News
വില്ലനായാല്‍ നമുക്ക് മോശമായി പെരുമാറാനുള്ള ലൈസന്‍സാണ് സിനിമ നല്‍കുന്നത്; തുറന്ന് പറഞ്ഞ് വിജയ് സേതുപതി
വില്ലനായാല്‍ നമുക്ക് മോശമായി പെരുമാറാനുള്ള ലൈസന്‍സാണ് സിനിമ നല്‍കുന്നത്; തുറന്ന് പറഞ്ഞ് വിജയ് സേതുപതി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. വില്ലനായും നടനായും തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ തുടര്‍ച്ചയായി വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നതിന് പിന്നിലെ കാരണം പറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി. രജനികാന്ത്, വിജയ്, കമല്ഹാസന് തുടങ്ങി പ്രമുഖ താരങ്ങളുടെ വില്ലനായി സേതുപതി സ്ക്രീനില്‍ എത്തിയിട്ടുണ്ട്.
വില്ലനായാല്‍ നമുക്ക് മോശമായി പെരുമാറാനുള്ള ലൈസന്‍സാണ് സിനിമ നല്‍കുന്നത് എന്നാണ് സേതുപതി പറയുന്നത്. വില്ലനായി വന്ന സിനിമയില്‍ വലിയ നടന്മാരോടൊപ്പമാണ് അഭിനയിച്ചത്. അവരുടെ റീച്ച് വളരെ വലുതാണ്. വിജയ്യുടെ വില്ലനായി വന്നു, അദ്ദേഹത്തിന് ഒരുപാട് ഫാന്‍സ് ഉണ്ട്. രജനി സാറിന്റെയും കമല്‍ സാറിന്റെ ഫാന്‍സ് നിരവധിയാണ്. ഇപ്പോള്‍ ഷാരൂഖ് ഖാന്റെ കൂടെയും അഭിനയിച്ചു.
അതുകൊണ്ട് തന്നെ സിനിമയ്ക്ക് നല്ല റീച്ചും ലഭിക്കുന്നുണ്ട്. അതിലുപരി ആ സിനിമകളും അതുപോലെ എന്റര്‍ടെയ്നറാണ്. വില്ലന്‍ എന്ന് പറയുന്നത് ഒരു പവറാണ്. റിയല്‍ ലൈഫില്‍ നമുക്ക് ഒരു വില്ലനാകാന്‍ കഴിയില്ല. നമുക്ക് മോശമായി പെരുമാറാനുള്ള ലൈസന്‍സാണ് സിനിമ എന്ന് പറയാം.
എല്ലാവരിലും ഒരു വില്ലന്‍ ഉണ്ട്. അതുകൊണ്ട് അത്തരം കഥാപാത്രം ചെയ്യുമ്പോള്‍ ഒരു ഫ്രീഡം ഉണ്ട്. ‘നീ എന്ത് വിചാരിച്ചാലും എനിക്ക് എന്താണ്, ഞാന്‍ ആരാണെന്ന് അറിയാമോ’ അങ്ങനെ പറയാന്‍ കഴിയുന്ന ഒരു ഫ്രീഡം വില്ലന്‍ കഥാപാത്രങ്ങളുണ്ട് എന്നാണ് വിജയ് സേതുപതി ഒരു അഭിമുഖത്തില്‍ പറയുന്നത്.
അതേസമയം, ‘ഡിഎസ്പി’ എന്ന ചിത്രമാണ് താരത്തിന്റെതായി തിയേറ്ററില്‍ എത്തിയിരിക്കുന്നത്. ഡിസംബര്‍ 2ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. ‘മൈക്കിള്‍’, ‘ജവാന്’, ‘വിടുതലൈ’, ‘മെറി ക്രിസ്മസ്’, ‘മുംബൈകാര്’, ‘ഗാന്ധിടോക്സ്’ തുടങ്ങി നിരവധി സിനിമകളാണ് താരത്തിന്റെതായി ഇനി വരാനിരിക്കുന്നത്.
