Connect with us

ഇവരെ കണ്ടിട്ട് നിങ്ങള്‍ക്ക് ദാരിദ്യം പിടിച്ച നടി എന്ന് തോന്നുന്നുണ്ടോ..?; യൂട്യൂബറെ വിമര്‍ശിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍

Malayalam

ഇവരെ കണ്ടിട്ട് നിങ്ങള്‍ക്ക് ദാരിദ്യം പിടിച്ച നടി എന്ന് തോന്നുന്നുണ്ടോ..?; യൂട്യൂബറെ വിമര്‍ശിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍

ഇവരെ കണ്ടിട്ട് നിങ്ങള്‍ക്ക് ദാരിദ്യം പിടിച്ച നടി എന്ന് തോന്നുന്നുണ്ടോ..?; യൂട്യൂബറെ വിമര്‍ശിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍

മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് അഖില്‍ മാരാരിന്റേത്. സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലുമെല്ലാം വളരെ സജീവമാണ് അദ്ദേഹം. ഇപ്പോഴിതാ യൂട്യൂബ് വിഡിയോയിലൂടെ നടി രമ്യ സുരേഷിനെ പരിഹസിച്ച യൂട്യൂബറെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. ക്രിസ്റ്റഫര്‍ സിനിമയുടെ നിരൂപണത്തിനിടെ നടി രമ്യയ്‌ക്കെതിരെ യൂട്യൂബര്‍ നടത്തിയ ചില പരാമര്‍ശങ്ങളോടാണ് അഖിലിന്റെ പ്രതികരണം.

അഖില്‍ മാരാറിന്റെ കുറിപ്പ് ഇങ്ങനെ;

ഈ നടിയെ നിങ്ങള്‍ക്ക് അറിയും എന്ന് വിശ്വസിക്കുന്നു. ഇവരെ കണ്ടിട്ട് നിങ്ങള്‍ക്ക് ദാരിദ്യം പിടിച്ച നടി എന്ന് തോന്നുന്നുണ്ടോ..? പക്ഷേ യൂട്യൂബര്‍ക്ക് ഇവരൊരു ദാരിദ്ര്യം പിടിച്ച നടിയാണ്. ക്രിസ്റ്റഫര്‍ സിനിമയുടെ അഭിപ്രായം പടച്ചു വിട്ടപ്പോള്‍ പേടി കൊണ്ടാണെങ്കില്‍ കൂടി ഉണ്ണികൃഷ്ണന്‍, ഉദയ്കൃഷ്ണ ഇവരെ ആക്ഷേപിക്കാതെ സംസാരിക്കാന്‍ ഇയാള്‍ക്കു കഴിഞ്ഞെങ്കിലും ഉള്ളില്‍ കിടക്കുന്ന പുച്ഛം പതിയെ തികട്ടി വന്നു.

രമ്യയെ കുറിച്ച് അയാള്‍ പറഞ്ഞത് ദാരിദ്ര്യം പിടിച്ച വേഷങ്ങള്‍ ചെയ്യുന്ന നടി എന്നാണ്. വീട്ടു ജോലിക്കാരി ആയി ഒരു കഥാപാത്രം ചെയ്യുന്ന ബ ലാല്‍സംഗം ചെയ്തു കൊ ല്ലപ്പെടുന്ന ഒരു മകളുടെ അമ്മ ആയി അഭിനയിക്കുന്ന ഒരു അഭിനേത്രി ആയി പിന്നെ ശില്‍പ ഷെട്ടി അഭിനയിക്കണം എങ്കിലേ കൊക്കിന് സുഖിക്കു എന്നുണ്ടോ…?

സംവിധായകന്‍ തനിക്ക് നല്‍കിയ വേഷം രമ്യ ഭംഗിയാക്കി എന്ന് എന്തുകൊണ്ട് പറയാന്‍ ഇയാള്‍ക്കു തോന്നുന്നില്ല. രമ്യയെ ഇയാള്‍ ആക്ഷേപിച്ചത് അവരുടെ ശാരീരികമായ അവസ്ഥ കണ്ട് തന്നെ അല്ലെ. ഇതേ കക്ഷി തങ്കം സിനിമയില്‍ അഭിനയിച്ച അപര്‍ണയെ കൊട്ട പ്രമീള എന്ന് ആക്ഷേപിചിട്ട് അഭിമുഖത്തില്‍ ന്യായീകരിച്ചത്. അത് കാപ്പയില്‍ അവര്‍ ചെയ്ത കഥാപാത്രം ആയിരുന്നു എന്നാണ്. കാപ്പയില്‍ അവര്‍ ചെയ്തത് പ്രമീള ദേവി എന്ന കഥാപാത്രം ആയിരുന്നു. അത് പോലും ആക്ഷേപ രൂപേണ വളച്ച് ‘കൊക്ക്’ ഇട്ട പേരാണ് കൊട്ട പ്രമീള എന്നത്.

ഇനി ഇവന്‍ പറഞ രീതിയില്‍ എടുത്താല്‍ സൂര്യ മാനസം സിനിമ കഴിഞ്ഞ് അടുത്ത പടം ചെയ്യുമ്പോള്‍ മമ്മൂക്കയെ പുട്ടുറുമീസ് എന്ന് വിളിച്ചു സംസാരിക്കുമോ. സകലരെയും ആക്ഷേപിച്ചും പരിഹസിച്ചും നടക്കുന്ന ഇവന്‍ എന്നെ മെയില്‍ ഷോവനിസ്റ്റ് പിഗ് എന്ന് വിളിച്ചു. അതേടാ അമ്മയെ സംരക്ഷിക്കുന്ന മകന്‍. ഭാര്യയെ സംരക്ഷിക്കുന്ന അവളുടെ സ്വാതന്ത്ര്യങ്ങളില്‍ ഇടപെടാത്ത എന്തിന് എന്റെ ഫെയ്‌സ്ബുക്ക് മൊബൈല്‍ പാസ്സ്‌വേര്‍ഡ് പോലും പറഞ്ഞു കൊടുത്തിട്ടുള്ള ഭര്‍ത്താവ്.

2 പെണ്‍മക്കളെ അവരുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് വളര്‍ത്തുന്ന അച്ഛന്‍. ഈ നിലയില്‍ ഞാനൊരു മെയില്‍ ഷോവനിസ്റ്റ് ആണ്. ഫെമിനിസം പറഞ്ഞു പുരുഷന്മാരുടെ നെഞ്ചില്‍ കുതിര കയറുന്ന ചില സ്ത്രീ രൂപങ്ങളെ ഞാന്‍ എതിര്‍ക്കും. ഹിന്ദു വിശ്വാസങ്ങളില്‍ യശോദയും പൂതനയും ഉണ്ട്. ആരെ സ്‌നേഹിക്കണം ആരെ എതിര്‍ക്കണം എന്ന് എനിക്ക് വ്യക്തമായി അറിയാം. കുറുക്കന്‍ കൂവും സിംഹം ഗര്‍ജിക്കും. എത്രയൊക്കെ നീലത്തില്‍ മുങ്ങിയാലും നീ കൂവും. അതാണ് അറിയാതെ നിന്റെ വായില്‍ രമ്യയെ ദാരിദ്ര്യം പിടിച്ച നടി എന്ന് വിളിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top