News
ബോക്സ് ഓഫീസ് കണക്ക് വെച്ച് ഒരു സിനിമ അളക്കുന്നത് ശരിയല്ല; വിജയ് സേതുപതി
ബോക്സ് ഓഫീസ് കണക്ക് വെച്ച് ഒരു സിനിമ അളക്കുന്നത് ശരിയല്ല; വിജയ് സേതുപതി
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ നടനാണ് വിജയ് സേതുപതി. ഇപ്പോഴിതാ ബോക്സ് ഓഫീസ് കണക്ക് വെച്ച് ഒരു സിനിമ അളക്കുന്നത് ശരിയല്ലെന്ന് പറയുകയാണ് നടന്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ തിങ്ക് എഡു കോണ്‍ക്ലേവ് 2023 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോക്സ് ഓഫീസ് ഹിറ്റാകുന്നത് വച്ച് സിനിമയെ വിലയിരുത്തുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ചില ആരാധകര്‍ ബോക്സ് ഓഫീസ് കണക്ക് പറഞ്ഞ് തര്‍ക്കിക്കുന്നത് കാണാറുണ്ട്. അത് വളരെ നിരാശയുണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓറഞ്ച് മിഠായി എന്ന ചിത്രം താന്‍ തന്നെ എഴുതി അഭിനയിച്ച ചിത്രമാണ്. തന്റെ നിര്‍മാണ കമ്പനിയാണ് ചിത്രം നിര്‍മിച്ചത്. എന്നാല്‍ ചിത്രത്തിന് കാര്യമായ സ്വീകാര്യത ആദ്യഘട്ടത്തില്‍ ലഭിച്ചിരുന്നില്ല. സ്വന്തം വീട്ടുകാര്‍ക്ക് പോലും സിനിമ ബോറിങ് ആണ് എന്നായിരുന്നു അഭിപ്രായം.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയെ കുറിച്ച് നല്ല റിവ്യു വരാന്‍ തുടങ്ങി.
തന്റെ അഭിനയം സ്ക്രീന്‍ കണ്ടിരിക്കാനുള്ള ക്ഷമ തനിക്കില്ലെന്നും നടന് പറഞ്ഞു. അടുത്തിടെ മാസ്റ്റര്‍ എന്ന ചിത്രം കാണാന്‍ പോയിരുന്നു. തന്റെ അഭിനയം ഇഷ്ടമാകാതിരുന്നതിനെ തുടര്‍ന്ന് പകുതിക്ക് വെച്ച് ഇറങ്ങിപ്പോയിയെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്റെ അഭിനയം കണ്ട് എനിക്ക് തന്നെ നാണം തോന്നി അതുകൊണ്ടാണ് ഇറങ്ങിപ്പോയത്.
അതേസമയം താന്‍ അഭിനയിച്ച ചില കഥാപാത്രങ്ങള്‍ തന്നെ വല്ലാതെ സ്വാധീനിക്കാറുണ്ട്. അത്തരം ഒരു കഥാപാത്രമാണ് സൂപ്പര്‍ ഡ്യുലക്സിലെ ശില്പ എന്ന കഥാപാത്രം. ശില്പ എന്നിലെ സ്െ്രെതണതയെ മനസിലാക്കി തന്നു.
ഒരു ഘട്ടത്തില്‍ ആ കഥാപാത്രം എന്നില്‍ സ്ഥിരമായി നില്‍ക്കുമോ എന്ന് വരെ തോന്നിപ്പോയെന്നും വിജയ് സേതുപതി തുറന്ന് പറഞ്ഞു. മനുഷ്യബന്ധങ്ങളെയും അവ കൈകാര്യം ചെയ്യുന്ന വിധവും സിനിമയില്‍ പ്രതിഫലിക്കും. ലിംഗവ്യത്യാസമില്ലാതെ മനുഷ്യര്‍ നല്കുന്ന സംഭാവനകള്‍ നമ്മള് കാണാറുണ്ടെന്നും വിജയ് പറഞ്ഞു. 400ലധികം ആളുകള്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു.
