കേരളത്തിൽ നിരവധി ആരാധകരുള്ള തമിഴ് സൂപ്പർ നടനാണ് വിജയ് സേതുപതി. ആരാധകരോടുള്ള പെരുമാറ്റത്തിലും സോഷ്യൽ വർക്കിലുമെല്ലാം കയ്യടി നേടിയ താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ ഇലക്ഷൻ സമയത്ത് തീപ്പൊരി പ്രസംഗവുമായി എത്തിയിരിക്കുകയാണ് താരം.
‘വോട്ടു ചെയ്യുമ്ബോള്‍ നോക്കി വോട്ടുചെയ്യണം.. സൂക്ഷിച്ച് വോട്ടുചെയ്യണം. നമ്മുടെ നാട്ടിലൊരു പ്രശ്നം, നമ്മുടെ കോളജിലൊരു പ്രശ്നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്നം, അല്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്നം എന്ന് പറയുന്നരോടൊപ്പം നില്‍ക്കണം. അല്ലാതെ നമ്മുടെ ജാതിക്കൊരു പ്രശ്നം, നമ്മുടെ മതത്തിനൊരു പ്രശ്നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നില്‍ക്കരുത്.
ഇങ്ങനെ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് പൊലീസ് കാവലില്‍ സുരക്ഷിതരായിരിക്കും. ഒടുവില്‍ നമ്മളാണ് കെണിയില്‍ വീഴുക. ദയവ് ചെയ്ത് ഇത് ഓര്‍ത്തുവയ്ക്കണം’. വലിയ സദസിനെ സാക്ഷിയാക്കി തമിഴകത്തിന്റെ മക്കള്‍ സെല്വന് വിജയ് സേതുപതി നടത്തിയ ഈ പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നിറഞ്ഞ കയ്യടിയോടും ആരവത്തോടുമാണ് താരത്തിന്റെ വാക്കുകള്‍ ജനം സ്വീകരിച്ചത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...