിപ്പിക്കുന്നു; തെളിവുകൾ സഹിതം പരസ്യമായി വിവാഹ മോചനം പ്രഖ്യാപിച്ച് അഭിഷേക്; പിന്നിലെ സത്യാവസ്ഥ ഇതാണ്!!!

വിവാഹജീവിതം അവസാനിപ്പിക്കുന്നു; തെളിവുകൾ സഹിതം പരസ്യമായി വിവാഹ മോചനം പ്രഖ്യാപിച്ച് അഭിഷേക്; പിന്നിലെ സത്യാവസ്ഥ ഇതാണ്!!!

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം സിനിമാ ലോകവും ആരാധകരും ആഘോഷമാക്കിയ സംഭവങ്ങളാണ്. ഇരുവരും ഒരുമിച്ചെത്തുന്ന നിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

അഭിഷേകിനും ഐശ്വര്യയ്ക്കും ഇടയിലുള്ള പരസ്പര ബഹുമാനവും പ്രണയവുമെല്ലാം പലപ്പോഴും ആരാധകര്‍ക്ക് മാതൃകയും പ്രചോദനവുമായി മാറാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി അഭിഷേകിന്റേയും ഐശ്വര്യയുടേയും ആരാധകരെ വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

ഭർത്താവ് അഭിഷേക് ബച്ചനും കുടുംബവുമായി ഐശ്വര്യക്ക് പ്രശ്നങ്ങളുണ്ടെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. അടുത്തിടെ ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയ താര കുടുംബത്തിനിടയിൽ ഈ അകൽച്ച പ്രകടമായിരുന്നു. രണ്ട് പേരും ഒരുമിച്ച് വരാതിരുന്നതോടെ വിവാഹ മോചന ഗോസിപ്പുകള്‍ വീണ്ടും സജീവമായി.

ഇപ്പോഴിതാ അഭിഷേക് ബച്ചന്‍റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്നത്. താന്‍ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്നും അതിന്‍റെ കാരണങ്ങള്‍ വിശദീകരിക്കുന്നതുമായ വീഡിയോയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റില്‍ എത്തിയ വീഡിയോ വളരെ വേഗം വൈറല്‍ ആയി.

വീഡിയോയിലേക്ക് സൂക്ഷിച്ചൊന്ന് നോക്കുകപോലും ചെയ്യാതെ പതിനായിരങ്ങള്‍ അത് ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയുമൊക്കെ ഉണ്ടായി. ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പ്രയാസമാണെങ്കിലും ശ്രദ്ധിച്ച് നോക്കിയാല്‍ എഐ ഉപയോഗിച്ച് തയ്യാറാക്കപ്പെട്ടതാണെന്ന് മനസിലാക്കാന്‍ സാധിക്കുന്ന വീഡിയോ ആണ് ഇത്. എഐ ഉപയോഗപ്പെടുത്തിയുള്ള വ്യാജ പ്രചരണത്തിന് ഇരയാവുന്ന ഒടുവിലത്തെ ബോളിവുഡ് താരമാണ് അഭിഷേക് ബച്ചന്‍.

നേരത്തെ ആമിര്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, രശ്മിക മന്ദാന, കത്രീന കൈഫ്, കജോള്‍ തുടങ്ങിയവരൊക്കെ ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ക്ക് ഇരകളായിരുന്നു. അതേസമയം ഒരു വിഭാഗം ആരാധകര്‍ ഇതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയും എത്തുന്നുണ്ട്. അഭിഷേക് ബച്ചനും ഐശ്വര്യ റായ്‍ക്കും ഇടയിലുള്ള വിവാഹബന്ധം ഉലച്ചില്‍ നേരിടുകയാണെന്നും ഇരുവരും വേര്‍പിരിയലിന്‍റെ വക്കിലാണെന്നുമൊക്കെ ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ അടുത്തിടെ സ്ഥിരമായി വരാറുണ്ട്. ഇതിന്‍റെ ചുവട് പിടിച്ചാണ് അഭിഷേകിന്‍റെ പേരില്‍ വ്യാജ വീഡിയോയും എത്തിയത്.

അതേസമയം വർഷങ്ങൾക്ക് മുമ്പ് ജയബച്ചൻ പറഞ്ഞ ചില കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. അഭിഷേകിന്റെ വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ കരൺ ജോഹറിൻ്റെ കോഫി വിത്ത് കരൺ എന്ന ടോക്ക് ഷോയിൽ അതിഥിയായി ജയ ബച്ചൻ പങ്കെടുത്തിരുന്നു. അവിടെ വെച്ചാണ് മരുമകളും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മരുമകൾ കുടുംബവുമായി എങ്ങനെയാണെന്നും ജയ തുറന്ന് പറഞ്ഞത്.

മകൾ ശ്വേത ബച്ചൻ വിവാഹിതയായപ്പോൾ അമിതാഭ് ബച്ചൻ്റെ ജീവിതത്തിൽ ഒരു ശൂന്യതയുണ്ടായിരുന്നുവെന്നും ഐശ്വര്യ റായ് തൻ്റെ വീട്ടിലേക്ക് മരുമകളായി എത്തിയപ്പോൾ ശൂന്യത ഇല്ലാതായിയെന്നും അഭിഷേകിനെ കാണുമ്പോഴെല്ലാം ബച്ചൻ സന്തോഷവാനാണെന്നും ജയ ബച്ചൻ പറഞ്ഞിരുന്നു.

തങ്ങൾ ഐശ്വര്യയെ മരുമകളായി കണ്ടിട്ടില്ലെന്നും എന്നും മകളെ പോലെയാണ് കണ്ടിരുന്നതെന്നും ജയ ബച്ചൻ പറഞ്ഞു. ഇതോടൊപ്പം തൻ്റെ ഭർത്താവ് അമിതാഭ് ബച്ചനെക്കുറിച്ചും ജയ സംസാരിച്ചു. തൻ്റെ മരുമകൾ ഐശ്വര്യയെ വീട്ടിൽ കാണുമ്പോഴെല്ലാം ബച്ചന്റെ കണ്ണുകൾ തിളങ്ങുമായിരുന്നു. വീട്ടിൽ വരുന്ന ശ്വേതയെ നോക്കി നിൽക്കുന്നപോലെയാണ് ഐശ്വര്യയെും അതേ സ്നേഹത്തോടെ നോക്കിയിരുന്നത്. ശ്വേത പോയപ്പോൾ ഉണ്ടായ ശൂന്യത ഐശ്വര്യ വന്നപ്പോൾ പൂർണമായി.

ശ്വേത കുടുംബത്തിലില്ല മറ്റൊരു കുടുംബത്തിലേക്ക് പോയിയെന്നും ഇനി അവൾ ബച്ചൻ ഫാമിലി അല്ലെന്നത് ഉൾക്കൊള്ളാൻ വളരെ പ്രയാസം നേരിട്ടു. അതുപോലെ തന്നെ ഒരിക്കൽ സ്റ്റാർഡസ്റ്റ് മാസികയുമായി സംസാരിക്കവെ ജയ ഐശ്വര്യയിലെ അമ്മയേയും പ്രശംസിച്ചിരുന്നു. അന്ന് ഐശ്വര്യയെ വണ്ടർഫുൾ മദർ എന്നാണ് വിശേഷിപ്പിച്ചത്.

ഐശ്വര്യ ഇന്റസ്ട്രിയിലെ വലിയ താരമാണ്. എന്നിട്ടും തൻ്റെ കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്നു. അവൾ ഒരു ശക്തയായ സ്ത്രീയാണ്. ഒരു മനോഹരമായ അമ്മയാണ്. മകളെ അവൾ സ്വയം പരിചരിക്കും. എല്ലാ ജോലികളും സ്വയം ചെയ്യും എന്നുമാണ് മരുമകളെ കുറിച്ച് ജയ പറഞ്ഞത്. എന്നാൽ ഇത്രയൊക്കെ സ്നേഹത്തിൽ കഴിഞ്ഞിരുന്നവർ ഇപ്പോൾ അകൽച്ചയിലാണെന്നുള്ളത് വ്യക്തമാണ്. മരുമകളെ കുറിച്ച് ബച്ചനും ജയയും വാതോരാതെ സംസാരിക്കാറുണ്ടായിരുന്നു.

എന്നാൽ 2016 ലാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് സൂചനയുണ്ട്. ഏ ദിൽ ഹെ മുശ്കിൽ എന്ന ചിത്രത്തിന് ശേഷമാണ് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കമെന്നാണ് റിപ്പോർട്ടുകൾ. 2016 ൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. രൺബീറുമായുള്ള ഇന്റിമേറ്റ് സീനുകൾ യാഥാസ്ഥിതികരായ ബച്ചനും ജയയും ഉൾക്കൊള്ളാനായില്ലെന്നും പറയപ്പെടുന്നു. 2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുമ്പോഴായിരുന്നു ഈ വിവാഹം.

More in Bollywood

Trending